Champions Trophy 2025 : ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയെ രോഹിത് നയിക്കുമെന്ന് ജയ് ഷാ; ഹൈബ്രിഡ് മോഡലിനോട് മുഖം തിരിച്ച് പിസിബി

Champions Trophy 2025 Rohit Sharma : അടുത്ത വർഷം പാകിസ്ഥാൻ ആതിഥ്യം വഹിക്കുന്ന ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യൻ ടീമിനെ രോഹിത് ശർമ നയിക്കുമെന്ന ബിസിസിഐ സെക്രട്ടറിയുടെ പ്രസ്താവന ചില ചോദ്യങ്ങളുയർത്തുന്നു. ഇന്ത്യ പാകിസ്താനിലേക്ക് പോകുമോ? ഹൈബ്രിഡ് മോഡൽ പരീക്ഷിക്കുമോ? അതിന് പിസിബി തയ്യാറാവുമോ?

Champions Trophy 2025 : ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയെ രോഹിത് നയിക്കുമെന്ന് ജയ് ഷാ; ഹൈബ്രിഡ് മോഡലിനോട് മുഖം തിരിച്ച് പിസിബി

India v Pakistan (Image Courtesy - Social Media)

Published: 

08 Jul 2024 | 07:45 PM

അടുത്ത വർഷം നടക്കാനിരിക്കുന്ന ചാമ്പ്യൻസ് ട്രോഫിയാണ് ഇന്ത്യയുടെ (Indian Cricket Team) അടുത്ത ഐസിസി ടൂർണമെൻ്റ്. പാകിസ്താൻ ആതിഥ്യം വഹിക്കുന്ന ടൂർണമെൻ്റിൽ രോഹിത് ശർമ തന്നെ ഇന്ത്യൻ ടീമിനെ നയിക്കുമെന്ന് ബിസിസിഐ (BCCI Welcomes India) സെക്രട്ടറി ജയ് ഷാ അറിയിച്ചിരുന്നു. അതുകൊണ്ട് തന്നെ ഇന്ത്യൻ ടീം പാകിസ്താനിൽ പോയി ചാമ്പ്യൻസ് ട്രോഫി കളിക്കുമോ എന്നും ചോദ്യങ്ങളുയർന്നു. ഈ ചോദ്യങ്ങൾക്ക് ഇതുവരെ ഔദ്യോഗിക മറുപടികൾ ലഭിച്ചിട്ടില്ലെങ്കിലും ഹൈബ്രിഡ് മോഡൽ ആയിത്തന്നെ ചാമ്പ്യൻസ് ട്രോഫി നടന്നേക്കുമെന്ന അഭ്യൂഹങ്ങളാണ് ഉയരുന്നത്.

ടി20 ലോകകപ്പിൽ ജേതാക്കളായ ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് ജയ് ഷാ പങ്കുവച്ച വിഡിയോയിലാണ് ചാമ്പ്യൻസ് ട്രോഫിയിൽ രോഹിത് ശർമ ഇന്ത്യയെ നയിക്കുമെന്ന പരാമർശമുള്ളത്. അഭിനന്ദന സന്ദേശത്തിനൊപ്പം വളരെ സാധാരണയായി രോഹിത് നമുക്കൊപ്പം തന്നെയുണ്ടെന്നറിയിക്കാനുള്ള ഒരു പരാമർശമായിരുന്നു ഇത്. എന്നാൽ, സോഷ്യൽ മീഡിയ ഈ പ്രസ്താവനയെ മറ്റൊരു തരത്തിൽ വായിച്ചു. അടുത്ത ചാമ്പ്യൻസ് ട്രോഫിയ്ക്കുള്ള ആതിഥേയത്വം പാകിസ്താനാണ്. ഇന്ത്യ പാകിസ്താനിലേക്ക് പോകുമോ എന്നതായി ചോദ്യം.

കഴിഞ്ഞ വർഷം നടന്ന ഏഷ്യാ കപ്പ് പാകിസ്താനാണ് ആതിഥ്യം വഹിച്ചത്. എന്നാൽ, പാകിസ്താനിലേക്ക് പോകാൻ തയ്യാറാവാതിരുന്ന ഇന്ത്യയുടെ മത്സരങ്ങൾ ശ്രീലങ്കയിൽ വച്ചാണ് നടന്നത്. അന്ന് തയ്യാറാവാത്ത ബിസിസിഐ ഇന്നെങ്ങനെ ടീമിനെ അയക്കുമെന്നാണ് സോഷ്യൽ മീഡിയയുടെ ചോദ്യം. എന്നാൽ, ഏഷ്യൻ ക്രിക്കറ്റ് കൗൺസിലാണ് ഏഷ്യാ കപ്പ് നടത്തുന്നത്. എസിസി പ്രസിഡൻ്റാണ് ജയ് ഷാ. അതുകൊണ്ട് തന്നെ ബിസിസിഐ മുന്നോട്ടുവച്ച ഹൈബ്രിഡ് മോഡൽ നടപ്പിലാക്കാൻ എസിസിയ്ക്ക് അധികം ബുദ്ധിമുട്ടേണ്ടിവന്നില്ല. ആദ്യം ഹൈബ്രിഡ് മോഡലിനോട് മുഖം തിരിച്ച പാകിസ്താൻ ഇന്ത്യ ആതിഥ്യം വഹിക്കുന്ന ഏകദിന ലോകകപ്പിൽ കളിക്കില്ലെന്ന നിലപാടെടുത്തിരുന്നു. പിന്നീട് ഈ നിലപാട് മയപ്പെടുത്തിയാണ് പിസിബി ഹൈബ്രിഡ് മോഡലിനോട് സഹകരിച്ചത്.

