AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Australian Open 2026: ജോകോവിച് ആദ്യ സെറ്റ് നേടിയത് മാത്രമേ ഓർമ്മയുള്ളൂ; ഗോട്ടിനെ വീഴ്ത്തി അൽകാരസിന് ഓസ്ട്രേലിയൻ ഓപ്പൺ

Carlos Alcaraz Wins Australian Open: കാർലോസ് അൽകാരസിന് ഓസ്ട്രേലിയൻ ഓപ്പൺ കിരീടം. നൊവാക് ജോകോവിചിനെയാണ് അൽകാരസ് ഫൈനലിൽ തോല്പിച്ചത്.

Australian Open 2026: ജോകോവിച് ആദ്യ സെറ്റ് നേടിയത് മാത്രമേ ഓർമ്മയുള്ളൂ; ഗോട്ടിനെ വീഴ്ത്തി അൽകാരസിന് ഓസ്ട്രേലിയൻ ഓപ്പൺ
കാർലോസ് അൽകാരസ്Image Credit source: PTI
Abdul Basith
Abdul Basith | Updated On: 01 Feb 2026 | 05:26 PM

ഓസ്ട്രേലിയൻ ഓപ്പൺ പുരുഷ സിംഗിൾസ് സ്പാനിഷ് താരം കാർലോസ് അൽകാരസിന്. ടോപ്പ് സീഡായ അൽകാരസ് നാലാം സീഡായ നൊവാക് ജോകോവിചിനെ ആധികാരികമായാണ് വീഴ്ത്തിയത്. ആദ്യ സെറ്റ് നഷ്ടമായെങ്കിലും തുടരെ മൂന്ന് സെറ്റ് നേടിയ അൽകാരസ് ഓസ്ട്രേലിയൻ ഓപ്പണിലെ തൻ്റെ കിരീടവരൾച്ച അവസാനിപ്പിച്ചു. സ്കോർ

ആദ്യ സെറ്റ് ആധികാരികമായി ജോകോവിച് നേടി. 2-6 ആയിരുന്നു സ്കോർ. രണ്ടാം സെറ്റിൽ ഇതേ സ്കോറിന് അൽകാരസ് തിരികെവന്നു. മൂന്നാം സെറ്റിലും അൽകാരസ് ആധികാരികമായിരുന്നു. തിരിച്ചുവരവിന് ജോകോവിച് ശ്രമിച്ചെങ്കിലും അൽകാരസ് വിട്ടുകൊടുത്തില്ല. 6-3 എന്ന സ്കോറിന് അൽകാരസ് ഈ സെറ്റും നേടി.

Also Read: U19 World Cup 2026: തകർച്ചയിൽ നിന്ന് രക്ഷപ്പെട്ട് ഇന്ത്യ; നിർണായക കളിയിൽ പാകിസ്താൻ്റെ വിജയലക്ഷ്യം 253 റൺസ്

നാലാം സെറ്റ് ഒരു എപിക് പോരാട്ടമായിരുന്നു. ഇരുവരും ഒപ്പത്തിനൊപ്പം പോരാടിയപ്പോൾ കളി ആവേശമായി. കൊണ്ടും കൊടുത്തും മുന്നേറിയ ഇരുവരും നാലാം സെറ്റിൽ അസാമാന്യ പോരാട്ടം കാഴ്ചവച്ചു. 1-1, 2-2, 3-3, 4-4, 5-5 എന്ന നിലയിൽ ഒപ്പം നിന്ന ജോകോവിനെതിരെ 7-5 എന്ന നിലയിലാണ് അൽകാരസ് നാലാം സെറ്റും ഗെയിമും കിരീടവും നേടിയത്.

ഫ്രെഞ്ച് ഓപ്പൺ, വിംബിൽഡൺ, യുഎസ് ഓപ്പൺ എന്നീ ഗ്രാൻഡ് സ്ലാമുകൾ രണ്ട് തവണ വീതം നേടിയ അൽകാരസിന് കിട്ടാക്കനിയായിരുന്നു ഓസ്ട്രേലിയൻ ഓപ്പൺ. ഇതിന് മുൻപത്തെ ഓസ്ട്രേലിയൻ ഓപ്പണുകളിൽ ക്വാർട്ടർ ഫൈനലിനപ്പുറം കടക്കാൻ താരത്തിന് കഴിഞ്ഞിരുന്നില്ല. എന്നാൽ, ഫൈനലിലെത്തിയ ഇക്കൊല്ലം കന്നിക്കിരീടവും അൽകാരസ് സ്വന്തമാക്കി.