AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

44 വർഷമായി കാത്തിരിക്കുന്ന സ്വർണം ​കൈയെത്തും ദൂരെ! ഏഷ്യൻ ഗെയിംസ് വനിതാ ഹോക്കിയിൽ ഇന്ത്യ- ​ചൈന ​ഫൈനൽ

India vs China clash in the Asian Games women's hockey final: ഇതിന് മുൻപ് 1982-ലെ ന്യൂഡൽഹി ഏഷ്യൻ ഗെയിംസിലാണ് ഇന്ത്യ അ‌വസാനമായി ഏഷ്യൻ ഗെയിംസ് വനിതാ ഹോക്കിയിൽ സ്വർണം നേടിയത്. നിലവിലെ ചാമ്പ്യന്മാരായ ​ചൈന ​ഫൈനലിൽ ഇന്ത്യക്ക് ശക്തമായ വെല്ലുവിളി ഉയർത്തും എന്നത് ഉറപ്പാണെങ്കിലും ഈ വെല്ലുവിളി മറികടക്കാൻ കഴിഞ്ഞാൽ ഇന്ത്യൻ വനിതാ ടീമിനെ കാത്തിരിക്കുന്നത് ചരിത്ര നേട്ടമാണ്.

44 വർഷമായി കാത്തിരിക്കുന്ന സ്വർണം ​കൈയെത്തും ദൂരെ! ഏഷ്യൻ ഗെയിംസ് വനിതാ ഹോക്കിയിൽ ഇന്ത്യ- ​ചൈന ​ഫൈനൽ
India Vs China Clash In The Asian Games Women's Hockey FinalImage Credit source: Hockey India
Prasanth Kumar
Prasanth Kumar | Published: 30 Sep 2026 | 08:29 PM

ഏഷ്യൻ ഗെയിംസ് വനിതാ ഹോക്കി ​ഫൈനലിൽ ഇന്ത്യ- ​ചൈന പോരാട്ടം ഉറപ്പിച്ചു. ഇന്ന് നടന്ന സെമി ​ഫൈനലിൽ ദക്ഷിണ കൊറിയയെ തകർത്ത് ഇന്ത്യ ​ഫൈനലിലേക്ക് എത്തി. എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു ഇന്ത്യൻ ജയം. നിലവിലെ ഏഷ്യൻ ഗെയിംസ് ചാമ്പ്യനാണ് ​ചൈന. വെള്ളിയാഴ്ചയാണ് ഇന്ത്യ- ​ചൈന വനിതാ ഹോക്കി ​ഫൈനൽ നടക്കുക. ഇന്ന് നടന്ന സെമിയിൽ, കളിയുടെ ഭൂരിഭാഗം സമയത്തും കൊറിയൻ പ്രതിരോധം ഇന്ത്യക്ക് വലിയ വെല്ലുവിളി ഉയർത്തിയെങ്കിലും, രണ്ടാം പകുതിയിൽ ഇന്ത്യ മത്സരത്തിലേക്ക് തിരിച്ചെത്തി. 44-ാം മിനിറ്റിൽ ഇഷിക ചൗധരി നേടിയ മികച്ച ഗോളിലൂടെ ഇന്ത്യ ആദ്യം ലീഡ് നേടി (1-0).

പിന്നീട് 48-ാം മിനിറ്റിൽ ഇന്ത്യൻ ടീം നായിക സലിമ ടെറ്റെയുടെ മികച്ച നീക്കത്തിലൂടെ ഇന്ത്യ ലീഡ് രണ്ടാക്കി ഉയർത്തി (2-0). ഈ വിജയത്തോടെ ഇന്ത്യ ടൂർണമെന്റിൽ വെള്ള മെഡൽ ഉറപ്പാക്കിയിട്ടുണ്ട്. ഇനി വെള്ളിയാഴ്ചത്തെ ​ഫൈനലിൽ വിജയിച്ചാൽ, 44 വർഷത്തിന് ശേഷം ഇന്ത്യൻ വനിതകൾ ഏഷ്യൻ ഗെയിംസ് വനിതാ ഹോക്കി സ്വർണമെഡൽ അ‌ണിയും.

