Sanju Samson: ഫിനിഷര്‍ റോളില്‍ ജിതേഷാണ് നല്ലത്; സഞ്ജുവിന് ‘പാര’യുമായി മുന്‍ താരം
Kris Srikkanth statement about Sanju Samson: ഫിനിഷര്‍ റോളില്‍ സഞ്ജു സാംസണിന് പകരം ജിതേഷ് ശര്‍മയെ കളിപ്പിക്കണമെന്ന് മുന്‍ താരം ക്രിസ് ശ്രീകാന്ത്. ജിതേഷ് ശര്‍മയാണ് 100 ശതമാനവും മികച്ച ഫിനിഷറെന്ന് തന്റെ യൂട്യൂബ് ചാനലില്‍ ശ്രീകാന്ത് പറഞ്ഞു. സഞ്ജു ഒരു ടോപ്പ് ഓര്‍ഡര്‍ ബാറ്ററാണെന്നും ശ്രീകാന്ത്
ഏഷ്യാ കപ്പിലെ ഫിനിഷര്‍ റോളില്‍ സഞ്ജു സാംസണിന് പകരം ജിതേഷ് ശര്‍മയെ കളിപ്പിക്കണമെന്ന് മുന്‍ താരം ക്രിസ് ശ്രീകാന്ത്. ജിതേഷ് ശര്‍മയാണ് 100 ശതമാനവും മികച്ച ഫിനിഷറെന്ന് തന്റെ യൂട്യൂബ് ചാനലില്‍ ശ്രീകാന്ത് പറഞ്ഞു. സഞ്ജു ഒരു ടോപ്പ് ഓര്‍ഡര്‍ ബാറ്ററാണ്. അദ്ദേഹം മികച്ച താരവുമാണ്. ടോപ് ഓര്‍ഡറില്‍ അദ്ദേഹത്തിന് ഒറ്റയ്ക്ക് ബൗളര്‍മാരെ നേരിടാനാകും. പക്ഷേ, ലോവർ മിഡിൽ ഓർഡറിൽ നേരിട്ട് സ്ട്രൈക്ക് ചെയ്യാൻ പറഞ്ഞാൽ അദ്ദേഹത്തിന് അത് സാധിക്കില്ലെന്നും ശ്രീകാന്ത് അഭിപ്രായപ്പെട്ടു.
സഞ്ജുവിന് ബാറ്റിങിന് അവസരം ലഭിക്കാന്‍ സാധ്യത കുറവാണ്. പ്ലേയിങ് ഇലവനില്‍ അദ്ദേഹത്തെ ഉള്‍ക്കൊള്ളിച്ചെന്ന് മാത്രം. ജിതേഷ് ശര്‍മയായിരുന്നു കളിക്കേണ്ടിയിരുന്നത്. ആറാം നമ്പറില്‍ ഹാര്‍ദ്ദിക് പാണ്ഡ്യയാണ് മികച്ച ബാറ്റര്‍. അതുകൊണ്ട് സഞ്ജുവിന് അവസരം ലഭിക്കില്ലെന്നും ശ്രീകാന്ത് പറഞ്ഞു.
ഏഷ്യാ കപ്പില്‍ അര്‍ഷ്ദീപ് സിങിന് അവസരം ലഭിക്കാത്തതിനെയും ശ്രീകാന്ത് വിമര്‍ശിച്ചു. അര്‍ഷ്ദീപിന്റെ കാര്യത്തില്‍ ദുഃഖമുണ്ട്. അദ്ദേഹത്തോട് ചെയ്യുന്നത് അന്യായമാണെന്നും ശ്രീകാന്ത് വിമര്‍ശിച്ചു.
Also Read: Sanju Samson: അടുത്ത മത്സരത്തിലും പ്രതീക്ഷയില്ല, ബാറ്റിങിനായി സഞ്ജുവിന്റെ കാത്തിരിപ്പ് തുടരും
ബാറ്റിങിന് അവസരം ലഭിക്കാതെ സഞ്ജു
അതേസമയം, ഏഷ്യാ കപ്പിലെ ഇന്ത്യയുടെ ആദ്യ രണ്ട് മത്സരങ്ങളിലും സഞ്ജുവിന് ബാറ്റിങിന് അവസരം ലഭിച്ചില്ല. യുഎഇയ്‌ക്കെതിരെ ഒരു വിക്കറ്റ് നഷ്ടത്തില്‍ 4.3 ഓവറില്‍ ഇന്ത്യ 58 റണ്‍സ് വിജയലക്ഷ്യം മറികടന്നിരുന്നു. പാകിസ്ഥാനെതിരെ 15.5 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയിച്ചു.
ഇതാണ് അഞ്ചാം നമ്പര്‍ ബാറ്ററായ സഞ്ജുവിന് രണ്ട് മത്സരങ്ങളിലും അവസരം ലഭിക്കാത്തതിന് കാരണം. അടുത്തത് ഒമാനെതിരായ മത്സരമാണ്. ഇതിലും ഇന്ത്യ അനായാസം ജയിക്കുമെന്ന് ഉറപ്പാണ്. ഈ മത്സരത്തിലും സഞ്ജു ബാറ്റിങിന് ഇറങ്ങാനുള്ള സാധ്യത വിരളമാണ്.