Sanju Samson: അഞ്ചാം നമ്പറില്‍ തൊട്ടതെല്ലാം പിഴച്ച് സഞ്ജു സാംസണ്‍, അടുത്ത കളിയില്‍ സ്ഥാനം ബെഞ്ചിലോ?
Sanju Samson fails to perform well against Pakistan in Asia Cup 2025 Super Four: ടോപ് ഓര്‍ഡറില്‍ മിന്നും പ്രകടനം കാഴ്ചവയ്ക്കുന്ന സഞ്ജുവിന് അഞ്ചാം നമ്പറില്‍ തൊട്ടതെല്ലാം പിഴച്ചത് ആരാധകര്‍ക്കും നിരാശയാണ് പകരുന്നത്. കേരള ക്രിക്കറ്റ് ലീഗിലെ ആദ്യ മത്സരത്തില്‍ മധ്യനിരയില്‍ കളിച്ചപ്പോഴും ഇത്തരത്തിലായിരുന്നു സഞ്ജുവിന്റെ പ്രകടനം
Sanju Samson struggles at number five as a batter: അഞ്ചാം നമ്പറില്‍ സഞ്ജു സാംസണ്‍ എങ്ങനെ ബാറ്റ് ചെയ്യുമെന്ന് കാണാനുള്ള കൗതുകത്തിലായിരുന്നു ആരാധകരും ക്രിക്കറ്റ് നിരൂപകരും. ഏത് നമ്പറിലും ബാറ്റ് ചെയ്യാന്‍ അനുയോജ്യനെങ്കിലും, പൊതുവെ ടോപ് ഓര്‍ഡറാണ് സഞ്ജുവിന് അഭികാമ്യം. എന്നാല്‍ ശുഭ്മാന്‍ ഗില്‍ വൈസ് ക്യാപ്റ്റനായി സ്‌ക്വാഡില്‍ ഇടം പിടിച്ചതോടെ ഏഷ്യാ കപ്പില്‍ ടോപ് ഓര്‍ഡറിലെത്താനുള്ള സഞ്ജുവിന്റെ വഴികള്‍ പൂര്‍ണമായും അടഞ്ഞു. അങ്ങനെ അഞ്ചാം നമ്പറിലേക്ക് ‘പറിച്ചു നടപ്പെട്ടു’.
ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ രണ്ട് മത്സരങ്ങളിലും സഞ്ജുവിന് ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചില്ല. ഒമാനെതിരായ മത്സരത്തില്‍ അവസരം ലഭിച്ചെങ്കിലും വണ്‍ ഡൗണായാണ് താരം ബാറ്റിങിന് ഇറങ്ങിയത്. ആ മത്സരത്തില്‍ 45 പന്തില്‍ 56 റണ്‍സെടുത്ത സഞ്ജുവായിരുന്നു കളിയിലെ താരം.




എന്നാല്‍ സൂപ്പര്‍ ഫോറില്‍ ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ രണ്ട് മത്സരങ്ങളിലെ വിന്നിങ് കോമ്പിനേഷന്‍ അതേ പോലെ നിലനിര്‍ത്താന്‍ സൂര്യകുമാര്‍ യാദവും, ഗൗതം ഗംഭീറും തീരുമാനിച്ചതോടെ സഞ്ജുവിന് വീണ്ടും അഞ്ചാം നമ്പറിലേക്ക് വഴിമാറേണ്ടി വന്നു. എന്നാല്‍ നിരാശജനകമായിരുന്നു പ്രകടനം.
17 പന്തില്‍ 13 റണ്‍സെടുക്കാനെ താരത്തിന് സാധിച്ചുള്ളൂ. മനോഹരമായ ഒരു കവര്‍ ഡ്രൈവ് തുടക്കത്തില്‍ നേടിയത് മാത്രമാണ് എടുത്തുപറയാനുള്ളത്. സഞ്ജുവിന്റെ ഷോട്ടുകള്‍ക്കുള്ള പ്രത്യേക ചാരുത ഈ കവര്‍ ഡ്രൈവിലുമുണ്ടായിരുന്നു. എന്നാല്‍ തുടര്‍ന്നങ്ങോട്ട് സഞ്ജുവിന് താളം പിഴച്ചു. പലതും മിസ് ഹിറ്റുകളായി.
