Sanju Samson Asia Cup 2025: ഒടുവില്‍ സഞ്ജു ഗ്ലൗസ് എടുത്തു, ട്വിസ്റ്റ് പ്രതീക്ഷിക്കാമോ?
Sanju Samson wicketkeeping training for Asia Cup 2025: സഞ്ജു ഇന്ന് വിക്കറ്റ് കീപ്പിങ് പരിശീലനം നടത്തി. ഫീല്‍ഡിങ് പരിശീലകന്‍ ടി. ദിലീപ് സഞ്ജുവിനെ അസിസ്റ്റ് ചെയ്തു. ഇന്ന് ആദ്യം പരിശീലനത്തിനെത്തിയ താരങ്ങളില്‍ ഒരാളും സഞ്ജുവാണെന്നാണ് വിവരം. പിന്നീട് മുഖ്യപരിശീലകന്‍ ഗൗതം ഗംഭീറുമായി സഞ്ജു ചര്‍ച്ച നടത്തി

Sanju Samson-File pic
ദുബായ്: ഏഷ്യാ കപ്പിലെ ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ സഞ്ജു സാംസണ്‍ ഉള്‍പ്പെടുമോ എന്ന ചോദ്യത്തെ ചുറ്റിപറ്റിയാണ് ചര്‍ച്ചകള്‍ ഏറെയും. ശുഭ്മാന്‍ ഗില്‍ വൈസ് ക്യാപ്റ്റനായി സ്‌ക്വാഡില്‍ ഇടം പിടിച്ചതോടെ സഞ്ജു ഓപ്പണറാകാന്‍ വിദൂര സാധ്യതള്‍ മാത്രമാണുള്ളത്. തിലക് വര്‍മയെ മറികടന്ന് ടോപ് ഓര്‍ഡറില്‍ ഇടം നേടാനും വളരെ പ്രയാസമാണ്. അതുകൊണ്ട് തന്നെ സഞ്ജുവിന്റെ പ്ലേയിങ് ഇലവനിലെ സ്ഥാനം അനിശ്ചിതത്വത്തിലാണ്. ഫിനിഷിങ് റോളില്‍ ഐപിഎല്ലിലടക്കം തിളങ്ങിയ ജിതേഷ് ശര്‍മ വിക്കറ്റ് കീപ്പറായി കളിക്കാനാണ് സാധ്യത കൂടുതല്‍.
ഈ വിലയിരുത്തലുകള്‍ ശരിവയ്ക്കുന്ന തരത്തിലായിരുന്നു ദുബായില്‍ ഇന്ത്യന്‍ ടീം ആദ്യ ദിവസം നടത്തിയ പരിശീലനം. അഭിഷേക് ശര്‍മ മുതല്‍ റിങ്കു സിങ് വരെയുള്ള ബാറ്റര്‍മാര്‍ ദീര്‍ഘനേരം ബാറ്റിങ് പരിശീലനം നടത്തിയപ്പോള്‍ വളരെ ചുരുങ്ങിയ നേരം മാത്രമാണ് സഞ്ജു പരിശീലിച്ചത്. കൂടുതല്‍ നേരവും ബാറ്റിങ് പരിശീലകന്‍ സിതാന്‍ഷു കൊട്ടക്കിനൊപ്പം മറ്റുള്ളവരുടെ പരിശീലനം വീക്ഷിക്കുകയായിരുന്നു സഞ്ജു.
ബാറ്റിങില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ ജിതേഷ് ശര്‍മ വിക്കറ്റ് കീപ്പിങിലും ഏറെ നേരം പരിശീലിച്ചു. വിക്കറ്റ് കീപ്പിങ് പരിശീലനത്തില്‍ സഞ്ജു ചിത്രത്തിലേ ഇല്ലായിരുന്നു. ഇതോടെ സഞ്ജു പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തില്ലെന്ന അനുമാനങ്ങള്‍ ശക്തമായി.
Sanju Samson has started his wicket-keeping drills. He didn’t look uncomfortable while taking his catches.@rohitjuglan and @Fancricket12 with details.@ThumsUpOfficial #SanjuSamson #TeamIndia #AsiaCup2025
FULL VIDEO: https://t.co/DKPfisVRfF pic.twitter.com/dBXl4fAAC3
— RevSportz Global (@RevSportzGlobal) September 8, 2025
Also Read: Sanju Samson: ആ 26.80 ലക്ഷം രൂപ സഞ്ജുവിന് വേണ്ട, എല്ലാം സഹതാരങ്ങള്‍ക്ക് നല്‍കും
എന്നാല്‍ ആദ്യ സെഷനില്‍ നിന്ന് വ്യത്യസ്തമായി സഞ്ജു ഇന്ന് വിക്കറ്റ് കീപ്പിങ് പരിശീലനം നടത്തി. സഞ്ജു വിക്കറ്റ് കീപ്പിങ് പരിശീലനം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ റേവ്‌സ്‌പോര്‍ട്‌സ് പുറത്തുവിട്ടിട്ടുണ്ട്. ഫീല്‍ഡിങ് പരിശീലകന്‍ ടി. ദിലീപ് സഞ്ജുവിനെ അസിസ്റ്റ് ചെയ്തു. ഇന്ന് ആദ്യം പരിശീലനത്തിനെത്തിയ താരങ്ങളില്‍ ഒരാളും സഞ്ജുവാണെന്നാണ് വിവരം. പിന്നീട് മുഖ്യപരിശീലകന്‍ ഗൗതം ഗംഭീറുമായി സഞ്ജു ചര്‍ച്ച നടത്തി.