Virat Kohli: വിരാട് കോലിയ്ക്കായി വെറും രണ്ട് പ്ലേറ്റ്! അനുഷ്‌കയുടെ ചോളെ ഭാട്ടുറെ ഓര്‍ഡര്‍ തലവര തന്നെ മാറ്റി

Anushka Sharma’s Chole Bhature Search Changed This Mumbai Shop’s Fortune: ഭക്ഷണം ലഭിച്ചതിന് പിന്നാലെ അനുഷ്‌ക ശര്‍മ മുംബൈയില്‍ ഡല്‍ഹിയിലേതുപോലെയുള്ള ചോലെ ഭട്ടൂരെ കണ്ടെത്തിയെന്ന് ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരുമായി പങ്കുവെച്ചു. അഭിഷേക് ഉപമന്യുവിന് നന്ദി പറഞ്ഞുകൊണ്ടായിരുന്നു അവരുടെ പോസ്റ്റ്. പോസ്റ്റ് വന്നതിന് പിന്നാലെ കടയ്ക്ക് മുന്നില്‍ വലിയ ജനക്കൂട്ടം രൂപപ്പെട്ടതായി ഉടമകള്‍ പറയുന്നു.

Virat Kohli: വിരാട് കോലിയ്ക്കായി വെറും രണ്ട് പ്ലേറ്റ്! അനുഷ്‌കയുടെ ചോളെ ഭാട്ടുറെ ഓര്‍ഡര്‍ തലവര തന്നെ മാറ്റി

വിരാട് കോലി, അനുഷ്‌ക ശര്‍മ

Published: 

29 Sep 2026 | 10:37 AM

അടച്ചുപൂട്ടലിന്റെ വക്കിലായിരുന്നു മുംബൈയിലെ ചെമ്പൂരിലുള്ള ചെറിയൊരു ചോലെ ഭട്ടൂരെ കട. കനത്ത കടബാധ്യതയായിരുന്നു സ്ഥാപനത്തെ വലച്ചത്. ഏകദേശം 18 ലക്ഷം രൂപയുടെ കടബാധ്യതയയായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ ഇന്ന് ദിവസവും ആയിരക്കണക്കിന് ചോലെ ഭട്ടൂരെ പ്ലേറ്റുകള്‍ വില്‍ക്കുന്ന ബിസിനസായി വളര്‍ന്നതിനു പിന്നില്‍ ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റും അതിലൂടെ എത്തിയ ഒരു സെലിബ്രിറ്റി ഓര്‍ഡറുമാണ് കാരണമായത്.

ചെറിയ തുടക്കം

ജസ്പാല്‍ സിങ് ഖല്‍സ, മഹീന്ദര്‍ സിങ് ഖല്‍സ എന്നീ സഹോദരങ്ങളാണ് ഡല്‍ഹി സെ എന്ന ചോലെ ഭട്ടൂരെ കട ആരംഭിച്ചത്. ചെമ്പൂരില്‍ വെറും 250 ചതുരശ്ര അടി വിസ്തീര്‍ണമുള്ള കടയില്‍ മൂന്ന് മേശകളും ഒമ്പത് സീറ്റുകളുമായിരുന്നു ഉണ്ടായിരുന്നത്. 2022 ജനുവരിയോടെ ബിസിനസ് മോശമാകാന്‍ തുടങ്ങി. സെപ്റ്റംബറായപ്പോഴേക്കും ഏകദേശം 18 ലക്ഷം രൂപയുടെ കടബാധ്യതയുണ്ടായി. ഇതോടെ കട പൂട്ടി വാടകയും പലചരക്ക് കടങ്ങളുമെല്ലാം തീര്‍ത്ത് മുന്നോട്ട് പോകാമെന്ന തീരുമാനത്തിലേക്ക് സഹോദരങ്ങള്‍ എത്തിയിരുന്നു.

ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റ് മാറ്റിമറിച്ച ചിത്രം

2022 സെപ്റ്റംബര്‍ 13ന് സ്റ്റാന്‍ഡ്-അപ്പ് കോമേഡിയന്‍ അഭിഷേക് ഉപമന്യു ഈ കടയിലെത്തി ചോലെ ഭട്ടൂരെ കഴിച്ചു. ഭക്ഷണം ഇഷ്ടപ്പെട്ട അദ്ദേഹം ഇന്‍സ്റ്റഗ്രാമിലൂടെ കടയെക്കുറിച്ച് സംസാരിച്ച് പോസ്റ്റ് പങ്കുവെച്ചു. കടയുടമകള്‍ക്ക് ഉപമന്യുവിനെക്കുറിച്ച് അന്ന് കാര്യമായി അറിയില്ലായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ പോസ്റ്റിന് പിന്നാലെ സെപ്റ്റംബര്‍ 14, 15 തീയതികളില്‍ കടയിലെത്തുന്ന ഉപഭോക്താക്കളുടെ എണ്ണം പെട്ടെന്ന് വര്‍ധിച്ചു.

അനുഷ്‌ക ശര്‍മയുടെ ഫോണ്‍ കോള്‍

അഭിഷേക് ഉപമന്യുവിന്റെ പോസ്റ്റ് നടി അനുഷ്‌ക ശര്‍മയുടെ ശ്രദ്ധയിലും എത്തി. മുംബൈയില്‍ ഭര്‍ത്താവും ക്രിക്കറ്റ് താരവുമായ വിരാട് കോലിക്കായി ഡല്‍ഹി ശൈലിയിലുള്ള ചോലെ ഭട്ടൂരെ തേടുകയായിരുന്നു അനുഷ്‌ക. അങ്ങനെ ഡല്‍ഹി സെ കടയില്‍നിന്ന് രണ്ട് പ്ലേറ്റ് ചോലെ ഭട്ടൂരെ അവര്‍ ഓര്‍ഡര്‍ ചെയ്തു. ജൂഹുവിലേക്ക് ഭക്ഷണം എത്തിക്കാനും കടയുടെ ബാങ്ക് വിവരങ്ങള്‍ നല്‍കാനും ആവശ്യപ്പെട്ടു. എന്നാല്‍ അപ്രതീക്ഷിതമായി എത്തിയ ഫോണ്‍ കോള്‍ കടയുടമ ജസ്പാലിന് ആദ്യം വിശ്വസിക്കാനായില്ല. ആരോ കളിയാക്കുകയാണെന്ന് അദ്ദേഹം കരുതി. പിന്നീട് ഇത് യഥാര്‍ഥത്തില്‍ കോലിയുടെ വീട്ടില്‍നിന്നുള്ള ഓര്‍ഡറാണെന്ന് വ്യക്തമായി.

Also Read: Virat Kohli: കളി കാര്യവട്ടത്തെങ്കില്‍, കോലി നോട്ടൗട്ട്! ചരിത്രം ആവര്‍ത്തിച്ചു; അതിശയിപ്പിക്കുന്ന നേട്ടം

അനുഷ്‌കയുടെ പോസ്റ്റ് വന്നതോടെ കഥ മാറി

ഭക്ഷണം ലഭിച്ചതിന് പിന്നാലെ അനുഷ്‌ക ശര്‍മ മുംബൈയില്‍ ഡല്‍ഹിയിലേതുപോലെയുള്ള ചോലെ ഭട്ടൂരെ കണ്ടെത്തിയെന്ന് ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരുമായി പങ്കുവെച്ചു. അഭിഷേക് ഉപമന്യുവിന് നന്ദി പറഞ്ഞുകൊണ്ടായിരുന്നു അവരുടെ പോസ്റ്റ്. പോസ്റ്റ് വന്നതിന് പിന്നാലെ കടയ്ക്ക് മുന്നില്‍ വലിയ ജനക്കൂട്ടം രൂപപ്പെട്ടതായി ഉടമകള്‍ പറയുന്നു. വെറും അരമണിക്കൂറിനുള്ളില്‍ തിരക്ക് നിയന്ത്രിക്കാന്‍ കഴിയാത്ത അവസ്ഥയിലെത്തി. ഒരേസമയം ആറ്, പത്ത് പ്ലേറ്റുകള്‍ വരെ ഉപഭോക്താക്കള്‍ ഓര്‍ഡര്‍ ചെയ്യാന്‍ തുടങ്ങി. ആവശ്യത്തിന് സാധനങ്ങള്‍ പോലും തികയാതെ വന്നതോടെ സമീപവാസികളില്‍നിന്ന് നനച്ചുവെച്ച കടല ഉള്‍പ്പെടെയുള്ളവ ശേഖരിച്ചാണ് പാചകം തുടര്‍ന്നത്.

