AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Asia Cup 2025: ‘മാച്ച് റഫറിയെ നീക്കാൻ കഴിയില്ല’; പിസിബിയുടെ പരാതി തള്ളി ഐസിസി

ICC On PCBs Complaint: ഇന്ത്യക്കെതിരായ മത്സരത്തിലെ മാച്ച് റഫറി ആൻഡി പൈക്രോഫ്റ്റിനെ മാറ്റണമെന്ന പിസിബിയുടെ ആവശ്യം തള്ളി ഐസിസി. ഇക്കാര്യം ഐസിസി പിസിബിയെ അറിയിച്ചു എന്നാണ് റിപ്പോർട്ട്.

Asia Cup 2025: ‘മാച്ച് റഫറിയെ നീക്കാൻ കഴിയില്ല’; പിസിബിയുടെ പരാതി തള്ളി ഐസിസി
ആൻഡി പൈക്രോഫ്റ്റ്Image Credit source: Social Media
abdul-basith
Abdul Basith | Published: 16 Sep 2025 14:43 PM

മാച്ച് റഫറിയെ നീക്കണമെന്ന പാകിസ്താൻ ക്രിക്കറ്റ് ബോർഡിൻ്റെ പരാതി തള്ളി ഐസിസി. ഇന്ത്യ – പാകിസ്താൻ മത്സരത്തിലെ മാച്ച് റഫറി ആയിരുന്ന ആൻഡി പൈക്രോഫ്റ്റിനെ മാറ്റണമെന്ന ആവശ്യമാണ് ഐസിസി തള്ളിയത്. ഇക്കാര്യം ഈ മാസം 15ന് തന്നെ ഐസിസി പിസിബിയെ അറിയിച്ചു എന്നാണ് ക്രിക്ക്ബസ് റിപ്പോർട്ട് ചെയ്തത്.

ടോസ് സമയത്ത് ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് പാകിസ്താൻ ക്യാപ്റ്റൻ സൽമാൻ അലി ആഘയ്ക്ക് ഹസ്തദാനം നൽകാതിരുന്നത് മാച്ച് റഫറിയുടെ ആവശ്യപ്രകാരമായിരുന്നു എന്നാണ് പിസിബി പരാതിപ്പെട്ടത്. ടോസിൻ്റെ സമയത്ത് സൂര്യകുമാറിന് ഹസ്തദാനം നൽകരുതെന്ന് പൈക്രോഫ്റ്റ് സൽമാൻ അലി ആഘയോട് ആവശ്യപ്പെട്ടു എന്നായിരുന്നു പിസിബിയുടെ പരാതി. എന്നാൽ, പൈക്രോഫ്റ്റിന് ഇതിൽ കാര്യമായ പങ്കൊന്നുമില്ല എന്ന് ഐസിസി പറഞ്ഞു.

Also Read: Asia Cup 2025: ‘മാച്ച് റഫറി ആൻഡി പൈക്രോഫ്റ്റിനെ പുറത്താക്കണം’; ഐസിസിയ്ക്ക് പരാതിനൽകി പിസിബി

മാച്ച് റഫറിക്കെതിരെ പരാതിനൽകിയ വിവരം നേരത്തെ പിസിബി ചെയർമാൻ മൊഹ്സിൻ നഖ്‌വി അറിയിച്ചിരുന്നു. ക്രിക്കറ്റിൻ്റെ മാന്യതയ്ക്ക് നിരക്കാത്തതും ഐസിസിയുടെ നിയമങ്ങൾ ലംഘിക്കുന്നതുമായ പ്രവർത്തനം നടത്തിയ ആൻഡി പൈക്രോഫ്റ്റിനെതിരെ പരാതിനൽകിയെന്ന് തൻ്റെ എക്സ് അക്കൗണ്ടിലാണ് അദ്ദേഹം കുറിച്ചത്. മാച്ച് റഫറിയെ ഏഷ്യാ കപ്പിൽ നീക്കം ചെയ്യണമെന്ന പരാതിയാണ് നൽകിയതെന്നും നഖ്‌വി പറഞ്ഞു.

ഏഷ്യാ കപ്പിൽ പാകിസ്താനെതിരായ പ്രതിഷേധം ഇന്ത്യൻ ടീം തുടരുമെന്നാണ് സൂചന. ചാമ്പ്യന്മാരായാൽ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ പ്രസിഡൻ്റ് ആയ മൊഹ്സിൻ നഖ്‌വിയിൽ നിന്ന് ഇന്ത്യ ട്രോഫി സ്വീകരിച്ചേക്കില്ലെന്നാണ് റിപ്പോർട്ടുകൾ. പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ കൂടിയാണ് നഖ്‌വി. അതുകൊണ്ട് തന്നെ നഖ്‌വിയുമായി ഇന്ത്യൻ ടീം വേദി പങ്കിടില്ല എന്നാണ് ടീം ഇന്ത്യയുടെ നിലപാട്.

മത്സരത്തിൽ ഇന്ത്യ ഏഴ് വിക്കറ്റിനാണ് വിജയിച്ചത്. പാകിസ്താൻ മുന്നോട്ടുവച്ച 128 റൺസ് വിജയലക്ഷ്യം 4.1 ഓവർ ബാക്കിനിർത്തി മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു.