T20 World Cup 2026 : ടി20 ലോകകപ്പ് ബഹിഷ്കരിക്കും, ഇന്ത്യയിൽ ഇനി കളിക്കില്ല; തീരുമാനം അറിയിച്ച് ബംഗ്ലാദേശ്
Bangladesh To Boycott T20 World Cup 2026 : ടി20 ലോകകപ്പ് മത്സരങ്ങൾ ഇന്ത്യയിൽ നിന്നും മാറ്റണമെന്നുള്ള ബംഗ്ലാദേശിൻ്റെ അവശ്യം ഐസിസി തള്ളിയതോടെയാണ് ബിസിബിയുടെ ടൂർണമെൻ്റിൽ നിന്നും പിന്മാറാൻ തീരുമാനമെടുത്തിരിക്കുന്നത്

Bangladesh Cricket Team
ഇന്ത്യയിൽ ക്രിക്കറ്റ് കളിക്കില്ലെന്ന തീരുമാനമത്തിൽ ഉറച്ച് ബംഗ്ലാദേശ്. അടുത്തമാസം ഇന്ത്യയിൽ വെച്ച് നടക്കുന്ന ടി20 ലോകകപ്പിൽ നിന്നും പിന്മാറുന്നുയെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് അറിയിച്ചു. ബിസിബിയുടെയും ബംഗ്ലാദേശ് താരങ്ങളും ചേർന്നുള്ള അടിയന്തരയോഗത്തിന് ശേഷം ഇടക്കാല സർക്കാരിൻ്റെ സ്പോർട്സ് അഡ്വൈസർ അസിഫ് നസ്രുളാണ് ഇക്കാര്യം മാധ്യമങ്ങളോടായി അറിയിച്ചത്. ഇന്ത്യയിൽ നിന്നും മത്സരങ്ങൾ മാറ്റണമെന്നുള്ള ബംഗ്ലാദേശിൻ്റെ ആവശ്യം നിരാകരിച്ചുകൊണ്ട് ഐസിസിയുടെ അന്തിമതീരുമാനം വന്നതിന് ശേഷമാണ് ബിസിബി ടൂർണമെൻ്റ് ഉപേക്ഷിക്കാനുള്ള നിലപാട് എടുത്തത്.
ഇന്ത്യയിൽ ബംഗ്ലാദേശിൻ്റെ മത്സരങ്ങൾ ശ്രീലങ്കയിലേക്ക് മാറ്റണമെന്നായിരുന്നു ബിസിബി ഐസിസിയോട് ആവശ്യപ്പെട്ടത്. ബംഗ്ലാദേശ് താരങ്ങളുടെ സുരക്ഷ പരിഗണിച്ചാണ് ബിസിബി മത്സരങ്ങൾ ശ്രീലങ്കയിലേക്ക് മാറ്റണമെന്ന് ഐസിസിയോട് ആവശ്യപ്പെട്ടത്. ബംഗ്ലാദേശിൻ്റെ ആവശ്യങ്ങൾ നീതിയുക്തമായി ഐസിസി പരിഗണിച്ചില്ലെന്നും ക്രിക്കറ്റിനും അതീതമായിട്ടുള്ള പ്രതിസന്ധിയാണിതെന്നും ആർക്കും മുന്നിൽ മുട്ടുമടക്കില്ലെന്നും അസിഫ് നസ്രുൾ പറഞ്ഞു. ബംഗ്ലാദേശ് ടൂർണമെൻ്റ് ഉപേക്ഷിക്കും ഏഷ്യൻ ടീമിന് പകരം സ്കോട്ട്ലാൻഡിന് ഐസിസി, ടി20 ലോകകപ്പിന് യോഗ്യത നൽകാനാണ് സാധ്യത. തുടർന്ന് 16 ടീമുമായി ഫെബ്രുവരി ഏഴിന് ടൂർണമെൻ്റ് ആരംഭിക്കും ചെയ്യും