Ind vs Pakistan: കളിക്കളത്തിലുടനീളം നാണംകെട്ട് പാകിസ്ഥാന്‍; വിജയം ഇന്ത്യന്‍ സൈന്യത്തിന് സമര്‍പ്പിച്ച് സൂര്യകുമാര്‍ യാദവ്
Surya Kumar Yadav says Indian team stand by the victims of the families of Pahalgam attack: ഇന്ത്യയുടെ സായുധ സേനകള്‍ക്ക് വിജയം സമര്‍പ്പിക്കുന്നുവെന്ന് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്. തങ്ങള്‍ പഹല്‍ഗാം ഭീകരാക്രമണത്തില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കൊപ്പമാണ്. അവരോടുള്ള ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നുവെന്നും താരം

ഇന്ത്യന്‍ ടീം
ദുബായ്: ഏഷ്യാ കപ്പില്‍ ഇന്ത്യയ്‌ക്കെതിരായ മത്സരത്തില്‍ തുടക്കം മുതല്‍ ഒടുക്കം വരെ ദുബായ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നാണംകെട്ട് പാകിസ്ഥാന്‍. ടോസ് സമയത്ത് ഹസ്തദാനത്തിന് തയ്യാറാകാതെ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവാണ് ആദ്യം പാകിസ്ഥാനെ നാണംകെടുത്തിയത്. മത്സരം ആരംഭിക്കുന്നതിന് മുമ്പ് മൈതാനത്ത് ദേശീയ ഗാനം മുഴങ്ങിയപ്പോഴും പാകിസ്ഥാന്‍ നാണം കെട്ടു. ആദ്യം പാകിസ്ഥാന്റെയും, തുടര്‍ന്ന് ഇന്ത്യയുടെയും ദേശീയ ഗാനം പ്ലേ ചെയ്യുമെന്നായിരുന്നു അറിയിപ്പ്. എന്നാല്‍ പാകിസ്ഥാന്റെ ദേശീയ ഗാനത്തിന് പകരം ഒരു ആല്‍ബം സോങാണ് പ്ലേ ചെയ്തത്. പെട്ടെന്ന് അബദ്ധം മനസിലാക്കിയ ഡിജെ ഉടന്‍ പാകിസ്ഥാന്റെ ദേശീയ ഗാനം വൈകാതെ പ്ലേ ചെയ്യുകയും ചെയ്തു.
മത്സരത്തില്‍ ഒന്ന് പൊരുതാന്‍ പോലുമാകാതെ കീഴടങ്ങേണ്ടി വന്നതാണ് പാകിസ്ഥാന്‍ നേരിട്ട മറ്റൊരു നാണക്കേട്. ബാറ്റിങിലും ബൗളിങിലും ഇന്ത്യയുടെ സമഗ്രാധിപത്യമായിരുന്നു. അക്ഷരാര്‍ത്ഥത്തില്‍, ഇന്ത്യ പാകിസ്ഥാനെ ‘പഞ്ഞിക്കിടു’കയായിരുന്നു.
ഹസ്തദാനമില്ല
സിക്‌സടിച്ച് ഫിനിഷ് ചെയ്ത ശേഷം ക്യാപ്റ്റന്‍ സൂര്യകുമാറും, ശിവം ദുബെയും പാകിസ്ഥാന് ‘പുല്ലുവില’ കൊടുത്ത് ഡ്രസിങ് റൂമിലേക്ക് മടങ്ങുകയായിരുന്നു. പാക് താരങ്ങളുടെ മുഖത്തേക്ക് പോലും നോക്കാതെയായിരുന്നു ഇന്ത്യന്‍ ബാറ്റര്‍മാരുടെ മടക്കം. ഇന്ത്യന്‍ താരങ്ങള്‍ ഹസ്തദാനത്തിന് വരുമെന്ന് കരുതി പാക് ടീം ഡ്രസിങ് റൂമിലേക്ക് നോക്കിയെങ്കിലും വാതിലുകള്‍ കൊട്ടിയടിച്ചു. തുടര്‍ന്ന് ഇളിഭ്യരായി പാകിസ്ഥാന്‍ മടങ്ങി.
No Hand shake after the match .
Pakistani players were looking at Indian dressing room and they closed door . #INDvsPAK pic.twitter.com/IOOOY1hNCx— Warfront 🧙♂️,🛠️ Anomage π² (@Warfront_1) September 14, 2025
Also Read:Asia Cup 2025: ട്രിക്കി ചേസിൽ കരുതലോടെ കളിച്ച് ടീം ഇന്ത്യ; പാകിസ്താനെതിരെ അനായാസ ജയം
സൈന്യത്തിന് സമര്‍പ്പിക്കുന്നു
ഇന്ത്യയുടെ സായുധ സേനകള്‍ക്ക് വിജയം സമര്‍പ്പിക്കുന്നുവെന്ന് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്. തങ്ങള്‍ പഹല്‍ഗാം ഭീകരാക്രമണത്തില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കൊപ്പമാണ്. അവരോടുള്ള ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നു. വിജയം ധീരത കാണിച്ച എല്ലാ സായുധ സേനകള്‍ക്കും സമര്‍പ്പിക്കുന്നു. അവര്‍ നമ്മളെയെല്ലാം പ്രചോദിപ്പിക്കുന്നത് തുടരുന്നു. ഗ്രൗണ്ടിലെ പ്രകടനത്തിലൂടെ അവര്‍ക്ക് സന്തോഷിക്കാന്‍ കൂടുതല്‍ കാരണങ്ങള്‍ തങ്ങള്‍ നല്‍കുമെന്നും സൂര്യകുമാര്‍ യാദവ് പറഞ്ഞു.