AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Asia Cup 2025: പാകിസ്താനൊക്കെ ഒരു എതിരാളിയാണോ?; അങ്ങനെ പരിഗണിക്കാൻ കുറച്ച് കളിയെങ്കിലും ജയിക്കണ്ടേ: സൂര്യകുമാർ യാദവ്

Suryakumar Yadav On Ind vs Pak: ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മത്സരത്തെ ശത്രുതയെന്ന് വിളിക്കരുതെന്ന് ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. 15ൽ 12 കളിയും ഇന്ത്യ വിജയിച്ചു എന്നും അദ്ദേഹം പറഞ്ഞു.

Asia Cup 2025: പാകിസ്താനൊക്കെ ഒരു എതിരാളിയാണോ?; അങ്ങനെ പരിഗണിക്കാൻ കുറച്ച് കളിയെങ്കിലും ജയിക്കണ്ടേ: സൂര്യകുമാർ യാദവ്
സൂര്യകുമാർ യാദവ്Image Credit source: PTI
abdul-basith
Abdul Basith | Published: 22 Sep 2025 14:35 PM

പാകിസ്താനൊന്നും ഇന്ത്യക്കൊരു എതിരാളിയേ അല്ലെന്ന് ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. ശത്രുത എന്ന് പറയണമെങ്കിൽ എതിർ ടീമും മത്സരങ്ങൾ ജയിക്കണം. എന്നാൽ, കഴിഞ്ഞ കുറേ വർഷങ്ങളായി ഇന്ത്യ മാത്രമാണ് വിജയിക്കുന്നതെന്നും സൂര്യകുമാർ യാദവ് പറഞ്ഞു. സൂപ്പർ ഫോർ പോരാട്ടത്തിൽ പാകിസ്താനെതിരെ വിജയിച്ചതിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് സൂര്യയുടെ പ്രതികരണം.

മുതിർന്ന പാക് മാധ്യമപ്രവർത്തകൻ്റെ ചോദ്യത്തോട് മറുപടി പറയുകയായിരുന്നു സൂര്യകുമാർ യാദവ്. ഇരു ടീമുകൾക്കും ഇടയിലുള്ള അന്തരം വളരെ വലുതായോ എന്നായിരുന്നു അദ്ദേഹത്തിൻ്റെ ചോദ്യം. “ദയവ് ചെയ്ത് ഇതിനെ ശത്രുത എന്ന് വിളിക്കരുത്” എന്ന് സൂര്യ പറഞ്ഞപ്പോൾ “ശത്രുത എന്നല്ല, നിലവാരം എന്നാണ് പറഞ്ഞത്” എന്ന് മാധ്യമപ്രവർത്തകൻ പ്രതികരിച്ചു. തുടർന്നായിരുന്നു സൂര്യയുടെ വിശദമായ മറുപടി. “സർ, ശത്രുതയും നിലവാരവുമൊക്കെ ഒരുപോലെയാണ്. എന്താണ് ശത്രുത? രണ്ട് ടീമുകൾ പരസ്പരം 15 മത്സരം കളിച്ചചിട്ട് സ്കോർ 8-7 ആണെങ്കിൽ അതിനെ അങ്ങനെ വിളിക്കാം. ഇവിടെ അത് 13-1 എന്നോ മറ്റോ ആണ്. ഒരു തരത്തിലുള്ള മത്സരവും ഇവിടെ ഇല്ല.”- സൂര്യകുമാർ യാദവ് പറഞ്ഞു. ഇന്ത്യയും പാകിസ്താനും 15 തവണയാണ് ടി20യിൽ ഏറ്റുമുട്ടിയിട്ടുള്ളത്. ഇതിൽ 12 തവണയും ഇന്ത്യ വിജയിച്ചു.

Also Read: Sanju Samson: അഞ്ചാം നമ്പറിൽ തൊട്ടതെല്ലാം പിഴച്ച് സഞ്ജു സാംസൺ, അടുത്ത കളിയിൽ സ്ഥാനം ബെഞ്ചിലോ?

സൂപ്പർ ഫോറിൽ ഇന്നലെ നടന്ന മത്സരത്തിൽ ആറ് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 171 റൺസ് നേടി. ഷഹിബ്സാദ ഫർഹാൻ (58) ആയിരുന്നു പാകിസ്താൻ്റെ ടോപ്പ് സ്കോറർ. ഇന്ത്യക്കായി ശിവം ദുബെ രണ്ട് വിക്കറ്റ് നേടി. മറുപടി ബാറ്റിംഗിൽ അഭിഷേക് ശർമ്മയുടെ (74) മികവിൽ ഇന്ത്യ വിജയത്തിലെത്തി. പാകിസ്താനായി ഹാരിസ് റൗഫ് രണ്ട് വിക്കറ്റ് വീഴ്ത്തി.