Khaleel Ahmed: ചെന്നൈ സൂപ്പര്‍ കിങ്‌സിന് കൂനിന്മേല്‍ കുരു; ഖലീല്‍ അഹമ്മദ് പരിക്കേറ്റ് പുറത്ത്‌

Khaleel Ahmed Injury: ചെന്നൈ സൂപ്പര്‍ കിങ്‌സിന് കനത്ത തിരിച്ചടി. പരിക്കിനെ തുടര്‍ന്ന് ഖലീല്‍ അഹമ്മദ് ഇനിയുള്ള മത്സരങ്ങളില്‍ കളിക്കില്ല. താരത്തിന്റെ പരിക്ക് ഭേദമാകാന്‍ 12 ആഴ്ചയില്‍ കൂടുതലെടുക്കുമെന്ന് സിഎസ്‌കെ വ്യക്തമാക്കി. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ നടന്ന മത്സരത്തിലാണ് ഖലീലിന് പരിക്കേറ്റത്.

Khaleel Ahmed: ചെന്നൈ സൂപ്പര്‍ കിങ്‌സിന് കൂനിന്മേല്‍ കുരു; ഖലീല്‍ അഹമ്മദ് പരിക്കേറ്റ് പുറത്ത്‌

ഖലീൽ അഹമ്മദ്

Edited By: 

Jenish Thomas | Updated On: 25 Apr 2026 | 04:41 PM

ചെന്നൈ: ചെന്നൈ സൂപ്പര്‍ കിങ്‌സിന് കനത്ത തിരിച്ചടി. പരിക്കിനെ തുടര്‍ന്ന് പേസര്‍ ഖലീല്‍ അഹമ്മദ് ഐപിഎല്‍ 2026-ലെ ഇനിയുള്ള മത്സരങ്ങളില്‍ കളിക്കില്ല. താരത്തിന്റെ പരിക്ക് ഭേദമാകാന്‍ 12 ആഴ്ചയില്‍ കൂടുതലെടുക്കുമെന്ന് സിഎസ്‌കെ വ്യക്തമാക്കി. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ നടന്ന മത്സരത്തിലാണ് ഖലീലിന് പരിക്കേറ്റത്.

പരിക്കിനെ തുടര്‍ന്ന് മുഴുവന്‍ ഓവറുകളും പൂര്‍ത്തിയാക്കാന്‍ ഖലീലിന് സാധിച്ചിരുന്നില്ല. തന്റെ അവസാന ഓവറില്‍ അഞ്ച് പന്തുകളാണ് ഖലീല്‍ എറിഞ്ഞത്. ഗുര്‍ജപ്‌നീത് സിങാണ് അവസാന പന്ത് എറിഞ്ഞത്. കൊല്‍ക്കത്തയ്‌ക്കെതിരായ മത്സരത്തില്‍ മികച്ച ഫോമിലായിരുന്നു ഖലീല്‍. 3.5 ഓവര്‍ എറിഞ്ഞ താരം 24 റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്. ഓപ്പണര്‍ സുനില്‍ നരെയ്‌ന്റെ വിക്കറ്റും വീഴ്ത്തി.

ഖലീലിന്റെ അഭാവം ചെന്നൈയ്ക്ക് കനത്ത തിരിച്ചടിയാണ്. നേരത്തെ പേസര്‍ നഥാന്‍ എല്ലിസും പരിക്കേറ്റ് പുറത്തായിരുന്നു. എല്ലിസിന് പകരക്കാരനായ സ്‌പെണ്‍സര്‍ ജോണ്‍സണ്‍ അടുത്തയാഴ്ചയോടെ മാത്രമേ ടീമിനൊപ്പം ചേരൂ. ഇനി ഖലീനും ഒരു പകരക്കാരനെ കണ്ടെത്തേണ്ടി വരും.

Also Read: Vaibhav Sooryavanshi: ഇന്ത്യന്‍ ടീമില്‍ അരങ്ങേറാന്‍ സൂര്യവംശി; സഞ്ജുവും, അഭിഷേകും, ഇഷാനും ഫോമില്‍; ആരെ ഒഴിവാക്കും?

മുകേഷ് ചൗധരി, രാമകൃഷ്ണ ഘോഷ് തുടങ്ങിയ താരങ്ങള്‍ അവസരം കാത്തിരിപ്പുണ്ട്. ഖലീലിന് പകരം ഇവരില്‍ ആരെയെങ്കിലും പരീക്ഷിക്കാവുന്നതാണ്. മുകേഷ് ചൗധരി പ്ലേയിങ് ഇലവനിലെത്താനാണ് സാധ്യത കൂടുതല്‍. ഈ സീസണില്‍ താരങ്ങളുടെ പരിക്ക് പലവട്ടമാണ് ചെന്നൈയെ വലച്ചത്. മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോണി, ബാറ്റര്‍ ഡെവാള്‍ഡ് ബ്രെവിസ് എന്നിവരും പരിക്കിന്റെ പിടിയിലായിരുന്നു. എന്നാല്‍ ബ്രെവിസ് പരിക്ക് മാറി തിരികെയെത്തി. കഴിഞ്ഞ രണ്ടു മത്സരങ്ങളില്‍ കളിക്കുകയും ചെയ്തു. ധോണിയും ഉടന്‍ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷ.

നിലവില്‍ പോയിന്റ് ടേബിളില്‍ എട്ടാമതാണ് ചെന്നൈ. അഞ്ച് മത്സരങ്ങളില്‍ രണ്ട് ജയവും, മൂന്ന് തോല്‍വിയുമാണ് ഇതുവരെയുള്ള പ്രകടനം. ഏപ്രില്‍ 18-ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെയാണ് അടുത്ത മത്സരം.

ചെന്നൈ സൂപ്പർ കിങ്സിൻ്റെ ട്വീറ്റ്

Follow Us
കൊളസ്ട്രോളിനും ബിപിയ്ക്കും ഏത്തപ്പഴവുമായി എന്തു ബന്ധം
മീന്‍ എത്ര ദിവസം ഫ്രിഡ്ജില്‍  സൂക്ഷിക്കാം? എവിടെ വെക്കണം?
ഫ്രിഡ്ജിലെ ദുർഗന്ധം പോകുന്നില്ലേ? ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
മഞ്ഞളിന്റെ ഗുണം പൂർണ്ണമായി ലഭിക്കണോ?
മലപ്പുറത്ത് ബൈക്കും സ്കൂട്ടറും ഇടിച്ചുണ്ടായ അപകടം
തീർഥാടകരുടെ ബാഗ് അടിച്ചുമാറ്റി സിംഹം
കോഴിക്കോട് സ്‌കൂട്ടറും ബസും കൂട്ടിയിടിച്ച് പതിനേഴുകാരന് ദാരുണാന്ത്യം
തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്കൊപ്പം ലീഗ് നേതാക്കൾ