Asian Games 2026: ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് രണ്ടാം സ്വർണം; റെക്കോർഡ് പ്രകടനത്തോടെ സുരുചി – കമൽജീത് സഖ്യം
Asian Games Pistol Shooting: ഏഷ്യൻ ഗെയിംസിൽ പിസ്റ്റൾ ഷൂട്ടിങ് മിക്സഡ് ടീം ഇനത്തിൽ സുരുചി സിംഗും കമൽജീതും ചേർന്ന സഖ്യം രാജ്യത്തിന് രണ്ടാമത്തെ സ്വർണം നേടി. ഇതുവരെ തിളങ്ങാൻ കഴിയാതിരുന്ന ഇന്ത്യൻ ഷൂട്ടിങ് ടീമിന് ആശ്വാസവും തിരിച്ചു വരവുമായി മാറി ഈ സ്വർണനേട്ടം.
ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്വര്‍ണം. ഷൂട്ടിങ് ജോഡിയായ സുരുചി സിംഗും കമൽജീതും രാജ്യത്തിനായി രണ്ടാമത്തെ സ്വർണ്ണ മെഡൽ നേടി. വനിതാ ക്രിക്കറ്റ് ടീമാണ് ഇന്ത്യയുടെ ആദ്യ സ്വര്‍ണം സ്വന്തമാക്കിയത്. ഇതുവരെ മങ്ങിയ പ്രകടനം കാഴ്ചവെച്ച ഇന്ത്യൻ ഷൂട്ടിങ് ടീമിന് ഈ സ്വർണനേട്ടം കരുത്ത് പകര്‍ന്നു. ഫൈനലിൽ 484.6 പോയിന്റോടെ ഏഷ്യൻ റെക്കോർഡ് കുറിച്ചാണ് ഇന്ത്യൻ സഖ്യം ഒന്നാമതെത്തിയത്. ദക്ഷിണ കൊറിയ (478) വെള്ളി മെഡലും ഇറാൻ (415.8) വെങ്കല മെഡലും കരസ്ഥമാക്കി. മത്സരത്തിന്റെ തുടക്കം മുതൽ ഒടുക്കം വരെ സുരുചി – കമൽജീത് സഖ്യം വ്യക്തമായ ആധിപത്യം പുലര്‍ത്തി.
ആദ്യ ഘട്ടത്തിൽ തന്നെ ഇരുവരും പതിവായി ഇന്നർ റിംഗുകളിൽ വെടിയുതിർത്ത് മികച്ച ലീഡ് നേടി. ആദ്യ സീരീസ് പൂർത്തിയാകുമ്പോൾ തൊട്ടുപിന്നാലെയുള്ള ദക്ഷിണ കൊറിയയേക്കാൾ 4.9 പോയിന്റിന്റെ വ്യക്തമായ മുൻതൂക്കം ഇന്ത്യക്കുണ്ടായിരുന്നു. ഇടയ്ക്ക് കൊറിയൻ താരങ്ങൾ വെല്ലുവിളി ഉയർത്തിയെങ്കിലും, ഇന്ത്യന്‍ സഖ്യം പതറാതെ സ്വര്‍ണ മെഡല്‍ സ്വന്തമാക്കി.
രണ്ടാം റൗണ്ടില്‍ കടുത്ത പോരാട്ടം
രണ്ടാം സീരീസിൽ തിരിച്ചടിച്ച കൊറിയൻ സഖ്യം പോയിന്റ് വ്യത്യാസം 1.2 ആയി കുറച്ചു. എന്നാല്‍ ആദ്യ റൗണ്ടിലെ വ്യക്തമായ മുന്‍തൂക്കം ഇന്ത്യയ്ക്ക് സഹായകരമായി. മത്സരം അന്തിമഘട്ടത്തിലേക്ക് അടുക്കുംതോറും ഇന്ത്യ ലീഡ് വര്‍ധിപ്പിച്ചുകൊണ്ടേയിരുന്നു.
18-ാം ഷോട്ടിൽ ഇന്തോനേഷ്യ നാലാം സ്ഥാനത്തായി പുറത്തായി. മറ്റ് ടീമുകളേക്കാൾ 5.8 പോയിന്റിന്റെ വൻ ലീഡ് ഇന്ത്യ സ്വന്തമാക്കിയിരുന്നു. രണ്ട് ഷോട്ടുകൾക്ക് ശേഷം ഈ വ്യത്യാസം 7.1 പോയിന്റായി ഉയർന്നു. മത്സരത്തിലെ അവസാന രണ്ട് ഷോട്ടുകളിലേക്ക് കടക്കുമ്പോൾ, കൊറിയൻ താരങ്ങളേക്കാൾ 7.2 പോയിന്റ് മുന്നിലായിരുന്നു ഇന്ത്യ.
Also Read: സ്യൂ വെറും ശൂ ആയി! ആഘോഷം കഴിഞ്ഞ് വന്നപ്പോൾ ഗോളല്ല, ഓഫ്സൈഡ്: റോണോയ്ക്ക് നിരാശ, പോർചുഗലിന് ജയം
അവസാനത്തിന് തൊട്ടുമുമ്പുള്ള ഷോട്ടിൽ സുരുചി 10.5 പോയിന്റും കമൽജീത് 9.5 പോയിന്റും നേടിയെങ്കിലും, ഇന്ത്യ 6.2 പോയിന്റിന്റെ ലീഡ് നിലനിർത്തി. സുരുചി ഫൈനൽ പോരാട്ടം 10.8 എന്ന സ്കോറോടെ അവസാനിപ്പിച്ചതോടെ ഇന്ത്യ സ്വര്‍ണ മെഡല്‍ ഉറപ്പിച്ചു.
നേരത്തെ, യോഗ്യതാ റൗണ്ടിൽ 587 പോയിന്റോടെ ഒന്നാമതെത്തിയാണ് ഇന്ത്യൻ താരങ്ങള്‍ ഫൈനലിലേക്ക് യോഗ്യത നേടിയത്. 584 പോയിന്റോടെ ഇറാൻ രണ്ടാമതും, 582 പോയിന്റ് നേടിയ ദക്ഷിണ കൊറിയൻ സഖ്യം മൂന്നാമതുമെത്തി. 580 പോയിന്റോടെ ഇന്തോനേഷ്യയാണ് അവസാനമായി യോഗ്യത നേടിയത്. ഇതുവരെ നിരാശാജനകമായ പ്രകടനം കാഴ്ചവെച്ച പിസ്റ്റൾ ടീമിന് ഈ മെഡൽ നേട്ടം വലിയൊരു ആശ്വാസമായി.
English Summary
Suruchi Singh and Kamaljeet won India’s second gold in pistol shooting at the Asian Games. The duo set an Asian record with a score of 484.6 to defeat South Korea and Iran. They led the final match from the start and comfortably maintained their advantage. This victory brought much-needed redemption to an otherwise struggling Indian shooting squad.