നാല് ഔട്ട്‌ലെറ്റുകളിലേക്ക്

ഈ അപ്രതീക്ഷിത ജനപ്രീതിക്ക് പിന്നാലെ ഡല്‍ഹി സെ ബിസിനസ് വ്യാപിപ്പിച്ചു. ചെമ്പൂരിലെ ആദ്യ കടയ്ക്ക് പുറമെ മുംബൈയിലും നവി മുംബൈയിലുമായി നാല് ഔട്ട്‌ലെറ്റുകളായി സ്ഥാപനം വളര്‍ന്നു. ഇപ്പോള്‍ ദിവസേന ഏകദേശം 3,000 പ്ലേറ്റ് ചോലെ ഭട്ടൂരെ വില്‍ക്കുന്നുണ്ടെന്നാണ് ഉടമകള്‍ പറയുന്നത്.

English Summary

Anushka Sharma once ordered chole bhature for Virat Kohli from a small Mumbai shop. The celebrity order brought massive attention to the business and helped transform its fortunes.

Loading...
Unable to load recommendations.
Follow Us
Related Stories
വിസ്മയിപ്പിച്ച് 931-ാം ഗോൾ നേടി മെസി, റൊണാൾഡോയ്ക്ക് സ്ഥാനം കിട്ടിയത് ബെഞ്ചിൽ; പക്ഷേ ട്വിസ്റ്റുണ്ട്!
‘അതിരൂക്ഷ ദുര്‍ഗന്ധം, മണിക്കൂറുകള്‍ നീളുന്ന യാത്ര’! ഏഷ്യന്‍ ഗെയിംസ് സംഘാടകരെ ‘വലിച്ചൊട്ടിച്ച്’ മനു ഭാക്കറുടെ പിതാവ്‌
പ്രശസ്തി വന്നപ്പോള്‍ വോസിന്യയ്ക്ക് നഷ്ടപ്പെട്ടത് സമാധാനം; പഴയ ജീവിതം മതിയായിരുന്നുവെന്ന് ലോകകപ്പ് ഹീറോ
Asian Games 2026 Updates : പരിക്കേറ്റു വീണിട്ടും ലോങ് ജെംപിൽ വെള്ളി കൈവിടാതെ ശ്രീശങ്കർ
പിടി ഉഷയുടെ 42 വർഷം മുമ്പത്തെ ചരിത്ര നേട്ടം ജപ്പാനിൽ വെങ്കലം കൊണ്ട് തിരുത്തി വിത്യ;​ ദേശീയ റെക്കോഡ്
Virat Kohli: കോലിയെ തടയാൻ ഇനി എളുപ്പമല്ല; ബാറ്റിങ്ങിലെ മാറ്റം തുറന്നുപറഞ്ഞ് ഗിൽ
വേവിച്ച ചിക്കൻ എത്ര ദിവസം ഫ്രിഡ്ജിൽ സൂക്ഷിക്കാനാകും?
9999 രൂപയുടെ സ്മാർട്ട്ഫോൺ, ഫ്ലിപ്പ്കാർട്ടിൽ
ആഡംബര ക്രൂയിസിൽ രാപ്പാർക്കാം; IRCTC-യുടെ കിടിലൻ വിയറ്റ്നാം ടൂർ!
കറിവേപ്പില ഇനി അത്ര പെട്ടെന്ന് കേടാകില്ല, ഇങ്ങനെ ചെയ്താല്‍ മതി
മദ്യപിച്ച് വാഹനം ഓടിച്ചതിന് അശ്വന്ത് കൊക്ക് അറസ്റ്റിൽ
ആനക്കുട്ടിയും, അമ്മയും റോഡിൽ
കാറിൻ്റെ റൂഫിൽ കോൺസ്റ്റബിൾ സഞ്ചരിച്ചത് 40 കിലോമീറ്റർ
അമിത് ഷാ കൊല്ലത്ത് എത്തിയപ്പോൾ