India vs Australia: മൂന്നാം നമ്പറിൽ അവസരം ലഭിച്ചു, നേടിയത് രണ്ട് റൺസ്; നിരാശപ്പെടുത്തി സഞ്ജു

Sanju Scored 2 Runs vs Australia: ഓസ്ട്രേലിയക്കെതിരായ രണ്ടാം ടി20യിൽ സഞ്ജു സാംസൺ രണ്ട് റൺസെടുത്ത് പുറത്ത്. കളിയിൽ ഇന്ത്യ ബാറ്റിംഗ് തകർച്ച നേരിടുകയാണ്.

India vs Australia: മൂന്നാം നമ്പറിൽ അവസരം ലഭിച്ചു, നേടിയത് രണ്ട് റൺസ്; നിരാശപ്പെടുത്തി സഞ്ജു

സഞ്ജു സാംസൺ

Updated On: 

31 Oct 2025 | 04:49 PM

ഓസ്ട്രേലിയക്കെതിരായ രണ്ടാം ടി20യിൽ നിരാശപ്പെടുത്തി സഞ്ജു. മൂന്നാം നമ്പറിൽ കളത്തിലിറങ്ങിയ സഞ്ജു രണ്ട് റൺസ് മാത്രം നേടി പുറത്തായി. നാലാം ഓവറിൽ നഥാൻ എല്ലിസാണ് കൃത്യമായ പ്ലാനിങ്ങോടെ സഞ്ജുവിനെ വിക്കറ്റിന് മുന്നിൽ കുരുക്കിയത്. ആദ്യ കളി താരത്തിന് അവസരം ലഭിച്ചിരുന്നില്ല.

ശുഭ്മൻ ഗിൽ വേഗം പുറത്തായതോടെയാണ് സഞ്ജുവിനെ മൂന്നാം നമ്പരിൽ ഇറക്കിയത്. 10 പന്തിൽ അഞ്ച് റൺസ് മാത്രം നേടിയ ഗില്ലിനെ ജോഷ് ഹേസൽവുഡ് പുറത്താക്കി. ഇതോടെ മൂന്നാം നമ്പറിൽ സഞ്ജു എത്തി. നേരിട്ട ആദ്യ പന്തിൽ ഡബിൾ ഓടിയെങ്കിലും പിന്നീട് റണ്ണൊന്നും നേടാൻ മലയാളി താരത്തിന് കഴിഞ്ഞില്ല. എല്ലിസിൻ്റെ ഒരു ഇൻസ്വിങറിൽ വിക്കറ്റിന് മുന്നിൽ കുരുങ്ങിയ സഞ്ജു പുറത്താവുകയായിരുന്നു. അമ്പയറുടെ തീരുമാനം ചലഞ്ച് ചെയ്തെങ്കിലും ഒരു റിവ്യൂ പാഴാക്കി സഞ്ജു മടങ്ങി.

Also Read: India vs Australia: മെല്‍ബണിലും ടോസ് തുണച്ചത് ഓസ്‌ട്രേലിയയെ, ഇന്ത്യ ആദ്യം ബാറ്റു ചെയ്യും

പന്ത് സ്വിങ് ചെയ്യുന്ന മെൽബൺ പിച്ചിൽ ഇന്ത്യൻ ബാറ്റർമാർ ബുദ്ധിമുട്ടുകയാണ്. ഒരുവശത്ത് അഭിഷേക് ശർമ്മ തൻ്റെ സ്വതസിദ്ധ ശൈലിയിൽ കളിക്കുകയാണെങ്കിലും മറ്റുള്ളവർക്കൊന്നും പിടിച്ചുനിൽക്കാൻ കഴിയുന്നില്ല. സഞ്ജുവിന് പിന്നാലെ എത്തിയ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ഒരു റൺ മാത്രം നേടി ഹേസൽവുഡിൻ്റെ ഇരയായി. തിലക് വർമ്മ റൺസെടുക്കാതെ മടങ്ങി. ഇരുവരെയും ജോഷ് ഇംഗ്ലിസ് പിടികൂടുകയായിരുന്നു. 32 റൺസിനിടെ ഇന്ത്യക്ക് നാല് വിക്കറ്റാണ് നഷ്ടമായത്.

ആദ്യ കളി ഇന്ത്യൻ ഇന്നിംഗ്സ് 9 ഓവർ ആയപ്പോൾ മഴ പെയ്യുകയും കളി ഉപേക്ഷിക്കുകയുമായിരുന്നു.

തൈര് എത്ര നാൾ വരെ ഫ്രിഡ്ജിൽ സൂക്ഷിക്കാം
പോത്തിറച്ചി എങ്ങനെ തിരിച്ചറിയാം?
ഷാരൂഖാന്റെ വാച്ചിന്റെ വില എത്ര? പ്രത്യേകതകൾ ഏറെ
കോളിഫ്‌ളവറില്‍ നിന്നും പുഴുവിനെ തുരത്താനുള്ള വഴിയിതാ
വയനാട് പനമരം മേഖലയിൽ കാട്ടാനക്കൂട്ടം ഇറങ്ങിയപ്പോൾ
അറസ്റ്റിലായ ഷിംജിതയെ മെഡിക്കൽ പരിശോധനയ്ക്ക് എത്തിച്ചപ്പോൾ
നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ച് കയറി
ആ ചേച്ചി പറഞ്ഞില്ലായിരുന്നെങ്കിലോ? ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചത് കണ്ടോ