AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Asian Games 2026: ഏഷ്യൻ ഗെയിംസ് ആർച്ചറിയിൽ ഇന്ത്യക്ക് വീണ്ടും സ്വർണ്ണം; ഫൈനലിൽ ചൈനയെ തകർത്ത് വനിതാ ടീം

India Bags 7th Gold at Asian Games as Women's Archery Team Retains Title: ഫൈനലിൽ 238-234 എന്ന സ്കോറിനാണ് ഇന്ത്യ ചൈനയെ പരാജയപ്പെടുത്തിയത്. ജ്യോതി സുരേഖ വെന്നം, പൃഥിക പ്രദീപ്, ചികിത തനിപ്പർത്തി എന്നിവരടങ്ങിയ സഖ്യമാണ് ഫൈനലിൽ ഇന്ത്യക്കായി മികച്ച പ്രകടനം പുറത്തെടുത്തത്. 2023-ൽ ഹാങ്ചൗവിൽ നടന്ന ഏഷ്യൻ ഗെയിംസിലും ഇന്ത്യ ഈ ഇനത്തിൽ സ്വർണ്ണം നേടിയിരുന്നു. വീണ്ടും സ്വർണ്ണം നിലനിർത്തിയതിന് പുറമെ, 2014-ൽ ദക്ഷിണ കൊറിയ കുറിച്ച ലോക, ഏഷ്യൻ റെക്കോർഡിനൊപ്പമെത്താനും ഈ സ്വർണ നേട്ടത്തിലൂടെ ഇന്ത്യൻ ടീമിന് സാധിച്ചു.

Asian Games 2026: ഏഷ്യൻ ഗെയിംസ് ആർച്ചറിയിൽ ഇന്ത്യക്ക് വീണ്ടും സ്വർണ്ണം; ഫൈനലിൽ ചൈനയെ തകർത്ത് വനിതാ ടീം
ഏഷ്യൻ ഗെയിംസ് ആർച്ചറിയിൽ ഇന്ത്യക്കായി സ്വർണം നേടിയ ജ്യോതി സുരേഖ വെന്നം, പൃഥിക പ്രദീപ്, ചികിത തനിപ്പർത്തിImage Credit source: Getty Images
Sumeesh T Unneen
Sumeesh T Unneen | Updated On: 30 Sep 2026 | 09:08 AM

ഐച്ചി-നഗോയ: ജപ്പാനിലെ ഐച്ചി-നഗോയയിൽ നടക്കുന്ന 2026 ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ഏഴാം സ്വർണ്ണം. വനിതകളുടെ കോമ്പൗണ്ട് ആർച്ചറി ടീം ഇനത്തിലാണ് ഇന്ത്യ സ്വർണ്ണ മെഡൽ നിലനിർത്തിയത്. ബുധനാഴ്ച നടന്ന ആവേശകരമായ ഫൈനലിൽ ചൈനയെ തകർത്താണ് ഇന്ത്യൻ വനിതാ ടീം ഈ ചരിത്ര നേട്ടം സ്വന്തമാക്കിയത്.

ഫൈനലിൽ 238-234 എന്ന സ്കോറിനാണ് ഇന്ത്യ ചൈനയെ പരാജയപ്പെടുത്തിയത്. ജ്യോതി സുരേഖ വെന്നം, പൃഥിക പ്രദീപ്, ചികിത തനിപ്പർത്തി എന്നിവരടങ്ങിയ സഖ്യമാണ് ഫൈനലിൽ ഇന്ത്യക്കായി മികച്ച പ്രകടനം പുറത്തെടുത്തത്. 2023-ൽ ഹാങ്ചൗവിൽ നടന്ന ഏഷ്യൻ ഗെയിംസിലും ഇന്ത്യ ഈ ഇനത്തിൽ സ്വർണ്ണം നേടിയിരുന്നു. വീണ്ടും സ്വർണ്ണം നിലനിർത്തിയതിന് പുറമെ, 2014-ൽ ദക്ഷിണ കൊറിയ കുറിച്ച ലോക, ഏഷ്യൻ റെക്കോർഡിനൊപ്പമെത്താനും ഈ സ്വർണ നേട്ടത്തിലൂടെ ഇന്ത്യൻ ടീമിന് സാധിച്ചു.

