India vs England: കരുണിന് വീണ്ടും നിരാശ, ലീഡ് നില ഭദ്രമാക്കി ഇന്ത്യ

India vs England Day 4 Lunch Session: ആദ്യ ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് 407 റണ്‍സിന് പുറത്തായിരുന്നു. പുറത്താകാതെ 207 പന്തില്‍ 184 റണ്‍സ് നേടിയ ജാമി സ്മിത്തിന്റെയും, 234 പന്തില്‍ 158 റണ്‍സ് നേടിയ ഹാരി ബ്രൂക്കിന്റെയും പ്രകടനമാണ് ഇംഗ്ലണ്ടിന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്

India vs England: കരുണിന് വീണ്ടും നിരാശ, ലീഡ് നില ഭദ്രമാക്കി ഇന്ത്യ

കെഎല്‍ രാഹുല്‍ ഔട്ടായി മടങ്ങുന്നു

Published: 

05 Jul 2025 | 05:53 PM

ഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റില്‍ ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ ഇന്ത്യ ശക്തമായ നിലയില്‍. മൂന്ന് വിക്കറ്റിന് 177 എന്ന നിലയിലാണ് ഇന്ത്യ. നിലവില്‍ 357 റണ്‍സിന്റെ ലീഡുണ്ട്. ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും (44 പന്തില്‍ 24), വൈസ് ക്യാപ്റ്റന്‍ ഋഷഭ് പന്തുമാണ് (35 പന്തില്‍ 41) ക്രീസില്‍. യശ്വസി ജയ്‌സ്വാള്‍ (22 പന്തില്‍ 28), കെഎല്‍ രാഹുല്‍ (84 പന്തില്‍ 55), കരുണ്‍ നായര്‍ (46 പന്തില്‍ 26) എന്നിവരാണ് പുറത്തായത്. എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ടെസ്റ്റ് ടീമിലേക്ക് തിരികെയെത്തിയ കരുണിന് രണ്ടാം ടെസ്റ്റിലും മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. ജോഷ് ടോങ് രണ്ട് വിക്കറ്റ് വീഴ്ത്തി. ബ്രൈഡന്‍ കാര്‍സെ ഒരു വിക്കറ്റും സ്വന്തമാക്കി.

ആദ്യ ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് 407 റണ്‍സിന് പുറത്തായിരുന്നു. പുറത്താകാതെ 207 പന്തില്‍ 184 റണ്‍സ് നേടിയ ജാമി സ്മിത്തിന്റെയും, 234 പന്തില്‍ 158 റണ്‍സ് നേടിയ ഹാരി ബ്രൂക്കിന്റെയും പ്രകടനമാണ് ഇംഗ്ലണ്ടിന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. ഇംഗ്ലണ്ട് ബാറ്റര്‍മാരില്‍ ആറു പേര്‍ പൂജ്യത്തിന് പുറത്തായി.

Read Also: Prasidh Krishna: പ്രസിദ്ധ് കൃഷ്ണയ്ക്കിത് മോശം സമയം, നാണക്കേടിന്റെ റെക്കോഡ്, ഒപ്പം പരിഹാസവും

ബെന്‍ ഡക്കറ്റ്, ഒലി പോപ്പ്, ബെന്‍ സ്റ്റോക്ക്‌സ്, ബ്രൈഡന്‍ കാര്‍സെ, ജോഷ് ടോങ്, ഷൊയബ് ബാഷിര്‍ എന്നിവരാണ് പൂജ്യത്തിന് പുറത്തായത്. മുഹമ്മദ് സിറാജ് ആറു വിക്കറ്റ് സ്വന്തമാക്കി. ആകാശ് ദീപ് നാല് വിക്കറ്റ് വീഴ്ത്തി.

എവിടെയാണ് ഇന്ത്യയിലെ 'കോക്കനട്ട് ഐലൻഡ്'?
എയർഫ്രയറിൽ എണ്ണ ഒട്ടും ഉപയോ​ഗിക്കാൻ പാടില്ലേ
പഴങ്ങളില്‍ എന്തിനാണ് സ്റ്റിക്കര്‍ പതിക്കുന്നത്?
ഉരുളക്കിഴങ്ങ് പാകം ചെയ്യുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കണേ
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്