AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Asian Games 2026 Updates : പരിക്കേറ്റു വീണിട്ടു ലോങ് ജെംപിൽ വെള്ളി കൈവിടാതെ ശ്രീശങ്കർ

Asian Games 2026 Sreesankar Long Jump Silver Performance : രണ്ടാം ശ്രമത്തിലാണ് ശ്രീശങ്കർ രണ്ടാം സ്ഥാനത്തെത്തിയത്. നാലാം ശ്രമത്തിലാണ് മലയാളി താരത്തിന് പരിക്കേറ്റത്. ലോങ് ജംപിൽ ചൈനയ്ക്കാണ് സ്വർണം. ഇതോടെ ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ വെള്ളി നേട്ടം 20 ആയി.

Asian Games 2026 Updates : പരിക്കേറ്റു വീണിട്ടു ലോങ് ജെംപിൽ വെള്ളി കൈവിടാതെ ശ്രീശങ്കർ
Murali SreesankarImage Credit source: Athletics Federation of India X
Jenish Thomas
Jenish Thomas | Published: 28 Sep 2026 | 07:23 PM

നഗോവ : ഏഷ്യൻ ഗെയിംസിൽ പുരുഷ ലോങ് ജംപിൽ മലയാളി താരം ശ്രീശങ്കറിന് വെള്ളി. പരിക്കേറ്റ് രണ്ട് ശ്രമങ്ങൾ നഷ്ടപ്പെട്ടെങ്കിലും താരം മത്സരത്തിൽ രണ്ടാം സ്ഥാനം നിലനിർത്തുകയായിരുന്നു. ഫൈനലിൽ ആറ് ശ്രമങ്ങളിൽ നാലിൽ മാത്രമെ ശ്രീശങ്കറിന് പങ്കെടുക്കാൻ സാധിച്ചിരുന്നുള്ളു. .01 മീറ്ററിൻ്റെ വ്യത്യാസത്തിലാണ് ശ്രീശങ്കറിന് വെള്ളി സ്വന്തമാക്കാൻ സാധിച്ചത്. ഇതോടെ ആൻസി സോജന് പിന്നാലെ ലോങ് ജംപിൽ ഇന്ത്യക്കായി മറ്റൊരു വെള്ളി നേട്ടം നേടി നൽകിയിരിക്കുകകയാണ് ശ്രീശങ്കർ.

ആദ്യ ശ്രമത്തിൽ 7.66 മീറ്റർ ചാടിയ ശ്രീശങ്കർ രണ്ടാം ശ്രമത്തിലാണ് 8.07 മീറ്റർ ചാടി വെള്ളി നേട്ടം ഉറപ്പിച്ചത്. ഫൈനലിൽ രണ്ടാം സ്ഥാനത്തെത്തിയ താരം സ്വർണം ലക്ഷ്യവെച്ച് അടുത്ത ശ്രമം നടത്തിയെങ്കിലും അത് 7.66 മീറ്റിലേക്ക് കുതിക്കാനെ മലയാളി താരത്തിന് സാധിച്ചുള്ളൂ. എന്നാൽ നാലാം ശ്രമത്തിനിടെ പരിക്കേറ്റ് താരം പിന്‍മാറിയതോടെ വെള്ളി പ്രതീക്ഷയ്ക്ക് വലിയ തിരിച്ചടി ഉണ്ടായി. ചൈനീസ് താരം ഷി യുഹാവോ അല്ലാതെ മറ്റൊർക്കും ശ്രീശങ്കറിനെ മറകടക്കാനായില്ല. 8.17 മീറ്റർ ചാടിയാണ് ചൈനീസ് താരം സ്വർണം നേടിയത്. 8.06 മീറ്റർ ചാടിയ ഉസ്ബെക്കിസ്ഥാൻ താരം അൻവർ അൻവറോവിനാണ് വെങ്കലം. ഫൈനലിൽ പങ്കെടുത്ത മറ്റൊരു ഇന്ത്യൻ താരം പട്ടുരാജ് ഡേവിജ് സോളമൻ 7.70 മീറ്റർ ചാടി ഏഴാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.

Follow Us