Virat Kohli: കളി കാര്യവട്ടത്തെങ്കില്‍, കോലി നോട്ടൗട്ട്! ചരിത്രം ആവര്‍ത്തിച്ചു; അതിശയിപ്പിക്കുന്ന നേട്ടം
Virat Kohli extends unbroken record in Thiruvananthapuram: തിരുവനന്തപുരത്ത് ഇതിന് മുമ്പ് കളിച്ച രണ്ട് ഏകദിനങ്ങളിലും കോലി നോട്ടൗട്ടായിരുന്നു. 2023-ല്‍ ശ്രീലങ്കയ്‌ക്കെതിരെ നടന്ന മത്സരത്തില്‍ 110 പന്തുകളില്‍ നിന്ന് പുറത്താകാതെ 166 റണ്‍സാണ് കോലി അടിച്ചുകൂട്ടിയത്. തിരുവനന്തപുരം കോലിയുടെ ഭാഗ്യ ഗ്രൗണ്ടാണെന്ന് ഒരിക്കല്‍ കൂടി തെളിയിക്കുന്നതായിരുന്നു വെസ്റ്റ് ഇന്‍ഡീസിനെതിരായ പ്രകടനം.
തിരുവനന്തപുരത്ത് നടന്നിട്ടുള്ള ഏകദിന മത്സരങ്ങളില്‍ ഇതുവരെ പുറത്തായിട്ടില്ലെന്ന നേട്ടം ആവര്‍ത്തിച്ച് വിരാട് കോലി. വെസ്റ്റ് ഇന്‍ഡീസിനെതിരെ നടന്ന ഏകദിന മത്സരത്തിലും താരം നോട്ടൗട്ടായിരുന്നു. പുറത്താകാതെ 88 പന്തില്‍ 139 റണ്‍സാണ് താരം വിന്‍ഡീസിനെതിരെ അടിച്ചുകൂട്ടിയത്. 10 ഫോറും, ഒമ്പതും സിക്‌സും അടങ്ങുന്നതായിരുന്നു പ്രകടനം. 157.95 എന്ന കിടിലന്‍ സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് വീശിയിട്ടും കോലിയെ പുറത്താക്കാന്‍ വെസ്റ്റ് ഇന്‍ഡീസ് ബൗളര്‍മാര്‍ക്ക് സാധിച്ചില്ല. കോലി നല്‍കിയ ക്യാച്ചിനുള്ള അവസരം ഫീല്‍ഡര്‍ നഷ്ടപ്പെടുത്തിയതും വെസ്റ്റ് ഇന്‍ഡീസിന് തിരിച്ചടിയായി.
തിരുവനന്തപുരത്ത് ഇതിന് മുമ്പ് കളിച്ച രണ്ട് ഏകദിനങ്ങളിലും കോലി നോട്ടൗട്ടായിരുന്നു. 2023-ല്‍ ശ്രീലങ്കയ്‌ക്കെതിരെ നടന്ന മത്സരത്തില്‍ 110 പന്തുകളില്‍ നിന്ന് പുറത്താകാതെ 166 റണ്‍സാണ് കോലി അടിച്ചുകൂട്ടിയത്. തിരുവനന്തപുരത്ത് കളിച്ച മൂന്ന് ഏകദിനങ്ങളില്‍ നിന്നായി താരം ഇതുവരെ നേടിയത് 338 റണ്‍സാണ് നേടിയത്. തിരുവനന്തപുരം കോലിയുടെ ഭാഗ്യ ഗ്രൗണ്ടാണെന്ന് ഒരിക്കല്‍ കൂടി തെളിയിക്കുന്നതായിരുന്നു വെസ്റ്റ് ഇന്‍ഡീസിനെതിരായ പ്രകടനം.
അടിച്ചുകൂട്ടിയ നേട്ടങ്ങള്‍
തിരുവനന്തപുരം ഏകദിനത്തിലെ സെഞ്ചുറി പ്രകടനത്തോടെ ചില നാഴികക്കല്ലുകള്‍ പിന്നിടാനും, മറ്റ് ചില നേട്ടങ്ങളുടെ അടുത്തെത്താനും കോലിക്ക് സാധിച്ചു. ഏകദിനത്തില്‍ 15,000 റണ്‍സ് താരം പിന്നിട്ടു. സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്ക് ശേഷം ഈ നേട്ടം കൈവരിച്ച ഒരേയൊരു താരമാണ് കോലി. 377 ഇന്നിങ്‌സുകളില്‍ നിന്നാണ് സച്ചിന്‍ 15,000 കടന്നത്. കോലിക്ക് വേണ്ടിവന്നത് വെറും 303 ഇന്നിങ്‌സുകള്‍ മാത്രവും.
Also Read: Rohit Sharma: ബസിന്റെ പടിയില്‍ നിന്ന് കാലുതെറ്റി വീണ് രോഹിത് ശര്‍മ? സംഭവം തിരുവനന്തപുരത്ത്!
അന്താരാഷ്ട്ര ക്രിക്കറ്റിലെ 86-ാം സെഞ്ചുറിയാണ് കോലി നേടിയത്. ഏകദിനത്തിലെ തന്റെ 55-ാം സെഞ്ചുറി നേട്ടമാണിത്. ലിസ്റ്റ് എ ക്രിക്കറ്റില്‍ 60 സെഞ്ചുറികളെന്ന സച്ചിന്‍ തെണ്ടുല്‍ക്കറുടെ റെക്കോഡിനൊപ്പമെത്താനും കോലിക്ക് സാധിച്ചു. ഇനി ഒരു സെഞ്ചുറി കൂടി നേടാനായാല്‍ താരത്തിന് സച്ചിനെ മറികടക്കാം.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികളടിച്ച താരങ്ങളിലും കോലി സച്ചിനൊപ്പമെത്തി. ഇരുവരും 42 സെഞ്ചുറികള്‍ വീതമാണ് ഇന്ത്യയില്‍ നേടിയിട്ടുള്ളത്. ഇന്ത്യയില്‍ ഒരു ബാറ്റര്‍ നേടുന്ന ഏറ്റവും കൂടുതല്‍ ഏകദിന റണ്‍സെന്ന നേട്ടവും ഇനി കോലിയുടെ പേരിലാണ്. 131 മത്സരങ്ങളിലെ 128 ഇന്നിങ്‌സുകളില്‍ നിന്ന് 7006 റണ്‍സാണ് കോലിയുടെ അക്കൗണ്ടിലുള്ളത്. രണ്ടാമതുള്ള സച്ചിന്‍ തെണ്ടുല്‍ക്കര്‍ നേടിയത് 6,976 റണ്‍സാണ്. വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യയ്ക്ക് ഇനി രണ്ട് മത്സരങ്ങള്‍ കൂടി ബാക്കിയുണ്ട്. ഈ മത്സരങ്ങളിലൂടെ കോലിക്ക് കൂടുതല്‍ നേട്ടങ്ങള്‍ സ്വന്തമാക്കാനാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
English Summary
Virat Kohli maintained his undefeated record in Trivandrum by scoring 139 not out off 88 balls against the West Indies. This performance brought his total to 338 runs without being dismissed across three ODI matches at the venue. During the innings, Kohli became the fastest player to cross 15,000 ODI runs, completing the feat in just 303 innings. He also scored his 86th international century and broke Sachin Tendulkar’s record for the most ODI runs scored in India.