Asia Cup 2025: തീര്‍ത്തുവിട്ടിട്ടുണ്ട് ! സൂപ്പര്‍ ഫോറിലും തോറ്റോടി പാകിസ്ഥാന്‍, ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം
India beat Pakistan in Asia cup 2025 Super 4 match: ഓപ്പണര്‍മാരായ അഭിഷേക് ശര്‍മയുടെയും, ശുഭ്മാന്‍ ഗില്ലിന്റെയും തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്. അഭിഷേക് 39 പന്തില്‍ 74 റണ്‍സും, ഗില്‍ 28 പന്തില്‍ 47 റണ്‍സുമെടുത്തു. ഓപ്പണിങ് വിക്കറ്റില്‍ ഇരുവരും സെഞ്ചുറി കൂട്ടുക്കെട്ട് പടുത്തുയര്‍ത്തി
India won against Pakistan: ഏഷ്യാ കപ്പ് സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് പാകിസ്ഥാനെതിരെ തകര്‍പ്പന്‍ ജയം. ആറു വിക്കറ്റിനാണ് ഇന്ത്യ ജയിച്ചത്. പാകിസ്ഥാന്‍ ഉയര്‍ത്തിയ 172 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ ഏഴ് പന്തുകള്‍ ബാക്കിനില്‍ക്കെ മറികടന്നു. സ്‌കോര്‍: പാകിസ്ഥാന്‍-20 ഓവറില്‍ അഞ്ച് വിക്കറ്റിന് 171, ഇന്ത്യ 18.5 ഓവറില്‍ നാല് വിക്കറ്റിന് 174. ഓപ്പണര്‍മാരായ അഭിഷേക് ശര്‍മയുടെയും, ശുഭ്മാന്‍ ഗില്ലിന്റെയും തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്. അഭിഷേക് 39 പന്തില്‍ 74 റണ്‍സും, ഗില്‍ 28 പന്തില്‍ 47 റണ്‍സുമെടുത്തു. ഓപ്പണിങ് വിക്കറ്റില്‍ ഇരുവരും സെഞ്ചുറി കൂട്ടുക്കെട്ട് പടുത്തുയര്‍ത്തി.
ഗില്ലിനെ ക്ലീന്‍ ബൗള്‍ഡ് ചെയ്ത് ഫഹീം അഷ്‌റഫ് ആണ് ഈ കൂട്ടുക്കെട്ട് പൊളിച്ചത്. തുടര്‍ന്ന് ക്രീസിലെത്തിയ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് പൂജ്യത്തിന് മടങ്ങി. മൂന്ന് പന്ത് നേരിട്ട സൂര്യ ഹാരിസ് റൗഫിന്റെ പന്തില്‍ അബ്രാര്‍ അഹമ്മദിന് ക്യാച്ച് നല്‍കുകയായിരുന്നു. അഞ്ചാമതായി ബാറ്റിങിന് എത്തിയ മലയാളി താരം സഞ്ജു സാംസണിന് ഇന്ന് മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. 17 പന്തില്‍ 13 റണ്‍സെടുത്ത് സഞ്ജു മടങ്ങി. ഹാരിസ് റൗഫിനെ ഉയര്‍ത്തി അടിക്കാനുള്ള ശ്രമത്തില്‍ ക്ലീന്‍ ബൗള്‍ഡാവുകയായിരുന്നു.




പാകിസ്ഥാന്റെ ബാറ്റിങ്
45 പന്തില്‍ 58 റണ്‍സെടുത്ത സാഹിബ്‌സാദ ഫര്‍ഹാന്റെ ബാറ്റിങ് മികവിലാണ് പാകിസ്ഥാന്‍ മികച്ച സ്‌കോര്‍ നേടിയത്. ഫഖര്‍ സമാന്‍-ഒമ്പത് പന്തില്‍ 15, സയിം അയൂബ്-17 പന്തില്‍ 21, ഹുസൈന്‍ താലട്ട്-11 പന്തില്‍ 10, മുഹമ്മദ് നവാസ്-19 പന്തില്‍ 21, സല്‍മാന്‍ അലി ആഘ-13 പന്തില്‍ 17 നോട്ടൗട്ട്, ഫഹീം അഷ്‌റഫ്-പുറത്താകാതെ എട്ട് പന്തില്‍ 20 എന്നിങ്ങനെയാണ് മറ്റ് പാക് ബാറ്റര്‍മാരുടെ സംഭാവന. ഇന്ത്യയ്ക്ക് വേണ്ടി ശിവം ദുബെ രണ്ട് വിക്കറ്റും, ഹാര്‍ദ്ദിക് പാണ്ഡ്യയും, കുല്‍ദീപ് യാദവും ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.