Also Read: Sanju Samson: സ്വപ്‌നനേട്ടത്തിന് സഞ്ജുവിന് വേണ്ടത് 83 റണ്‍സ് മാത്രം; പാകിസ്ഥാനെതിരെ അത് സംഭവിക്കുമോ?
മിസ് ഹിറ്റുകള്‍ തുടര്‍ക്കഥ
ക്യാച്ചിനുള്ള ഒരു അവസരം പാക് ഫീല്‍ഡര്‍മാര്‍ പാഴാക്കിയെങ്കിലും അധിക നേരം ക്രീസില്‍ നിലയുറപ്പിക്കാന്‍ സഞ്ജുവിന് സാധിച്ചില്ല. ഹാരിസ് റൗഫിനെ സിക്‌സര്‍ പറത്താനുള്ള ശ്രമം മിസ് ഹിറ്റായി. പന്ത് കൃത്യമായി കണക്ട് ചെയ്യാന്‍ സാധിക്കാത്തതോടെ സഞ്ജു ക്ലീന്‍ ബൗള്‍ഡായി. ഔട്ടായി മടങ്ങുമ്പോള്‍ സഞ്ജുവിന്റെ മുഖത്ത് നിരാശ തളം കെട്ടിയിരുന്നു.
ടോപ് ഓര്‍ഡറില്‍ മിന്നും പ്രകടനം കാഴ്ചവയ്ക്കുന്ന സഞ്ജുവിന് അഞ്ചാം നമ്പറില്‍ തൊട്ടതെല്ലാം പിഴച്ചത് ആരാധകര്‍ക്കും നിരാശയാണ് പകരുന്നത്. കേരള ക്രിക്കറ്റ് ലീഗിലെ ആദ്യ മത്സരത്തില്‍ മധ്യനിരയില്‍ കളിച്ചപ്പോഴും ഇത്തരത്തിലായിരുന്നു സഞ്ജുവിന്റെ പ്രകടനം. തുടര്‍ന്ന് നടന്ന മത്സരങ്ങളില്‍ ഓപ്പണിങ് സ്ഥാനത്തെത്തിയ സഞ്ജു വിശ്വരൂപം പുറത്തെടുക്കുകയും ചെയ്തു. എന്നാല്‍ ഏഷ്യാ കപ്പില്‍ അതിന് സാധ്യതകളില്ലാത്തതാണ് തിരിച്ചടി.
അടുത്ത കളിയില്‍ പുറത്താകുമോ?
24ന് ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. ഈ മത്സരത്തില്‍ സഞ്ജുവിന്റെ സ്ഥാനം ബെഞ്ചിലാകുമോ എന്ന ചോദ്യമുയരുന്നുണ്ട്. എന്നാല്‍ അതിനുള്ള സാധ്യത വിരളമാണ്. ബംഗ്ലാദേശിനെതിരെയും സഞ്ജു കളിക്കുമെന്ന് ഏറെക്കുറെ ഉറപ്പാണ്.
ഈ മത്സരത്തില്‍ മികച്ച പ്രകടനം നടത്തി ഏത് പൊസിഷനിലും താന്‍ അനുയോജ്യനാണെന്ന് സഞ്ജു തെളിയിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. മറിച്ചാണെങ്കില്‍, അഞ്ചാം നമ്പറില്‍ സഞ്ജുവിനെ കളിപ്പിച്ചുള്ള പരീക്ഷണം ടീം മാനേജ്‌മെന്റ് അവസാനിപ്പിച്ചേക്കാം.
പാകിസ്ഥാനെതിരെ സഞ്ജു ബൗണ്ടറി നേടുന്നു
View this post on Instagram