AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Asia Cup 2025: ഏഷ്യാ കപ്പിലെ ഇന്ത്യ – പാകിസ്താൻ മത്സരം റദ്ദാക്കിയേക്കുമെന്ന് സൂചന; റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് ഇങ്ങനെ

Asia Cup 2025 India vs Pakistan: ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ഏഷ്യാ കപ്പ് മത്സരം റദ്ദാക്കിയേക്കും. ബിസിസിഐ കളിയിൽ നിന്ന് പിന്മാറിയേക്കുമെന്നാണ് റിപ്പോർട്ടുകൾ.

Asia Cup 2025: ഏഷ്യാ കപ്പിലെ ഇന്ത്യ – പാകിസ്താൻ മത്സരം റദ്ദാക്കിയേക്കുമെന്ന് സൂചന; റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് ഇങ്ങനെ
ഇന്ത്യ - പാകിസ്താൻImage Credit source: Social Media
abdul-basith
Abdul Basith | Published: 08 Aug 2025 14:29 PM

വരുന്ന ഏഷ്യാ കപ്പിലെ ഇന്ത്യ – പാകിസ്താൻ മത്സരം റദ്ദാക്കിയേക്കുമെന്ന് സൂചന. പുതുതായി പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം പാകിസ്താനെതിരെ കളിക്കാൻ ബിസിസിഐ തയ്യാറായേക്കില്ലെന്നാണ് വിവരം. ഇന്ത്യ മത്സരം ഉപേക്ഷിച്ചാൽ പാകിസ്താണ് മുഴുവൻ പോയിൻ്റും ലഭിക്കും. ഇക്കാര്യത്തിൽ ബിസിസിഐയിൽ തന്നെ ചർച്ചകൾ നടക്കുകയാണെന്നും ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സെപ്തംബർ 9 മുതൽ 28 വരെയാണ് ഏഷ്യാ കപ്പ് ടൂർണമെൻ്റ് നടക്കുക.

ഇന്ത്യയ്ക്ക് ലഭിക്കേണ്ട പോയിൻ്റുകൾ നഷ്ടമാവും എന്നതിനെക്കാൾ ഉപഭൂഖണ്ഡത്തിലെ ഏറ്റവും ശക്തരായ രണ്ട് ടീമുകൾ പരസ്പരം കളിക്കാത്തത് ഏഷ്യാ കപ്പിൻ്റെ രസം കെടുത്തുമെന്ന തരത്തിലും ചർച്ചകളുയരുന്നുണ്ട്. ഒരുവശത്ത് രാജ്യതാത്പര്യം മുൻനിർത്തി കളി ഉപേക്ഷിക്കണമെന്ന ചർച്ചയും മറുവശത്ത് ഈ വാദങ്ങളും കൊഴുക്കുകയാണ്. ഏറെ വൈകാതെ ഇക്കാര്യത്തിൽ കൃത്യമായ ഒരു നിലപാട് ബിസിസിഐ എടുത്തേക്കും.

Also Read: Asia Cup 2025: ഏഷ്യാ കപ്പിന് വേദിയാവുക യുഎഇയിലെ രണ്ട് സ്റ്റേഡിയങ്ങൾ; സ്ഥിരീകരിച്ച് ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ

ഇന്ത്യ കളി ഉപേക്ഷിച്ചാൽ അത് പാകിസ്താന് വലിയ നേട്ടമാണ് നൽകുക. വാക്കോവർ നൽകിയാൽ പാകിസ്താന് പോയിൻ്റ് ലഭിക്കുകയും മുന്നേറുകയും ചെയ്യും. ഇത് ശരിയായ നടപടിയല്ലെന്ന് ബിസിസിഐ വൃത്തങ്ങൾ പറഞ്ഞതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഈ മാസാരംഭത്തിൽ വേൾഡ് ചാമ്പ്യൻഷിപ്പ് ഓഫ് ലെജൻഡ്സ് ലീഗിൽ യുവ്‌രാജ് സിംഗിൻ്റെ നേതൃത്വത്തിൽ ഇറങ്ങിയ ഇന്ത്യ ചാമ്പ്യൻസ് പാകിസ്താൻ ചാമ്പ്യൻസിനെതിരെ കളിക്കാൻ വിസമ്മതിച്ചിരുന്നു. ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യ മത്സരത്തിന് വിസമ്മതിച്ചതിനാൽ പോയിൻ്റ് തുല്യമായി പങ്കിട്ടു. സെമിഫൈനലിലും ഇന്ത്യയുടെ മത്സരം പാകിസ്താനെതിരെയായിരുന്നു. ഈ കളിയിലും ഇന്ത്യ കളിച്ചില്ല. ഇതോടെ പാകിസ്താൻ ഫൈനലിലെത്തുകയും ഫൈനലിൽ ദക്ഷിണാഫ്രിക്ക ചാമ്പ്യൻസിനെതിരെ പരാജയപ്പെടുകയും ചെയ്തു.

സെപ്തംബർ 9 മുതൽ 28 വരെയാണ് ഏഷ്യാ കപ്പ് ടൂർണമെൻ്റ് നടക്കുക. സെപ്തംബർ 10ന് യുഎഇക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. 14ന് പാകിസ്താനും സെപ്തംബർ 19ന് ഒമാനും ഇന്ത്യക്കെതിരെ കളിക്കും.