നമ്മളല്ലാതെ വേറെയാര്! ഏഷ്യന്‍ ഗെയിംസ് ഹോക്കിയില്‍ ഇന്ത്യയ്ക്ക് സ്വര്‍ണം
India defeats malaysia in Asian Games men's hockey final: ഏഷ്യന്‍ ഗെയിംസ് മെന്‍സ് ഹോക്കിയില്‍ ഇന്ത്യയ്ക്ക് തുടര്‍ച്ചയായ രണ്ടാം സ്വര്‍ണം. ഫൈനലില്‍ മലേഷ്യയെ 5-1നാണ് ഇന്ത്യ തകര്‍ത്തത്. ഹര്‍മന്‍പ്രീത് സിംഗ് രണ്ട് ഗോളുകള്‍ നേടി. ജുഗ്രാജ് സിംഗ്, ഹാര്‍ദ്ദിക് സിംഗ്, ഷിലാനന്ദ് ലക്ര എന്നിവരായിരുന്നു ഇന്ത്യയ്ക്ക് വേണ്ടി ഗോളുകള്‍ നേടിയ മറ്റ് താരങ്ങള്‍.
ഏഷ്യന്‍ ഗെയിംസ് മെന്‍സ് ഹോക്കിയില്‍ ഇന്ത്യയ്ക്ക് തുടര്‍ച്ചയായ രണ്ടാം സ്വര്‍ണം. ഫൈനലില്‍ മലേഷ്യയെ 5-1നാണ് ഇന്ത്യ തകര്‍ത്തത്. ഹര്‍മന്‍പ്രീത് സിംഗ് രണ്ട് ഗോളുകള്‍ നേടി. ജുഗ്രാജ് സിംഗ്, ഹാര്‍ദ്ദിക് സിംഗ്, ഷിലാനന്ദ് ലക്ര എന്നിവരായിരുന്നു ഇന്ത്യയ്ക്ക് വേണ്ടി ഗോളുകള്‍ നേടിയ മറ്റ് താരങ്ങള്‍. 11, 23, 42, 54, 57 മിനിറ്റുകളിലാണ് ഇന്ത്യന്‍ താരങ്ങള്‍ ഗോളുകള്‍ നേടിയത്. 14-ാം മിനിറ്റില്‍ ഷെല്ലോ സില്‍വെറിയസ് മലേഷ്യയുടെ ആശ്വാസ ഗോള്‍ കണ്ടെത്തി. ഇന്ത്യയുടെ വനിതാ ഹോക്കി ടീമും സ്വര്‍ണം നേടിയിരുന്നു. ഫൈനലില്‍ ചൈനയെയാണ് വനിതാ ടീം തകര്‍ത്തത്. ഏഷ്യന്‍ ഗെയിംസിലെ ഇന്ത്യന്‍ ഹോക്കി ടീമിന്റെ ഇരട്ടനേട്ടം രാജ്യത്തിന് അഭിമാനമായി മാറിയിരിക്കുകയാണ്.
തുടക്കം മുതല്‍ ഇന്ത്യയുടെ മേധാവിത്തമായിരുന്നു. ആദ്യം വിവേക് സാഗര്‍ പ്രസാദ് ഇടതുഭാഗത്തുനിന്ന് റീവേഴ്‌സ് ഹിറ്റിലൂടെ ഗോളിനായി ശ്രമിച്ചെങ്കിലും ലക്ഷ്യസ്ഥാനത്ത് എത്തിക്കാന്‍ കഴിഞ്ഞില്ല. തൊട്ടുപിന്നാലെ ഇന്ത്യ നടത്തിയ മറ്റൊരു മുന്നേറ്റത്തെയും മലേഷ്യ ശക്തമായി പ്രതിരോധിച്ചു. തുടര്‍ന്ന് ഇന്ത്യ നടത്തിയ ആക്രമണങ്ങള്‍ക്ക് ഫലമുണ്ടായി. ഇന്ത്യയ്ക്ക് അനുകൂലമായി പെനാല്‍റ്റി കോര്‍ണര്‍ ലഭിക്കുകയും ചെയ്തു. മന്‍ദീപിന്റെ സ്റ്റോപ്പിലെ പിഴവ് കാരണം ആദ്യ അവസരം നഷ്ടമായെങ്കിലും, മലേഷ്യന്‍ ബോക്‌സില്‍ വീണ്ടും സമ്മര്‍ദ്ദം ചെലുത്തി ഇന്ത്യ തൊട്ടുപിന്നാലെ അടുത്ത പെനാല്‍റ്റി കോര്‍ണര്‍ നേടിയെടുത്തു.
