Vaibhav Sooryavanshi: വൈഭവിനെ ഒഴിവാക്കിയതെന്തിന്? എല്ലാവരെയും സന്തോഷിപ്പിക്കലല്ല തന്റെ ജോലിയെന്ന് ഗംഭീര്‍
Gautam Gambhir Claps Back at Criticism Over Vaibhav Sooryavanshi's Omission: തന്റെ തീരുമാനങ്ങള്‍ക്ക് പിന്നിലെ കാരണങ്ങള്‍ വിശദീകരിച്ച് ഗൗതം ഗംഭീര്‍ രംഗത്തെത്തി. ഒന്നാമതായി എല്ലാവരെയും സന്തോഷിപ്പിക്കല്ലല്ല തന്റെ ജോലിയെന്ന് അദ്ദേഹം വ്യക്തമാക്കി. ജനപ്രിയമായ തീരുമാനങ്ങളെടുക്കുക എന്നതല്ല, മറിച്ച് ശരിയായ തീരുമാനങ്ങളെടുക്കുക എന്നതാണ് തന്റെ കടമ. അതിനുവേണ്ടിയാണ് താന്‍ ഇവിടെയുള്ളതെന്നും ഗംഭീര്‍.

Gautam Gambhir and Vaibhav Sooryavanshi
അഞ്ചാം ടി20യില്‍ വൈഭവ് സൂര്യവംശിക്ക് അവസരം നല്‍കാത്തതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനമുയരുന്നുണ്ട്. മൂന്നാം ടി20യില്‍ മികച്ച പ്രകടനം പുറത്തെടുത്ത 15-കാരനായ താരത്തിന് നാലും, അഞ്ചും ടി20കളില്‍ അവസരം ലഭിച്ചില്ല. തന്റെ ‘ഫസ്റ്റ് ചോയ്‌സ്’ ഓപ്പണര്‍മാരായ സഞ്ജു സാംസണെയും, അഭിഷേക് ശര്‍മയെയുമാണ് പരിശീലകനായ ഗൗതം ഗംഭീര്‍ പ്ലേയിങ് ഇലവനില്‍ അണിനിരത്തിയത്. അഞ്ചാം ടി20യിലെ മത്സരഫലം അപ്രസക്തായതിനാല്‍ പ്ലേയിങ് ഇലവനില്‍ പൊളിച്ചെഴുത്തുകളുണ്ടാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും, ബാറ്റിങ് ലൈനപ്പില്‍ മാറ്റം വരുത്തേണ്ടതില്ലെന്ന് ടീം മാനേജ്‌മെന്റ് തീരുമാനിക്കുകയായിരുന്നു.
തന്റെ തീരുമാനങ്ങള്‍ക്ക് പിന്നിലെ കാരണങ്ങള്‍ വിശദീകരിച്ച് ഗൗതം ഗംഭീര്‍ രംഗത്തെത്തി. ഒന്നാമതായി എല്ലാവരെയും സന്തോഷിപ്പിക്കല്ലല്ല തന്റെ ജോലിയെന്ന് അദ്ദേഹം വ്യക്തമാക്കി. ജനപ്രിയമായ തീരുമാനങ്ങളെടുക്കുക എന്നതല്ല, മറിച്ച് ശരിയായ തീരുമാനങ്ങളെടുക്കുക എന്നതാണ് തന്റെ കടമ. അതിനുവേണ്ടിയാണ് താന്‍ ഇവിടെയുള്ളതെന്നും ഗംഭീര്‍ വ്യക്തമാക്കി.
Also Read: Sanju Samson: തുടക്കം മിന്നിച്ചു, ഒടുക്കം എല്ലാം പാളി! സഞ്ജുവിന് പിഴച്ചത് എവിടെ?