ഫൈനൽ മത്സരത്തിൻ്റെ തുടക്കം മുതൽ തന്നെ കൃത്യമായ ലീഡ് നിലനിർത്തിയാണ് ഇന്ത്യൻ ടീം സ്വർണ്ണം സ്വന്തമാക്കിയത്. ജ്യോതി സുരേഖ വെന്നം നേടുന്ന നാലാമത്തെ ഏഷ്യൻ ഗെയിംസ് സ്വർണ്ണമാണിത്. അതേസമയം, ആദ്യമായി ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കുന്ന ചികിത തനിപ്പർത്തിക്കും പൃഥിക പ്രദീപിനും ഇത് കന്നി സ്വർണ്ണമാണ്. ഇതോടെ ഇന്ത്യയുടെ ആകെ മെഡൽ നേട്ടം 53 ആയി ഉയർന്നു. 7 സ്വർണ്ണത്തിന് പുറമെ 21 വെള്ളിയും 25 വെങ്കലവുമാണ് ഇന്ത്യ ഇതുവരെ നേടിയത്.

Also Read: Asian Games 2026: ‘വിജയ് ഒന്ന് വിളിച്ചിരുന്നെങ്കിൽ…’; ഏഷ്യൻ ഗെയിംസ് മെഡൽ നേടിയ ആൻസി സോജൻ്റെ വാക്കുകൾ

ആദ്യ റോട്ടേഷനിൽ ചൈനയുടെ മൂന്ന് താരങ്ങളും 9 പോയൻ്റുകൾ വീതം നേടി 27 പോയിൻ്റുമായി ചൈന പിന്നിലായപ്പോൾ, മൂന്ന് തവണയും പത്തിൽ തന്നെ അമ്പെയ്ത് 30 പോയിൻ്റോടെ ഇന്ത്യ തുടക്കത്തിൽ തന്നെ 30-27 എന്ന ലീഡ് സ്വന്തമാക്കി. രണ്ടാം റൊട്ടേഷനിൽ ചൈന തിരിച്ചുവരാൻ ശ്രമിച്ചെങ്കിലും ഇന്ത്യ വീണ്ടും മികച്ച പ്രകടനം തുടർന്നു. ഇതോടെ ഇന്ത്യയുടെ ലീഡ് 60-58 ആയി മാറി. മൂന്നാം റൊട്ടേഷനിൽ ചൈനയുടെ പ്രകടനം മെച്ചപ്പെട്ടപ്പോൾ ഇന്ത്യയുടെ ചികിതയ്ക്ക് ഒരു പോയിൻ്റ് നഷ്ടമായി. എങ്കിലും പൃഥികയും ജ്യോതിയും 10 വീതം നേടിയതോടെ 89-87 എന്ന സ്കോറിൽ ഇന്ത്യ ലീഡ് നിലനിർത്തി. മത്സരത്തിൻ്റെ പകുതിയായപ്പോൾ 119-116 എന്ന നിലയിൽ ഇന്ത്യ കൃത്യമായ ആധിപത്യം പുലർത്തിയിരുന്നു.

രണ്ടാം പകുതിയിലും ഇന്ത്യ കൃത്യമായി ലക്ഷ്യം കണ്ടു. അവസാന റൗണ്ടുകൾക്ക് മുമ്പ് ഇന്ത്യ 178-176 എന്ന നിലയിൽ മുന്നിലായിരുന്നു. അവസാന ഘട്ടത്തിൽ ചൈനയ്ക്ക് പിഴച്ചപ്പോൾ, പൃഥികയുടെയും ജ്യോതിയുടെയും കൃത്യതയാർന്ന പ്രകടനം ഇന്ത്യയെ 208-204 എന്ന സ്കോറിൽ എത്തിച്ചു. അവസാന ഷോട്ടുകളിൽ ഇന്ത്യയുടെ മൂന്ന് താരങ്ങളും പത്തിൽ തന്നെ അമ്പെയ്തതോടെ 238-234 എന്ന സ്കോറിൽ ഇന്ത്യ ചരിത്രവിജയം ഉറപ്പിക്കുകയായിരുന്നു.

English Summary

India’s women’s compound archery team—Jyothi, Prithika, and Chikita—won gold at the 2026 Asian Games by defeating China 238-234. They retained their 2023 title and equalled the 2014 world record.

Follow Us