Chennai Super Kings: തലയും, ബേബി എബിയും റിട്ടേണ്‍സ്! ചെന്നൈ ക്യാമ്പ് ആവേശത്തില്‍; തിരിച്ചുവരവിനൊരുങ്ങി സിഎസ്‌കെ

CSK aiming for a strong comeback in IPL 2026: ഡെവാള്‍ഡ് ബ്രെവിസും, എംഎസ് ധോണിയും പരിശീലനം പുനഃരാരംഭിക്കാനൊരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്. ചെന്നൈയുടെ അടുത്ത മത്സരം വെള്ളിയാഴ്ചയാണ്. പഞ്ചാബ് കിങ്‌സാണ് എതിരാളികള്‍. പഞ്ചാബിനെതിരായ മത്സരത്തില്‍ വിജയിച്ച്, തിരിച്ചുവരവ് നടത്തുകയാണ് സിഎസ്‌കെയുടെ ലക്ഷ്യം.

Chennai Super Kings: തലയും, ബേബി എബിയും റിട്ടേണ്‍സ്! ചെന്നൈ ക്യാമ്പ് ആവേശത്തില്‍; തിരിച്ചുവരവിനൊരുങ്ങി സിഎസ്‌കെ

Ms Dhoni, Dewald Brevis

Published: 

02 Apr 2026 | 02:20 PM

ഈ ഐപിഎല്‍ സീസണിലെ ആദ്യ മത്സരം ചെന്നൈ സൂപ്പര്‍ കിങ്‌സ് ആരാധകര്‍ക്ക് നിരാശയായിരുന്നു സമ്മാനിച്ചത്. രാജസ്ഥാന്‍ റോയല്‍സിനെതിരെ നടന്ന മത്സരത്തില്‍ എട്ട് വിക്കറ്റിനായിരുന്നു ചെന്നൈയുടെ തോല്‍വി. അതും 47 പന്തുകള്‍ ബാക്കിനില്‍ക്കെയായിരുന്നു രാജസ്ഥാന്‍ ജയിച്ചത്. ഇത് റണ്‍റേറ്റിലും ചെന്നൈയ്ക്ക് തിരിച്ചടിയായി.

ബാറ്റര്‍മാരും, ബൗളര്‍മാരും ഒരു പോലെ നിരാശപ്പെടുത്തിയതാണ് ഈ മത്സരത്തില്‍ തിരിച്ചടിയായത്. ആദ്യം ബാറ്റു ചെയ്ത ചെന്നൈ 19.4 ഓവറില്‍ 127 റണ്‍സിന് പുറത്തായി. പിച്ചിലെ ഈര്‍പ്പം പേസ് ബൗളിങിന് അനുകൂലമായിരുന്നു. അതുകൊണ്ട് തന്നെ ടോസ് നേടിയ രാജസ്ഥാന്‍ ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയും ചെയ്തു. ടോസ് നഷ്ടപ്പെട്ടതായിരുന്നു രാജസ്ഥാനെതിരായ മത്സരത്തില്‍ ചെന്നൈയ്ക്ക് കനത്ത തിരിച്ചടിയായത്.

Also Read: IND vs ZIM: സിംബാബ്‌വെ പര്യടനം ജൂലൈ 23 മുതല്‍; ഷെഡ്യൂള്‍ പുറത്ത്‌; ഇന്ത്യയുടെ ക്യാപ്റ്റനാകുന്നത് സഞ്ജുവോ?

പരിക്കുകള്‍ വലച്ചു

ഈ ഐപിഎല്‍ സീസണില്‍ പരിക്കുകള്‍ വലച്ച ഒരു ഫ്രാഞ്ചെസി കൂടിയായിരുന്നു ചെന്നൈ. ഡെവാള്‍ഡ് ബ്രെവിസ്, എംഎസ് ധോണി എന്നിവര്‍ പരിക്ക് മൂലം കളിക്കളത്തില്‍ നിന്ന് പുറത്തായി. നഥാന്‍ എല്ലിസ് പരിക്ക് മൂലം ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി. എല്ലിസിന് പകരമെത്തിയ സ്‌പെണ്‍സര്‍ ജോണ്‍സണ്‍ ടീമിനൊപ്പം ചേരാന്‍ വൈകും.

ഇനി തിരിച്ചുവരവ്‌

അതേസമയം, ചെന്നൈ ആരാധകര്‍ക്ക് ആശ്വാസം സമ്മാനിക്കുന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ആരാധകര്‍ ബേബി എബിയെന്ന് വിളിക്കുന്ന ഡെവാള്‍ഡ് ബ്രെവിസും, ‘തല’ എംഎസ് ധോണിയും പരിശീലനം പുനഃരാരംഭിക്കാനൊരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്. പരിശീലനം പുനഃരാരംഭിച്ചാലും ഇവര്‍ എന്ന് മുതല്‍ കളിക്കുമെന്ന് വ്യക്തമല്ല. എന്നാല്‍ രണ്ട് താരങ്ങളും ഉടന്‍ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

ചെന്നൈയുടെ അടുത്ത പോരാട്ടം

ചെന്നൈയുടെ അടുത്ത മത്സരം വെള്ളിയാഴ്ചയാണ്. ശ്രേയസ് അയ്യര്‍ നയിക്കുന്ന പഞ്ചാബ് കിങ്‌സാണ് എതിരാളികള്‍. പഞ്ചാബിനെതിരായ മത്സരത്തില്‍ വിജയിച്ച്, ശക്തമായ തിരിച്ചുവരവ് നടത്തുകയാണ് സിഎസ്‌കെയുടെ ലക്ഷ്യം.

Follow Us
നെന്മാറ വെല്ലങ്ങി വേലയ്ക്കിടെ ആന വിരണ്ടോടിയപ്പോൾ
മൂന്നാറിൽ നിന്നും പിടികൂടിയ കടുവ
Viral Video: ഉറക്കമെഴുന്നേറ്റ പയ്യൻ കണ്ടത്
വോട്ട് ചോദിച്ചത് ഇഷ്ടപ്പെട്ടില്ലായിരിക്കും! വോട്ട് ചോദിച്ചെത്തിയവർക്ക് നേരെ പാഞ്ഞടുത്ത് വളർത്തുനായ