Women’s Cricket World Cup 2025: ഇത് വനിതാ താരങ്ങളെ പിന്തുണയ്‌ക്കേണ്ട സമയം; ഏകദിന ക്രിക്കറ്റ് ലോകകപ്പിനെക്കുറിച്ച് യുവരാജ്‌

Yuvraj Singh about ICC Women's Cricket World Cup 2025: വനിതാ ടീം ഫൈനലുകളിൽ വെല്ലുവിളികൾ നേരിട്ടിട്ടുണ്ട്. സമാനമായ സാഹചര്യങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. ഇത് വനിതാ താരങ്ങളെ പിന്തുണയ്‌ക്കേണ്ട സമയമാണ്. ലോകകപ്പിന് ആതിഥേയത്വം വഹിക്കുമ്പോള്‍ സമ്മര്‍ദ്ദങ്ങളുണ്ടാകുമെന്ന് യുവരാജ്‌

Womens Cricket World Cup 2025: ഇത് വനിതാ താരങ്ങളെ പിന്തുണയ്‌ക്കേണ്ട സമയം; ഏകദിന ക്രിക്കറ്റ് ലോകകപ്പിനെക്കുറിച്ച് യുവരാജ്‌

വനിതാ ലോകകപ്പുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ച

Published: 

13 Aug 2025 11:45 AM

പുരുഷ താരങ്ങള്‍ക്ക് കൊടുക്കുന്ന അതേ പിന്തുണ വനിതാ താരങ്ങള്‍ക്കും നല്‍കണമെന്ന് മുന്‍ താരം യുവരാജ് സിങ്. വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പുമായി ബന്ധപ്പെട്ട ഒരു ചര്‍ച്ചയിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. ഏകദിന ലോകകപ്പ് ക്രിക്കറ്റിന്റെ പരകോടിയാണ്. ഇത്തവണ ഇത് ഇന്ത്യയിലാണ് നടക്കുന്നത്. അതില്‍ എല്ലാവര്‍ക്കും ആവേശമുണ്ടാകണമെന്നും താരം പറഞ്ഞു. ചരിത്രം സൃഷ്ടിക്കാനുള്ള ഒരു മികച്ച അവസരമാണിത്. പുരുഷ ടീമിനായി കാണിക്കുന്ന അതേ ആവേശത്തോടെ വനിതാ ക്രിക്കറ്റ് താരങ്ങൾക്ക് പിന്നിലും ആരാധകര്‍ അണിനിരക്കണമെന്നും യുവരാജ് വ്യക്തമാക്കി.

വനിതാ ടീം ഫൈനലുകളിൽ വെല്ലുവിളികൾ നേരിട്ടിട്ടുണ്ട്. സമാനമായ സാഹചര്യങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. ഇത് വനിതാ താരങ്ങളെ പിന്തുണയ്‌ക്കേണ്ട സമയമാണ്. ലോകകപ്പിന് ആതിഥേയത്വം വഹിക്കുമ്പോള്‍ സമ്മര്‍ദ്ദങ്ങളുണ്ടാകും. ആരാധകർ ബൗണ്ടറികളും വിക്കറ്റുകളും പ്രതീക്ഷിക്കും. അതാണ് കളിയുടെ സ്വഭാവം. അവര്‍ വിനോദമാണ് ആഗ്രഹിക്കുന്നത്. എന്നാല്‍ സമ്മര്‍ദ്ദഘട്ടങ്ങളില്‍ താരങ്ങള്‍ സംയമനം പാലിക്കണമെന്നും യുവരാജ് വ്യക്തമാക്കി.

കാര്യങ്ങൾ ആസൂത്രണം ചെയ്തതുപോലെ നടക്കാത്ത സമയങ്ങളുണ്ടാകും. അപ്പോള്‍ അനുഭവപരിചയവും ആത്മവിശ്വാസവും ഉപയോഗിക്കണം. ഓരോ തവണയും കളത്തിൽ ഇറങ്ങുമ്പോൾ തനിക്ക് മികച്ച പ്രകടനം കാഴ്ചവയ്കക്കാനാകുമെന്ന ആത്മവിശ്വാസം താരങ്ങള്‍ക്ക് വേണമെന്നും അദ്ദേഹം വ്യക്തമാക്കി.

Also Read: Womens ODI World Cup 2025: ലോകകപ്പ് പോരാട്ടങ്ങൾ തിരുവനന്തപുരത്തേക്ക്?; ചിന്നസ്വാമിയിലെ മത്സരങ്ങൾ കാര്യവട്ടത്ത് നടക്കുമെന്ന് റിപ്പോർട്ട്

മുന്‍ താരം മിതാലി രാജും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. 2005 മുതൽ പരിക്ക് കാരണം ഞാൻ കായികരംഗം വിടുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നുവെന്ന് താരം വെളിപ്പെടുത്തി. എന്നാല്‍ മത്സരങ്ങള്‍ ഐസിസി ലൈവായി സംപ്രേക്ഷണം ചെയ്തത് തന്റെ പാഷന് കരുത്തേകിയെന്നും താരം കൂട്ടിച്ചേര്‍ത്തു.

മുട്ടയും പാലും ഒരുമിച്ച് കഴിക്കാമോ! ഏതാണ് മികച്ചത്
പച്ചക്കറി ചുമ്മാതങ്ങു വേവിക്കല്ലേ, ഇത് ശ്രദ്ധിക്കൂ...
വാടിപ്പോയ ക്യാരറ്റും ഫ്രഷാകും; ഉഗ്രന്‍ ടിപ്പിതാ
ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീറിന്റെ ശമ്പളമെത്ര?
ട്രെയിനിൻ്റെ മേളിൽ കേറിയാൽ
പ്രതിപക്ഷനേതാവ് വോട്ട് രേഖപ്പെടുത്തി
കേന്ദ്രമന്ത്രി സുരേഷ് ഗോപി വോട്ട് ചെയ്യാൻ
ഗൂഡല്ലൂരിൽ ഒവിഎച്ച് റോഡിൽ ഇറങ്ങിയ കാട്ടാന