AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

India vs England: ഒടുവില്‍ ഓള്‍ ഔട്ട്, ഇംഗ്ലണ്ടിന് മുന്നില്‍ ഇന്ത്യയുടെ വക റണ്‍മല

India all out for 587 in Edgbaston: ആറാം വിക്കറ്റില്‍ ശുഭ്മന്‍ ഗില്‍-രവീന്ദ്ര ജഡേജ സഖ്യം 203 റണ്‍സിന്റെ പാര്‍ട്ട്ണര്‍ഷിപ്പ് പടുത്തുയര്‍ത്തി. ജഡേജയ്ക്ക് ശേഷം ക്രീസിലെത്തിയ വാഷിങ്ടണ്‍ സുന്ദറും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. 103 പന്തില്‍ 42 റണ്‍സായിരുന്നു സുന്ദറിന്റെ സംഭാവന

India vs England: ഒടുവില്‍ ഓള്‍ ഔട്ട്, ഇംഗ്ലണ്ടിന് മുന്നില്‍ ഇന്ത്യയുടെ വക റണ്‍മല
ശുഭ്മാന്‍ ഗില്‍ Image Credit source: PTI
jayadevan-am
Jayadevan AM | Published: 03 Jul 2025 21:31 PM

ഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ 587ന് ഓള്‍ ഔട്ട്. ഇരട്ടസെഞ്ചുറി നേടിയ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്റെ ബാറ്റിങ് കരുത്തിലാണ് ഇന്ത്യ കൂറ്റന്‍ സ്‌കോര്‍ നേടിയത്. 387 പന്തില്‍ 269 റണ്‍സെടുത്താണ് ഗില്‍ പുറത്തായത്. ജോഷ് ടോങിന്റെ പന്തില്‍ ഒലി പോപ്പ് ക്യാച്ചെടുക്കുകയായിരുന്നു. രവീന്ദ്ര ജഡേജ (89), യശ്വസി ജയ്‌സ്വാള്‍ (87) എന്നിവരും നിര്‍ണായക സംഭാവന നല്‍കി. ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിങിന് അയയ്ക്കുകയായിരുന്നു. തകര്‍ച്ചയോടെയായിരുന്നു ഇന്ത്യയുടെ തുടക്കം. 26 പന്തില്‍ രണ്ട് റണ്‍സെടുത്ത ഓപ്പണര്‍ കെഎല്‍ രാഹുലിനെ ഒമ്പതാം ഓവറില്‍ നഷ്ടമായി.

പിന്നാലെ ക്രീസിലെത്തിയ കരുണ്‍ നായര്‍ രണ്ടാം ടെസ്റ്റിലും നിറം മങ്ങി. 50 പന്തില്‍ 31 റണ്‍സായിരുന്നു കരുണിന്റെ സമ്പാദ്യം. 45-ാം ഓവറില്‍ ജയ്‌സ്വാളിനെ നഷ്ടമായതോടെ മൂന്നിന് 161 എന്ന നിലയിലായിരുന്നു ഇന്ത്യ. ആദ്യ ടെസ്റ്റില്‍ രണ്ട് ഇന്നിങ്‌സിലും സെഞ്ചുറി നേടിയ ഋഷഭ് പന്തിന് എഡ്ജ്ബാസ്റ്റണില്‍ തിളങ്ങാനായില്ല. 42 പന്തില്‍ 25 റണ്‍സെടുത്ത പന്തിനെ ഷൊയബ് ബാഷിര്‍ വീഴ്ത്തി. ശാര്‍ദ്ദുല്‍ താക്കൂറിന് പകരം പ്ലേയിങ് ഇലവനിലെത്തിയ നിതീഷ് കുമാര്‍ റെഡ്ഡിയുടേതായിരുന്നു അടുത്ത ഊഴം.

എന്നാല്‍ താരവും നിരാശപ്പെടുത്തി. ആറു പന്തില്‍ ഒരു റണ്‍സ് മാത്രമാണ് നിതീഷിന് നേടാനായത്. തുടര്‍ന്നാണ് ഇന്ത്യ കാത്തിരുന്ന കൂട്ടുക്കെട്ട് സംജാതമായത്. ആറാം വിക്കറ്റില്‍ ശുഭ്മന്‍ ഗില്‍-രവീന്ദ്ര ജഡേജ സഖ്യം 203 റണ്‍സിന്റെ പാര്‍ട്ട്ണര്‍ഷിപ്പ് പടുത്തുയര്‍ത്തി. ജഡേജയ്ക്ക് ശേഷം ക്രീസിലെത്തിയ വാഷിങ്ടണ്‍ സുന്ദറും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. 103 പന്തില്‍ 42 റണ്‍സായിരുന്നു സുന്ദറിന്റെ സംഭാവന.

Read Also: Shubman Gill: ഇരട്ട സെഞ്ചുറിത്തിളക്കത്തില്‍ ശുഭ്മാന്‍ ഗില്‍, ക്യാപ്റ്റന്റെ കരുത്തില്‍ ഇന്ത്യയുടെ കുതിപ്പ്‌

സുന്ദര്‍ ഔട്ടായതിന് പിന്നാലെ ഗില്ലും മടങ്ങി. വാലറ്റത്തിന് ഇന്ത്യന്‍ ഇന്നിങ്‌സില്‍ കാര്യമായ സംഭാവന നല്‍കാനായില്ല. ആകാശ് ദീപ്-6, മുഹമ്മദ് സിറാജ്-8, പ്രസിദ്ധ് കൃഷ്ണ-4 നോട്ടൗട്ട് എന്നിങ്ങനെയാണ് വാലറ്റത്തെ ബാറ്റര്‍മാരുടെ പ്രകടനം. ഇംഗ്ലണ്ടിനായി ക്രിസ് വോക്ക്‌സ്, ജോഷ് ടോങ്, ഷോയബ് ബാഷിര്‍ എന്നിവര്‍ രണ്ട് വിക്കറ്റു വീതവും, ബ്രൈഡന്‍ കാര്‍സെ, ബെന്‍ സ്‌റ്റോക്ക്‌സ്, ജോ റൂട്ട് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.