Asia Cup 2025 India vs UAE: യുഎഇയ്‌ക്കെതിരെ ബൗളിങ് തിരഞ്ഞെടുത്ത് ഇന്ത്യ, സഞ്ജു വിക്കറ്റ് കീപ്പര്‍
Asia Cup 2025 India vs UAE Toss updates and Playing 11: ഏഷ്യാ കപ്പില്‍ യുഎഇയ്‌ക്കെതിരെ ബൗളിങ് തിരഞ്ഞെടുത്ത് ഇന്ത്യ. സഞ്ജു സാംസണ്‍ വിക്കറ്റ് കീപ്പറായി പ്ലേയിങ് ഇലവനില്‍ ഇടം നേടി. അഞ്ചാം നമ്പറിലാകും സഞ്ജു ബാറ്റ് ചെയ്യുക.

Sanju Samson
ദുബായ്: ഏഷ്യാ കപ്പില്‍ യുഎഇയ്‌ക്കെതിരെ ബൗളിങ് തിരഞ്ഞെടുത്ത് ഇന്ത്യ. സഞ്ജു സാംസണ്‍ വിക്കറ്റ് കീപ്പറായി പ്ലേയിങ് ഇലവനില്‍ ഇടം നേടി. അഞ്ചാം നമ്പറിലാകും സഞ്ജു ബാറ്റ് ചെയ്യുക. അഭിഷേക് ശര്‍മയും, ശുഭ്മാന്‍ ഗില്ലുമാണ് ഓപ്പണര്‍മാര്‍. മൂന്നാം നമ്പറില്‍ സൂര്യകുമാര്‍ യാദവും, നാലാമത് തിലക് വര്‍മയും ബാറ്റ് ചെയ്യും. ഹാര്‍ദ്ദിക് പാണ്ഡ്യ, ശിവം ദുബെ, അക്‌സര്‍ പട്ടേല്‍ എന്നിവരാണ് ഓള്‍ റൗണ്ടര്‍മാര്‍. സ്പിന്നര്‍മാരായ കുല്‍ദീപ് യാദവും, വരുണ്‍ ചക്രവര്‍ത്തിയും ടീമിലിടം നേടി. അര്‍ഷ്ദീപ് സിങിനെ ഒഴിവാക്കിയത് അപ്രതീക്ഷിതമായി. റിങ്കു സിങ്, ജിതേഷ് ശര്‍മ, ഹര്‍ഷിത് റാണ എന്നിവരും കളിക്കുന്നില്ല.
നേരത്തെ സഞ്ജു സാംസണ് പകരം ജിതേഷ് ശര്‍മ വിക്കറ്റ് കീപ്പറായി കളിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ട്രെയിനിങ് സെഷനില്‍ സഞ്ജുവിനെക്കാളും കൂടുതല്‍ പരിശീലനം നടത്തിയതും ജിതേഷായിരുന്നു. വിക്കറ്റ് കീപ്പിങില്‍ വളരെ വിരളമായി മാത്രമാണ് സഞ്ജു പരിശീലിച്ചത്. മാത്രമല്ല, ഓപ്ഷണല്‍ ട്രെയിനിങ് ഒഴിവാക്കുകയും ചെയ്തു. എന്നാല്‍ അഭ്യൂഹങ്ങളെയെല്ലാം മറികടന്ന് സഞ്ജു പ്ലേയിങ് ഇലവനിലെത്തി.
ഇന്ത്യന്‍ ടീം: അഭിഷേക് ശര്‍മ, ശുഭ്മാന്‍ ഗില്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, സഞ്ജു സാംസണ്‍, ശിവം ദുബെ, ഹാര്‍ദ്ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുംറ.
യുഎഇ ടീം: അലിഷാൻ ഷറഫു, മുഹമ്മദ് വസീം, മുഹമ്മദ് സോഹൈബ്, രാഹുൽ ചോപ്ര, ആസിഫ് ഖാൻ, ഹർഷിത് കൗശിക്, ധ്രുവ് പരാശർ, ഹൈദർ അലി, മുഹമ്മദ് രോഹിദ്, ജുനൈദ് സിദ്ദിഖ്, സിമ്രൻജീത് സിംഗ്.