“ജനപ്രിയമായ തീരുമാനങ്ങൾ എടുക്കാൻ വളരെ എളുപ്പമാണ്. എന്നാൽ എന്നെ സംബന്ധിച്ചിടത്തോളം, ശരിയായ തീരുമാനമെടുക്കുക എന്നതും ഡ്രസ്സിംഗ് റൂമിനുള്ളിൽ താരങ്ങൾക്ക് പൂർണ്ണമായ സുരക്ഷിതബോധം ഉണ്ടെന്ന് ഉറപ്പാക്കുകയുമാണ് പ്രധാനം”-അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതിഭകള്‍ ധാരാളം
ഇന്ത്യന്‍ ടീമില്‍ പ്രതിഭകള്‍ ധാരാളമുണ്ടെന്ന് ഗംഭീര്‍ വ്യക്തമാക്കി. എന്നാൽ, ദീർഘകാലമായി മികച്ച പ്രകടനം കാഴ്ചവെക്കുന്ന താരങ്ങൾക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കേണ്ടതുണ്ട്. തങ്ങള്‍ പരമ്പരകളെ സമീപിക്കുന്നത് അത്തരത്തിലാണെന്നും ഇന്ത്യന്‍ ടീമിന്റെ മുഖ്യപരിശീലകന്‍ പറഞ്ഞു.
രാജ്യത്തിന് വേണ്ടി കളിക്കുമ്പോൾ, അലസതയ്ക്കോ അമിത ആത്മവിശ്വാസത്തിനോ സ്ഥാനമില്ല. ഇതൊരു അന്താരാഷ്ട്ര മത്സരമാണെന്ന കാര്യം എല്ലാവരും ഓർക്കണം. രാജ്യത്തെ പ്രതിനിധീകരിക്കാൻ അവസരം ലഭിക്കുന്നത് വളരെ കുറച്ചു താരങ്ങള്‍ക്ക് മാത്രമാണെന്ന് എല്ലാവർക്കും അറിയാവുന്നതാണ്. തന്നെ സംബന്ധിച്ചിടത്തോളം, ഓരോ മത്സരവും വ്യത്യസ്തമായ എന്തെങ്കിലും ചെയ്യാനും, പുതിയ കാര്യങ്ങൾ പഠിക്കാനും, സ്വയം മെച്ചപ്പെടുത്താനുമുള്ള ഒരു അവസരമാണെന്നും ഗംഭീര്‍ പറഞ്ഞു.
ഇത്തരമൊരു കാഴ്ചപ്പാടിലൂടെയാണ് തങ്ങള്‍ മത്സരത്തെ സമീപിക്കുന്നത്. എല്ലാ മത്സരങ്ങള്‍ക്കും പ്രാധാന്യമുണ്ട്. ഇതേ സമീപനമാണ് ടീം പിന്തുടരുന്നത്. തയ്യാറെടുപ്പിനായി വളരെ കുറച്ച് സമയം മാത്രമേ ലഭിച്ചുള്ളൂ. വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പര 17-ന് അവസാനിച്ചു. 18-ന് ന്യൂസിലന്‍ഡിലേക്ക് തിരിച്ചു. രേയൊരു പരിശീലന സെഷൻ മാത്രമേ ലഭിച്ചുള്ളൂ. എന്നാൽ, സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ട രീതിക്ക് താരങ്ങളെ അഭിനന്ദിക്കണമെന്നും ഗൗതം ഗംഭീര്‍ പറഞ്ഞു.
ഇവിടെ എത്തിയവരിൽ പലരും ആദ്യമായാണ് ന്യൂസിലാൻഡിൽ കളിക്കുന്നത്. സ്വന്തം മണ്ണിൽ ന്യൂസിലാൻഡ് എത്രത്തോളം അപകടകാരികളാണെന്ന് നമുക്കെല്ലാവർക്കും അറിയാം. എന്നിട്ടും, ഈ ടി20 മത്സരങ്ങളിൽ താരങ്ങള്‍ വളരെ മികച്ച രീതിയിൽ സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
English Summary
India left out 15-year-old Vaibhav Sooryavanshi for the final T20I against New Zealand. Head coach Gautam Gambhir defended the decision to bench the youngster. He stated his job is taking right decisions, not popular ones.