AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

India W vs England W: വീണ്ടും പടിക്കല്‍ കൊണ്ടുപോയി കലമുടച്ചു; ഇംഗ്ലണ്ടിനോട് അപ്രതീക്ഷിത തോല്‍വി വഴങ്ങി ഇന്ത്യ

Women ODI World Cup 2025 India vs England Match Result: ഇംഗ്ലണ്ട് നിശ്ചിത 50 ഓവറില്‍ എട്ട് വിക്കറ്റിന് 288 റണ്‍സെടുത്തു. ഇന്ത്യയുടെ മറുപടി 50 ഓവറില്‍ ആറു വിക്കറ്റിന് 284 എന്ന നിലയില്‍ അവസാനിച്ചു. അവസാന പന്ത് വരെ വിജയപ്രതീക്ഷ നിലനിര്‍ത്തിയ ഇന്ത്യ അപ്രതീക്ഷിതമായാണ് തോറ്റത്

India W vs England W: വീണ്ടും പടിക്കല്‍ കൊണ്ടുപോയി കലമുടച്ചു; ഇംഗ്ലണ്ടിനോട് അപ്രതീക്ഷിത തോല്‍വി വഴങ്ങി ഇന്ത്യ
വനിതാ ലോകകപ്പിലെ ഇന്ത്യ-ഇംഗ്ലണ്ട് മത്സരം Image Credit source: PTI
Jayadevan AM
Jayadevan AM | Published: 20 Oct 2025 | 06:39 AM

നിതാ ഏകദിന ലോകകപ്പില്‍ തോല്‍വിയുടെ ദുര്‍ഭൂതം ഇന്ത്യയെ വിടാതെ പിന്തുടരുന്നു. ഇംഗ്ലണ്ടിനെതിരെ അവസാന ഓവറിലാണ് ഇന്ത്യ അടിയറവ് പറഞ്ഞത്. നാല് റണ്‍സിന്റെ അപ്രതീക്ഷിത തോല്‍വിയാണ് ഇന്ത്യയെ ഞെട്ടിച്ചത്. ആദ്യം ബാറ്റു ചെയ്ത ഇംഗ്ലണ്ട് നിശ്ചിത 50 ഓവറില്‍ എട്ട് വിക്കറ്റിന് 288 റണ്‍സെടുത്തു. ഇന്ത്യയുടെ മറുപടി 50 ഓവറില്‍ ആറു വിക്കറ്റിന് 284 എന്ന നിലയില്‍ അവസാനിച്ചു. അവസാന പന്ത് വരെ വിജയപ്രതീക്ഷ നിലനിര്‍ത്തിയ ഇന്ത്യ തീര്‍ത്തും അപ്രതീക്ഷിതമായാണ് തോറ്റത്. ലോകകപ്പിലെ ഇന്ത്യയുടെ മുന്നോട്ടുപോക്കിനെ പരുങ്ങലിലാക്കുന്നതാണ് ഈ തോല്‍വി.

ഇന്ത്യയ്ക്ക് വേണ്ടി ക്യാപ്റ്റനും, വൈസ് ക്യാപ്റ്റനുമടക്കം മൂന്ന് പേര്‍ അര്‍ധ ശതകം നേടിയിട്ടും വിജയലക്ഷ്യം മറികടക്കാനായില്ല. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ 70 പന്തില്‍ 70 റണ്‍സെടുത്തു. 94 പന്തില്‍ 80 റണ്‍സെടുത്ത വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ദാനയായിരുന്നു ടോപ് സ്‌കോറര്‍. ഓള്‍ റൗണ്ടര്‍ (57 പന്തില്‍ 50) ദീപ്തി ശര്‍മയാണ് അര്‍ധ ശതകം തികച്ച മറ്റൊരു താരം.

പ്രതിക റാവല്‍-14 പന്തില്‍ 6, ഹര്‍ലീന്‍ ഡിയോള്‍-31 പന്തില്‍ 24, റിച്ച ഘോഷ്-10 പന്തില്‍ എട്ട് എന്നിവര്‍ക്ക് തിളങ്ങാനായില്ല. അമന്‍ജോത് കൗറും, സ്‌നേഹ് റാണയും പൊരുതിനോക്കിയെങ്കിലും വിജയത്തിലെത്തിക്കാനായില്ല. 15 പന്തില്‍ 18 റണ്‍സുമായി അമന്‍ജോതും, ഒമ്പത് പന്തില്‍ പത്ത് റണ്‍സെടുത്ത സ്‌നേഹ് റാണയും പുറത്താകാതെ നിന്നു.

Also Read: ഇന്ത്യയുടെ തന്ത്രങ്ങളും ബൗളിംഗും പിഴച്ചു; ഹെതർ നൈറ്റിൻ്റെ സെഞ്ചുറി തുണച്ചപ്പോൾ ഇംഗ്ലണ്ടിന് മികച്ച സ്കോർ

ഇംഗ്ലണ്ട് ക്യാപ്റ്റന്‍ നാറ്റ് സിവര്‍ ബ്രണ്ട് ഒരു വിക്കറ്റ് വീഴ്ത്തി. ലൗറന്‍ ബെല്‍, ലിന്‍സി സ്മിത്ത്, ചാര്‍ലി ഡീന്‍, സോഫി എക്ലെസ്റ്റോണ്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി. സെഞ്ചുറി നേടിയ ഇംഗ്ലണ്ട് താരം ഹീഥര്‍ നൈറ്റാണ് പ്ലെയര്‍ ഓഫ് ദ മാച്ച്. 91 പന്തില്‍ 109 റണ്‍സാണ് താരം നേടിയത്. വിക്കറ്റ് കീപ്പര്‍ ആമി ജോണ്‍സ് 68 പന്തില്‍ 50 റണ്‍സെടുത്തു. ഇരുവരും മാത്രമാണ് ഇംഗ്ലണ്ട് ബാറ്റിങ് നിരയില്‍ തിളങ്ങിയത്. ഇന്ത്യയ്ക്കായി ദീപ്തി ശര്‍മ നാലും, എന്‍ ചരണി രണ്ടും വിക്കറ്റുകള്‍ സ്വന്തമാക്കി.