Malayalam Vastu Tips: വീട്ടിൽ തെങ്ങ് വെക്കേണ്ടത് എവിടെ? അറിയേണ്ട വാസ്തു നിയമങ്ങൾ
Malayalam Vastu Tips Coconut Tree Planting: വീട്ടിൽ തെങ്ങ് നടുന്നത് വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. വീടിന് പുറത്ത് ഒരു തെങ്ങ് നടുന്നത് വീട്ടിലെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുമെന്നാണ് വിശ്വാസം
ഹൈന്ദവ വിശ്വാസ പ്രകാരം തെങ്ങും, തേങ്ങയും വളരെ പവിത്രമായ ഒന്നായി കണക്കാക്കപ്പെടുന്നു.ഇത് വിശുദ്ധിയുടെ പ്രതീകമായി കണക്കാക്കപ്പെടുന്നു. എല്ലാ പൂജകളിലും ശുഭ മുഹൂർത്തങ്ങളിലും ഇതൊരു പ്രധാന പങ്ക് വഹിക്കുന്നു. എങ്കിലും വീടിന് മുന്നിൽ ഒരു തെങ്ങ് നടാമോ ഇല്ലയോ എന്ന് പലർക്കം സംശയമുണ്ട്. വീടിൻ്റെ പരിസരത്ത് ഒരു തെങ്ങ് നടുന്നതിനെക്കുറിച്ച് വാസ്തു ശാസ്ത്രം എന്താണ് പറയുന്നതെന്ന് നോക്കാം. ജ്യോതിഷ പ്രകാരം ചില സസ്യങ്ങൾ ഒരു വ്യക്തിയുടെ ജീവിതത്തിൽ സന്തോഷവും സമൃദ്ധിയും കൊണ്ടുവരുന്നു, മറ്റു ചിലത് ദുഃഖം കൊണ്ടുവരുമെന്ന് വിശ്വസിക്കപ്പെടുന്നു.
കല്പവൃക്ഷം’
ഹിന്ദുമതത്തിൽ തെങ്ങിന് പ്രത്യേക പ്രാധാന്യമുണ്ട്. ഇതിനെ ‘കല്പവൃക്ഷം’ എന്ന് വിളിക്കുന്നു. അതായത്, ആഗ്രഹങ്ങൾ നിറവേറ്റുന്ന വൃക്ഷം എന്നാണ് തെങ്ങിനെ വിളിക്കുന്നത്. തേങ്ങയെ ഹിന്ദുമതത്തിൽ വിശുദ്ധിയുടെ പ്രതീകമായും കണക്കാക്കുന്നു. കൂടാതെ, പുരാണങ്ങൾ അനുസരിച്ച്, ലക്ഷ്മി ദേവി തെങ്ങിൽ വസിക്കുന്നുവെന്നാണ് വിശ്വസിക്കുന്നത്.
വളരെ ശുഭകരം
വീടിനു ചുറ്റും തെങ്ങ് നടുന്നത് വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. വീടിന് പുറത്ത് ഒരു തെങ്ങ് നടുന്നത് വീട്ടിലെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുമെന്നാണ് വിശ്വാസം. ഇത് പ്രശ്‌നങ്ങളിൽ നിന്ന് മോചനം നൽകുന്നു. തെങ്ങ് വീട്ടിൽ സന്തോഷവും സമൃദ്ധിയും കൊണ്ടുവരുന്നു. ഇത് വീട്ടിൽ പോസിറ്റീവ് എനർജി നിറയ്ക്കുന്നു.
എവിടെ നടാം
എപ്പോഴും വീട്ടിൽ തെങ്ങ് നടേണ്ടത് വീടിന്റെ തെക്ക്, പടിഞ്ഞാറ്, അല്ലെങ്കിൽ തെക്കുകിഴക്ക് ദിശയിൽ ആയിരിക്കണം. രാവിലെ 9 മണിക്കും ഉച്ചകഴിഞ്ഞ് 3 മണിക്കും ഇടയിൽ തെങ്ങിന്റെ നിഴൽ വീട്ടിൽ വീഴാത്ത വിധത്തിൽ വേണം നടാൻ.
നിങ്ങളുടെ ജോലിയിലോ ബിസിനസ്സിലോ വെല്ലുവിളികൾ നേരിടുന്നുണ്ടെങ്കിൽ, ഒരു തെങ്ങ് നടുന്നത് അത്തരം പ്രശ്നങ്ങളിൽ നിന്ന് മോചനം നൽകുമെന്ന് വിശ്വസിക്കപ്പെടുന്നു. ഒരു തെങ്ങ് നടുന്നത് ബിസിനസ്സിലും തൊഴിലിലും പോലും വിജയം കൊണ്ടുവരും.
( ഇവിടെ പങ്കുവെച്ചിരിക്കുന്നത് പൊതുവായുള്ള വിശ്വാസങ്ങളാണ്, ടിവി-9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല )