Asia Cup 2025: ട്രോഫി സ്വീകരിക്കാത്ത ഇന്ത്യൻ ടീമിനെതിരെ നടപടിയുണ്ടാവുമോ?; ഐസിസിയുടെ നിയമാവലി ഇങ്ങനെ

Will ICC Take Action Against India: ഏഷ്യാ കപ്പ് കിരീടം സ്വീകരിക്കാൻ വിസമ്മതിച്ച ഇന്ത്യൻ ടീമിനെതിരെ ഐസിസി നടപടിയെടുക്കുമോ? ഐസിസിയുടെ നിയമാവലി പരിശോധിക്കാം.

Asia Cup 2025: ട്രോഫി സ്വീകരിക്കാത്ത ഇന്ത്യൻ ടീമിനെതിരെ നടപടിയുണ്ടാവുമോ?; ഐസിസിയുടെ നിയമാവലി ഇങ്ങനെ

ഇന്ത്യ ഏഷ്യാ കപ്പ്

Published: 

29 Sep 2025 11:57 AM

ഏഷ്യാ കപ്പ് കിരീടം നേടിയിട്ടും ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ ചെയർമാനായ മൊഹ്സിൻ നഖ്‌വിയിൽ നിന്ന് ട്രോഫി സ്വീകരിക്കാൻ ഇന്ത്യൻ ടീം തയ്യാറായിരുന്നില്ല. നഖ്‌വി പിസിബി ചെയർമാൻ ആണെന്നതും പാകിസ്താനിലെ മന്ത്രിയാണെന്നതുമാണ് കാരണം. ഇതോടെ ട്രോഫി അധികൃതർ മടക്കി കൊണ്ടുപോവുകയും ഇന്ത്യ കിരീടമില്ലാതെ ആഘോഷിക്കുകയും ചെയ്തു.

ട്രോഫി സ്വീകരിക്കാതിരിക്കുന്നത് നിയമലംഘനമാണോ?
ഒരു മത്സരം അവസാനിച്ചാൽ രണ്ട് ടീമുകളും പ്രസൻ്റേഷൻ സെറിമണിയിൽ പങ്കെടുക്കണമെന്നത് കളിയുടെ മാന്യത (സ്പിരിറ്റി ഓഫ് ക്രിക്കറ്റ്) ആയാണ് കണക്കാക്കുന്നത്. വിജയിച്ച ടീം ട്രോഫി സ്വീകരിക്കുന്നതും ഇതേ പരിധിയിൽ വരും. എന്നാൽ, ട്രോഫി സ്വീകരിക്കാൻ ഒരു ടീം വിസമ്മതിച്ചാൽ എന്താണ് നടപടിയെന്ന് കൃത്യമായി ഐസിസിയുടെ നിയമാവലിയിൽ ഇല്ല. അതേസമയം, കളിയുടെ മാന്യതയ്ക്ക് കളങ്കം വരുത്തുന്നത് തെറ്റാണ്. അതുകൊണ്ട് തന്നെ ട്രോഫി നിരസിച്ചതിന് നേരിട്ട് നടപടിയെടുക്കാനാവില്ല. എന്നാൽ, കളിയുടെ മാന്യതയ്ക്ക് നിരക്കാത്ത പ്രവർത്തി ചെയ്തതിന് നടപടിയെടുക്കാം. വിഷയത്തിൽ കൃത്യമായ നിയമം ഇല്ലാത്തതുകൊണ്ട് തന്നെ നടപടിയെടുക്കണമെങ്കിൽ പോലും ചർച്ചകൾ നടക്കേണ്ടതുണ്ട്.

Also Read: Asia Cup 2025: സഞ്ജു നാല് ഇന്നിംഗ്സിൽ 132 റൺസ്; ഗിൽ ഏഴ് ഇന്നിംഗ്സിൽ 127 റൺസ്: ബിസിസിഐ തന്നെ നശിപ്പിക്കുന്ന ടീം

നഖ്‌വി ഏറെ നേരം കാത്തുനിന്നിട്ടും ഇന്ത്യൻ ടീം ട്രോഫി സ്വീകരിക്കാൻ തയ്യാറായില്ല. തുടർന്ന് അദ്ദേഹം ട്രോഫി തിരികെ കൊണ്ടുപോയി. നഖ്‌വി ചെയ്തത് ബാലിശമാണെന്നും ട്രോഫി ലഭിക്കാനുള്ള നടപടിക്രമങ്ങൾ നടത്തുമെന്നും ബിസിസിഐ പറഞ്ഞു. നഖ്‌വിക്കെതിരെ ഐസിസിയ്ക്ക് പരാതിനൽകാനൊരുങ്ങുകയാണ് ബിസിസിഐ.

മത്സരത്തിൽ അഞ്ച് വിക്കറ്റിന് വിജയിച്ചാണ് ഇന്ത്യ ഏഷ്യാ കപ്പ് ജേതാക്കളായത്.ആദ്യം ബാറ്റ് ചെയ്ത പാകിസ്താനെ 146 റൺസിന് എറിഞ്ഞിട്ട ഇന്ത്യ അവസാന ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടപ്പെടുത്തി വിജയം കുറിച്ചു. കുൽദീപ് യാദവ് നാല് വിക്കറ്റുകൾ നേടി. 53 പന്തിൽ 69 റൺസെടുത്ത് പുറത്താവാതെ നിന്ന തിലക് വർമ്മയാണ് കളിയിലെ താരം.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും