Disha Salian : സുശാന്ത് സിംഗിന്റെ മാനേജേർ ദിഷയുടെ ദുരൂഹ മരണം, കേസെടുത്ത് സി.ബി.ഐ
Disha Salian Case : അന്തരിച്ച പ്രമുഖ ബോളിവുഡ് നടൻ സുശാന്ത് സിംഗ് സുശാന്ത് സിംഗ് രാജ്പുത്തിന്റെ മാനേജർ സാലിയന്റെ ദുർഹമരണത്തിൽ സി.ബി.ഐ കേസ് എടുത്തു. സംഭവത്തിലെ കേസ് അന്വേഷണം സിബിഐ ഏറ്റെടുക്കണമെന്ന് മുംബൈ ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. 2020 ജൂൺ 8 നാണ് മുംബൈയിലെ മലാഡിലെ ഫ്ലാറ്റിന്റെ പതിനാലാം നിലയിൽ നിന്ന് സാലിയൻ താഴേക്ക് വീണ് മരിക്കുന്നത്.
മുംബൈ : അന്തരിച്ച പ്രമുഖ ബോളിവുഡ് നടൻ സുശാന്ത് സിംഗ് സുശാന്ത് സിംഗ് രാജ്പുത്തിന്റെ മാനേജർ സാലിയന്റെ ദുർഹമരണത്തിൽ സി.ബി.ഐ കേസ് എടുത്തു. സംഭവത്തിലെ കേസ് അന്വേഷണം സിബിഐ ഏറ്റെടുക്കണമെന്ന് മുംബൈ ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. 2020 ജൂൺ 8 നാണ് മുംബൈയിലെ മലാഡിലെ ഫ്ലാറ്റിന്റെ പതിനാലാം നിലയിൽ നിന്ന് സാലിയൻ താഴേക്ക് വീണ് മരിക്കുന്നത്. ഇതിന് കുറച്ച് ദിവസങ്ങൾക്കു ശേഷമാണ് സുശാന്ത് സിംഗ് ബാന്ദ്രയിലെ തന്റെ ഫ്ലാറ്റിൽ ജീവനൊടുക്കിയ സംഭവം ഉണ്ടായത്. ദിശയുടെ മരണം അപകടം ആണെന്നാണ് നേരത്തെ കേസ് അന്വേഷിച്ച പോലീസ് പറഞ്ഞിരുന്നത്. എന്നാൽ ദിശയുടെ മരണത്തിൽ ദുരൂഹത ആരോപിച്ചു കുടുംബം രംഗത്തെത്തുകയുണ്ടായി.
അന്വേഷണത്തിന് മുമ്പായി കേസിന്റെ ഇതുവരെയുള്ള എല്ലാ രേഖകളും ഫയലുകളും കൈമാറണമെന്ന് ആവശ്യപ്പെട്ട് സിബിഐ മുംബൈ പോലീസിന് കത്ത് നൽകിയിട്ടുണ്ട്. ദിശ സാലിയൻ ജീവനൊടുക്കിയതാണ് എന്ന് പറഞ്ഞാണ് നേരത്തെ മുംബൈ പോലീസ് കേസ് അവസാനിപ്പിച്ചത്.