ഇത്തവണ ഹർമൻപ്രീത് സിംഗ് പിഴവുകളില്ലാതെ, ഗോൾകീപ്പർ മുഹമ്മദ് സൈമി മാറ്റ് ഡെറിസിനെ മറികടന്ന് ശക്തമായ ഡ്രാഗ്-ഫ്ലിക്കിലൂടെ ഗോൾ നേടി. ഇന്ത്യയുടെ ആദ്യ ഗോള്‍. മത്സരത്തിന്റെ 11-ാം മിനിറ്റിലാണ് ഇന്ത്യ ആദ്യ ഗോളടിച്ചത്. എന്നാല്‍ 14-ാം മിനിറ്റില്‍ മലേഷ്യ തിരിച്ചടിച്ചു. ഷെല്ലോ സില്‍വെറിയസാണ് മലേഷ്യയെ ഒപ്പമെത്തിച്ചത്. സർക്കിളിന്റെ ഇടതുവശത്ത് നിന്ന് ലഭിച്ച ഹാഫ്-വോളി അദ്ദേഹം വലയുടെ മുകൾഭാഗത്തേക്ക് അടിച്ചു കയറ്റുകയായിരുന്നു.
Also Read: Asian Games 2026: അമ്പെയ്ത്തിൽ സ്വർണം; ഏഷ്യൻ ഗെയിംസിൽ കുമ്കുമിന് ചരിത്രനേട്ടം
ഇന്ത്യ നേടിയ ആദ്യ ലീഡിന് മിനിറ്റുകള്‍ മാത്രമായിരുന്നു ആയുസുണ്ടായിരുന്നത്. ആദ്യ ക്വാര്‍ട്ടറിന്റെ അവസാന നിമിഷങ്ങളില്‍ മലേഷ്യ വീണ്ടും ഇന്ത്യന്‍ ബോക്‌സിലേക്ക് ഇരച്ചുകയറിയെങ്കിലും ആക്രമണം നിഷ്ഫലമായി. അങ്ങനെ 1-1ന് ആദ്യ ക്വാര്‍ട്ടര്‍ അവസാനിച്ചു.
രണ്ടാം ക്വാര്‍ട്ടറിന്റെ തുടക്കത്തില്‍ തന്നെ ജുഗ്രാജ് സിംഗ് നേടിയ ഗോളിലൂടെ ഇന്ത്യ വീണ്ടും ലീഡ് സ്വന്തമാക്കി. ഷിലാനന്ദ് ലക്രയാണ് ഗോളിന് അവസരമൊരുക്കിയത്. ഏഷ്യൻ ഗെയിംസിൽ ജുഗ്രാജിന്റെ ഏഴാമത്തെ ഗോളാണിത്. ആദ്യ പകുതി അവസാനിക്കുമ്പോള്‍ ഇന്ത്യ 2-1ന് മുന്നിലെത്തി.
രണ്ടാം പകുതിയിലും ഇന്ത്യന്‍ പടയോട്ടം
രണ്ടാം പകുതിയില്‍ ഹാര്‍ദ്ദിക് സിംഗ് (42-ാം മിനിറ്റില്‍) ഇന്ത്യയുടെ മൂന്നാമത്തെ ഗോള്‍ നേടി. ഗോൾ ലക്ഷ്യമാക്കി വന്ന ഷോട്ട് മലേഷ്യന്‍ താരം ഐമാൻ റോസെമിയുടെ ശരീരത്തിൽ തട്ടിയതിനെ തുടര്‍ന്ന് ഇന്ത്യയ്ക്ക് പെനാല്‍റ്റി സ്‌ട്രോക്ക് ലഭിക്കുകയായിരുന്നു. ഈ അവസരം ഹാര്‍ദ്ദിക് സിംഗ് ഒരു പിഴവുമില്ലാതെ മുതലാക്കി.
പകരക്കാരനായി ഇറങ്ങിയ ഷിലാനന്ദ് ലക്ര 54-ാം മിനിറ്റില്‍ വല കുലുക്കിയതോടെ ഇന്ത്യയുടെ ലീഡ് കുതിച്ചുയര്‍ന്നു. ദിൽപ്രീത് ഒരുക്കിക്കൊടുത്ത അവസരം ലക്ര ഗോളാക്കി മാറ്റുകയായിരുന്നു. തൊട്ടുപിന്നാലെ പെനാല്‍റ്റി കോര്‍ണര്‍ ലക്ഷ്യത്തിലെത്തിച്ച് ഹര്‍മന്‍പ്രീത് സിംഗ് സ്‌കോര്‍ 5-1 ആക്കി മാറ്റി.
English Summary
The Indian men’s hockey team crushed Malaysia 5-1 to retain their Asian Games gold medal. Harmanpreet Singh scored twice, alongside goals from Jugraj Singh, Hardik Singh, and Shilanand Lakra. Malaysia’s lone response came from a first-quarter equalizer by Shello Silverius. This victory capped a historic double, following the Indian women’s gold medal win a day prior.