Also Raed: സെമിയും ഫൈനലും മഴ കൊണ്ടുപോയാൽ സ്വർണം ആർക്ക്? ഇന്ത്യയുടെ സാധ്യതകൾ അറിയാം

ഇതിന് മുൻപ് 1982-ലെ ന്യൂഡൽഹി ഏഷ്യൻ ഗെയിംസിലാണ് ഇന്ത്യ അ‌വസാനമായി ഏഷ്യൻ ഗെയിംസ് വനിതാ ഹോക്കിയിൽ സ്വർണം നേടിയത്. നിലവിലെ ചാമ്പ്യന്മാരായ ​ചൈന ​ഫൈനലിൽ ഇന്ത്യക്ക് ശക്തമായ വെല്ലുവിളി ഉയർത്തും എന്നത് ഉറപ്പാണെങ്കിലും ഈ വെല്ലുവിളി മറികടക്കാൻ കഴിഞ്ഞാൽ ഇന്ത്യൻ വനിതാ ടീമിനെ കാത്തിരിക്കുന്നത് വലിയൊരു കാത്തിരിപ്പിന്റെ അ‌വസാനം കിട്ടുന്ന വലിയ സന്തോഷവും ഏറ്റവും അ‌ഭിമാനം നിറഞ്ഞ മുഹൂർത്തവുമാണ്.

ഏഷ്യൻ ഗെയിംസ് 2026ൽ ഇന്ന് നടന്ന ആർച്ചറിയിൽ ഇന്ത്യ മൂന്നാം സ്വർണ്ണ നേട്ടം ​കൈവരിച്ചു. പുരുഷൻമാരുടെ കോമ്പൗണ്ട് ടീം ഇനത്തിൽ ചൈനയെ 238–237 എന്ന സ്കോറിന് ഇന്ത്യ കീഴടക്കി കുശാൽ, സഹിൽ, ഗണേഷ് എന്നിവരടങ്ങിയ ടീമാണ് സ്വർണം നേടിയത്. ഷൂട്ടിങ് ട്രാപ് മിക്സഡ് ടീം ഇനത്തിൽ ഇന്ത്യയ്ക്കായി നീരു ദണ്ഡ, കൈനാൻ ചെനായ് സഖ്യം സ്വർണം നേടിയിട്ടുണ്ട്. ഫൈനലിൽ 34 പോയിന്റുമായി ഏഷ്യൻ റെക്കോർഡ് തിരുത്തിക്കുറിച്ചാണ് ഇന്ത്യൻ താരങ്ങളുടെ മെഡൽ നേട്ടം.

വനിതാ കബഡിയിൽ ദക്ഷിണ കൊറിയയെ 2–0നു തോൽപിച്ച് ഇന്ത്യ ഫൈനലിൽ എത്തിയിട്ടുണ്ട്. ഒക്ടോബർ 2നു നടക്കുന്ന ഫൈനലിൽ ചൈനയാണ് ഇന്ത്യയുടെ എതിരാളികൾ. വനിതാ ജൂഡോയിൽ ഇന്ത്യൻ താരം അസ്മിത ഡെ ക്വാർട്ടർ ഫൈനലിൽ കടന്നു. 48 കിലോ വിഭാഗത്തിൽ വിയറ്റ്നാം ജുഡോകയെ കീഴടക്കിയാണ് ഓപ്പണിങ് റൗണ്ടിൽ അസ്മിതയുടെ കുതിപ്പ്.

English Summary

The India vs. China clash is set for the Asian Games women’s hockey final. India advanced to the final by defeating South Korea in today’s semi-final, winning 2-0. China is the defending Asian Games champion. The women’s hockey final between India and China will take place on Friday.

Follow Us