AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

One Handed Catch: ഒറ്റക്കൈയില്‍ ക്യാച്ചെടുത്ത ആരാധകന് ലഭിച്ചത് 1.07 കോടി രൂപ; അപ്രതീക്ഷിത നേട്ടത്തിന് പിന്നില്‍

Ryan Rickelton's Six Helps Fan Earn Rs 1.07 Crore: എസ്എ20 ലീഗിലെ ഒരു മത്സരം ആരാധകനെ കോടീശ്വരനാക്കി. എംഐ കേപ് ടൗണും, ഡര്‍ബന്‍സ് സൂപ്പര്‍ ജയന്റ്‌സും തമ്മില്‍ നടന്ന മത്സരത്തിനിടെയാണ് സംഭവം. ആ സംഭവം എന്താണെന്ന് നോക്കാം

One Handed Catch: ഒറ്റക്കൈയില്‍ ക്യാച്ചെടുത്ത ആരാധകന് ലഭിച്ചത് 1.07 കോടി രൂപ; അപ്രതീക്ഷിത നേട്ടത്തിന് പിന്നില്‍
SA20Image Credit source: x.com/SA20_League
Jayadevan AM
Jayadevan AM | Published: 28 Dec 2025 | 12:33 PM

കേപ് ടൗണ്‍: ദക്ഷിണാഫ്രിക്കയിലെ ‘എസ്എ20’ ലീഗിലെ ഒരു മത്സരം ആരാധകനെ അപ്രതീക്ഷിതമായി കോടീശ്വരനാക്കി. വെള്ളിയാഴ്ച ന്യൂലാന്‍ഡ്‌സില്‍ നടന്ന എംഐ കേപ് ടൗണും, ഡര്‍ബന്‍സ് സൂപ്പര്‍ ജയന്റ്‌സും തമ്മില്‍ നടന്ന മത്സരത്തിനിടെയാണ് സംഭവം. 233 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് എംഐ കേപ് ടൗണ്‍ ബാറ്റ് ചെയ്യുന്നതിനിടെയാണ് സംഭവം. എംഐ താരം റിയാന്‍ റിക്കല്‍ട്ടണാണ് ആരാധകന് കോടീശ്വരനാകാനുള്ള വഴിയൊരുക്കിയത്.

ബാറ്റിങിനിടെ റിക്കല്‍ട്ടണ്‍ പറത്തിയ സിക്‌സുകളില്‍ ഒന്ന് ഗാലറിയിരുന്ന ആരാധകന്‍ ഒറ്റക്കൈയില്‍ ക്യാച്ചെടുക്കുകയായിരുന്നു. വ്യക്തമായി, ഒറ്റക്കൈയില്‍ ക്യാച്ചെടുക്കുന്ന ആരാധകര്‍ക്ക് എസ്എ20 ലീഗില്‍ പണം നല്‍കാറുണ്ട്. ഇതാണ് ആരാധകനെ കോടീശ്വരനാക്കിയത്.

2 മില്യൺ റാൻഡ് (ഏകദേശം 1,07,76,586 രൂപ) ആണ് ആരാധകന് ലഭിച്ചത്. സംഭവത്തിന്റെ വീഡിയോ വൈറലാണ്. ക്യാച്ചെടുത്തതിന് പിന്നാലെ ആരാധകന്‍ സന്തോഷത്തോടെ തുള്ളിച്ചാടുന്നതും വീഡിയോയില്‍ കാണാം.

Also Read: IPL 2026: വെടിക്കെട്ടുപുരയിലേക്ക് നാടൻ ബോംബുകൾ, പിന്നെയൊരു പ്രശ്നവും; സൺറൈസേഴ്സിൻ്റെ ഫൈനൽ ഇലവൻ

വീഡിയോ കാണാം

മത്സരത്തില്‍ സംഭവിച്ചത്‌

മത്സരത്തില്‍ 63 പന്തില്‍ 115 റണ്‍സാണ് റിക്കല്‍ട്ടണ്‍ നേടിയത്. 11 സിക്‌സറുകളും അഞ്ച് ഫോറും താരം പായിച്ചു. എന്നാല്‍ എംഐ കേപ് ടൗണിനെ വിജയത്തിലെക്കാന്‍ താരത്തിന് സാധിച്ചില്ല. 233 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കേപ് ടൗണിന് 20 ഓവറില്‍ ഏഴ് വിക്കറ്റിന് 217 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. ഡര്‍ബന്‍സ് സൂപ്പര്‍ ജയന്റ്‌സ് 15 റണ്‍സിന് ജയിച്ചു.

റിക്കല്‍ട്ടണെ കൂടാതെ 14 പന്തില്‍ 41 റണ്‍സെടുത്ത ജേസണ്‍ സ്മിത്തും തിളങ്ങി. മറ്റ് കേപ് ടൗണ്‍ ബാറ്റര്‍മാര്‍ നിരാശപ്പെടുത്തി. ഡര്‍ബന്‍ സൂപ്പര്‍ ജയന്റ്‌സിനായി ഈഥന്‍ ബോഷ് നാലു വിക്കറ്റ് വീഴ്ത്തി. 33 പന്തില്‍ 64 റണ്‍സെടുത്ത ഡെവോണ്‍ കോണ്‍വെ, 25 പന്തില്‍ 40 റണ്‍സെടുത്ത കെയ്ന്‍ വില്യംസണ്‍, 17 പന്തില്‍ 35 റണ്‍സെടുത്ത എയ്ഡന്‍ മര്‍ക്രം, പുറത്താകാതെ 14 പന്തില്‍ 33 റണ്‍സെടുത്ത ഇവാന്‍ ജോണ്‍സ് എന്നിവരുടെ ബാറ്റിങാണ് ഡര്‍ബന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.