Also Read : T20 World Cup 2024: ആ 125 കോടിയിൽ ആർക്കൊക്കെ എത്രയൊക്കെ കിട്ടും?‌ കണക്കുകൾ ഇവിടെ അറിയാം

നിലവിൽ പിസിബി ഹൈബ്രിഡ് മോഡലിനോട് മുഖം തിരിച്ചിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. എസിസിയല്ല, ഐസിസി നടത്തുന്ന ടൂർണമെൻ്റ് ആയതുകൊണ്ട് തന്നെ ബിസിസിഐയ്ക്കും ജയ് ഷായ്ക്കും ഇതിൽ ഇടപെടാൻ പരിമിതികളുണ്ട്. പക്ഷേ, ലോകകപ്പ് ഷെഡ്യൂളിൽ വരെ സ്വാധീനിക്കാൻ കഴിഞ്ഞ ബിസിസിഐയെ സംബന്ധിച്ച് അത് അപ്രാപ്യമല്ല താനും. നിലവിൽ ബിസിസിഐയോ പിസിബിയോ ഐസിസിയോ വിഷയത്തിൽ പ്രതികരിച്ചിട്ടില്ലെങ്കിലും ബിസിസിഐ മുന്നോട്ടുവെക്കുന്ന ഹൈബ്രിഡ് മോഡൽ അനുസരിക്കാൻ ഐസിസിയും പിസിബിയും നിർബന്ധിതരാവും. ഇനി, ഐസിസി തീരെ വഴങ്ങുന്നില്ലെങ്കിൽ ഇന്ത്യ ചാമ്പ്യൻസ് ട്രോഫിയിൽ കളിക്കില്ലെന്ന് തീരുമാനിച്ചേക്കും. എന്നാൽ, അതിന് തീരെ സാധ്യതയില്ല. വരുന്ന ഐസിസി യോഗത്തിൽ ഇതേപ്പറ്റി ചർച്ചയുണ്ടാവുമെന്ന് ബിസിസിഐ പ്രതിനിധിയെ ഉദ്ധരിച്ച് സ്പോർട്സ് തക് റിപ്പോർട്ട് ചെയ്തു.

അടുത്ത വർഷം ഫെബ്രുവരി 19 മുതൽ മാർച്ച് 9 വരെയാണ് ചാമ്പ്യൻസ് ട്രോഫി നടക്കുക. പിസിബി തയ്യാറാക്കിയ മത്സരക്രമം പ്രകാരം മാർച്ച് ഒന്നിന് ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിലാണ് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മത്സരം തീരുമാനിച്ചിരിക്കുന്നത്. സുരക്ഷാ കാരണങ്ങൾ പരിഗണിച്ച് ഇന്ത്യയുടെ എല്ലാം ഗ്രൂപ്പ് മത്സരങ്ങളും ലാഹോറിലാവും നടക്കുക. ഇന്ത്യക്കും പാകിസ്താനുമൊപ്പം ബംഗ്ലാദേശ്, ന്യൂസീലാൻഡ് എന്നിവരാണ് ഗ്രൂപ്പ് എയിൽ ഉള്ളത്. അഫ്ഗാനിസ്ഥാൻ, ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക എന്നിവരാണ് ഗ്രൂപ്പ് ബിയിൽ.

Related Stories
Virat Kohli: മണിക്കൂറുകൾ നീണ്ട നിരാശയ്ക്ക് വിരാമം; ഇൻസ്റ്റാഗ്രാമിൽ തിരിച്ചെത്തി വിരാട് കോലി
Kerala Blasters: ബ്ലാസ്റ്റേഴ്സിലേക്ക് വിദേശതാരങ്ങളുടെ ഒഴുക്ക്; സ്പാനിഷ് സ്ട്രൈക്കർ ടീമിലെത്തി
Kerala Blasters: ഒരാഴ്ച കൊണ്ട് സംഭവിച്ചത് വലിയ മാറ്റങ്ങള്‍; കേരള ബ്ലാസ്റ്റേഴ്‌സ് ‘ചാര്‍ജാ’യി; ഒരുക്കങ്ങൾ ഇന്ന് മുതല്‍
Kerala Blasters: കൊഴിഞ്ഞുപോക്ക് മാത്രമല്ല, വരവുമുണ്ട്; ജർമ്മൻ യുവതാരം ബ്ലാസ്റ്റേഴ്സിലെത്തി
Pro Wrestling League 2026: ഇടവേളയ്ക്ക് ശേഷമെത്തിയ പ്രോ ഗുസ്തി ലീഗ് അരങ്ങ് തകർക്കുന്നു; ടൂർണമെൻ്റ് അവസാനഘട്ടത്തിലേക്ക്
Saina Nehwal: ‘ഇത് മതി, ഇനി സാധിക്കില്ല’; സൈന നെഹ്‌വാള്‍ ബാഡ്മിന്റണില്‍ നിന്ന് വിരമിച്ചതിന് പിന്നില്‍
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
ഈ രോഗികൾക്ക് നെയ്യ് വില്ലനാകും; നിങ്ങൾ ഈ ലിസ്റ്റിലുണ്ടോ
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