Cameron Green: വൃക്കകളുടെ പ്രവർത്തനം വെറും 60 ശതമാനം; ബാല്യത്തിൽ മരിക്കുമെന്ന് കരുതിയിരുന്ന കാമറൂൺ ഗ്രീൻ്റെ ആരും അറിയാത്ത കഥ

Cameron Green And His Kidneys: കാമറൂൺ ഗ്രീൻ്റെ വൃക്കകൾ വെറും 60 ശതമാനമാണ് പ്രവർത്തിക്കുന്നത്. ബാല്യത്തിൽ മരിക്കുമെന്ന് കരുതിയിരുന്ന കാമറൂൺ ഗ്രീൻ്റെ ആരും അറിയാത്ത കഥ ഇങ്ങനെ.

Cameron Green: വൃക്കകളുടെ പ്രവർത്തനം വെറും 60 ശതമാനം; ബാല്യത്തിൽ മരിക്കുമെന്ന് കരുതിയിരുന്ന കാമറൂൺ ഗ്രീൻ്റെ ആരും അറിയാത്ത കഥ

കാമറൂൺ ഗ്രീൻ

Published: 

19 Dec 2025 13:50 PM

ഓസ്ട്രേലിയൻ ഓൾറൗണ്ടർ കാമറൂൺ ഗ്രീനാണ് ഈ ഐപിഎൽ ലേലത്തിലെ ഏറ്റവും വിലപിടിച്ച താരം. 25.2 കോടി രൂപയ്ക്ക് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിലെത്തിയ താരം ചെറുപ്പത്തിൽ തന്നെ മരിക്കുമെന്ന് ഡോക്ടർമാർ തന്നെ വിധിയെഴുതിയതാണ്. ഇപ്പോഴും 60 ശതമാനം മാത്രമാണ് ഗ്രീനിൻ്റെ വൃക്കകൾ പ്രവർത്തിക്കുന്നത്.

ഗ്രീൻ ജനിക്കുന്നതിന് മുൻപ് തന്നെ ഡോക്ടർമാർ ചില ആരോഗ്യപ്രശ്നങ്ങൾ കണ്ടെത്തിയിരുന്നു. മാതാവിൻ്റെ 19ആം ആഴ്ചയിലെ ഗർഭകാല സ്കാനിങിൽ ഗുരുതര ആരോഗ്യപ്രശ്നം കണ്ടെത്തിയ ഡോക്ടർമാർ പറഞ്ഞത് ഗ്രീൻ ബാല്യകാലം പിന്നിടാൻ സാധ്യതയില്ലെന്നാണ്. എന്നാൽ, ഇതിനെയൊക്കെ അതിജീവിച്ച ഗ്രീൻ ഇന്ന് ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളായിരിക്കുന്നു. ഇപ്പോൾ 26 വയസാണ് കാമറൂൺ ഗ്രീനിന് ഉള്ളത്.

Also Read: IPL 2026: കാമറൂൺ ഗ്രീൻ എത്തിയത് തുണയാവുമോ? വരുന്ന സീസണിൽ കൊൽക്കത്തയുടെ ഫൈനൽ ഇലവൻ ഇങ്ങനെ

നിലവിൽ ‘ക്രോണിക് കിഡ്നി ഡിസീസി’ൻ്റെ രണ്ടാം ഘട്ടമാണ് ഗ്രീന് ഉള്ളത്. ഇത് ചികിത്സിച്ച് ഭേദമാക്കാനാവാത്ത അവസ്ഥയാണ്. ശരിയായ ശ്രദ്ധ നൽകിയില്ലെങ്കിൽ രോഗം മൂർച്ഛിക്കും. ഭക്ഷണനിയന്ത്രണം കൊണ്ട് മാത്രമാണ് ഗ്രീൻ തൻ്റെ രോഗാവസ്ഥയെ നിയന്ത്രിച്ചുനിർത്തുന്നത്. പ്രോട്ടീനും ഉപ്പും കർശനനിയന്ത്രണങ്ങളുണ്ട്. മത്സരസമയങ്ങളിൽ കൂടുതൽ പ്രോട്ടീൻ കഴിക്കുമെങ്കിൽ ദീർഘകാലാടിസ്ഥാനത്തിൽ ഇത് വൃക്കകളെ ബാധിക്കും. അതുകൊണ്ട് തന്നെ എപ്പോഴും ജാഗ്രത കാത്തുസൂക്ഷിക്കേണ്ടതുണ്ട്. പ്രത്യേക ഭക്ഷണങ്ങളാണ് ഗ്രീൻ കഴിക്കുക. ഐപിഎൽ പോലുള്ള ടൂർണമെൻ്റുകളിൽ ടീം ഷെഫുമാരോട് ഇക്കാര്യം പ്രത്യേകം അറിയിക്കാറുണ്ട്.

കരിയറിൻ്റെ തുടക്കത്തിൽ തൻ്റെ രോഗവിവരം ഗ്രീൻ രഹസ്യമാക്കിയാണ് വച്ചിരുന്നത്. താരത്തിൻ്റെ മുൻ പരിശീലകനായിരുന്ന ജസ്റ്റിൻ ലാംഗറിനും ഇതേപ്പറ്റി അറിയുമായിരുന്നില്ല. കളിക്കിടെയുണ്ടായ പേശീവലിവിനെ തുടർന്ന് താരത്തിന് ഇക്കാര്യം സഹതാരങ്ങളോട് പറയേണ്ടിവന്നു. മുംബൈ ഇന്ത്യൻസ്, റോയൽ ചലഞ്ചേഴ്സ് ടീമുകൾക്കായി ഐപിഎൽ കളിച്ചിട്ടുള്ള ഗ്രീൻ കഴിഞ്ഞ സീസണിൽ പരിക്ക് കാരണം കളിച്ചിരുന്നില്ല.

 

ഈ ചെന്നെ താരങ്ങളുടെ ശമ്പളം ധോണിയെക്കാള്‍ കൂടുതല്‍
മോഹൻലാലിൻറെ പ്രതിഫലം എത്ര? മമ്മൂട്ടിയുടെയോ
വെളുത്തുള്ളി കേടാവാതെ സൂക്ഷിക്കാനുള്ള പൊടിക്കൈകൾ
തണുത്ത വെള്ളത്തിൽ മുഖം കഴുകാറുണ്ടോ?
തടി കൊണ്ടാണ് ഇതുണ്ടാക്കുന്നത്
ട്രെയിൻ പാളത്തിലേക്കോടിച്ച് കേറ്റിയത് താർ, ഞെട്ടിയത് ജനം
പത്തി വിടർത്തി മൂർഖൻ, അവസാനം സംഭവിച്ചത്...
കൈക്കുഞ്ഞുമായി എത്തിയ യുവതിയുടെ മുഖത്തടിച്ച് സിഐ