Asia Cup 2025: ഏഷ്യാ കപ്പിന് നാളെ കൊടിയേറും; എപ്പോള്‍, എവിടെ കാണാം?
Asia Cup 2025 live telecast details in Malayalam: സൂര്യകുമാര്‍ യാദവിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ഒമ്പതാം ഏഷ്യാ കപ്പ് കിരീടമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ടൂര്‍ണമെന്റിലെ ഫേവറിറ്റുകളായ ഇന്ത്യയ്ക്ക് തന്നെയാണ് ഇത്തവണയും കിരീട സാധ്യത

ഏഷ്യാ കപ്പ് 2025
ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ഏഷ്യാ കപ്പിന് നാളെ തുടക്കമാകും. നാളെ രാത്രി എട്ടിന് (ഇന്ത്യന്‍ സമയം) അബുദാബി ഷെയ്ഖ് സയിദ് സ്റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ മത്സരത്തില്‍ അഫ്ഗാനിസ്ഥാനും ഹോങ്കോങും ഏറ്റുമുട്ടും. സെപ്തംബര്‍ 10നാണ് ഇന്ത്യയുടെ ആദ്യ മത്സരം. ആതിഥേയരായ യുഎഇയാണ് എതിരാളികള്‍. ദുബായ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലാണ് ഈ മത്സരം നടക്കുന്നത്. ആകെ എട്ട് ടീമുകളാണ് പങ്കെടുക്കുന്നത്. നാല് ടീമുകള്‍ വീതം രണ്ട് ഗ്രൂപ്പുകളായി തരംതിരിച്ചിരിക്കുന്നു.
ഗ്രൂപ്പ് എയിലാണ് ഇന്ത്യ. പാകിസ്ഥാന്‍, യുഎഇ, ഒമാന്‍ എന്നിവയാണ് ഗ്രൂപ്പിലെ മറ്റ് ടീമുകള്‍. അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, ഹോങ്കോങ്, ശ്രീലങ്ക എന്നീ ടീമുകള്‍ ബിയിലാണ്. സെപ്തംബര്‍ 15ന് നടക്കുന്ന യുഎഇ-ഒമാന്‍ മത്സരം മാത്രം ഇന്ത്യന്‍ സമയം വൈകിട്ട് 5.30ന് നടക്കും. മറ്റ് മത്സരങ്ങളെല്ലാം രാത്രി എട്ട് മണിക്കാണ് ആരംഭിക്കുന്നത്.
സൂര്യകുമാര്‍ യാദവിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ഒമ്പതാം ഏഷ്യാ കപ്പ് കിരീടമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ടൂര്‍ണമെന്റിലെ ഫേവറിറ്റുകളായ ഇന്ത്യയ്ക്ക് തന്നെയാണ് ഇത്തവണയും കിരീട സാധ്യത. സെപ്തംബര്‍ 14നാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരം.
Also Read: Sanju Samson Asia Cup 2025: ഒടുവില്‍ സഞ്ജു ഗ്ലൗസ് എടുത്തു, ട്വിസ്റ്റ് പ്രതീക്ഷിക്കാമോ?
മത്സരം എങ്ങനെ കാണാം?
മത്സരങ്ങൾ സോണി സ്പോർട്സ് നെറ്റ്‌വർക്കിൽ തത്സമയം സംപ്രേഷണം ചെയ്യും. സോണി ആപ്പിലും വെബ്‌സൈറ്റിലും തത്സമയ സ്ട്രീമിംഗ് ഉണ്ടാകും.