AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

IND vs NZ: ആദ്യ ദിനം തന്നെ അഞ്ച് വിക്കറ്റ് കൊയ്ത് ഇന്ത്യ; ലഥാമിനും ബ്ലന്‍ഡലിനും അര്‍ധ സെഞ്ചുറി

India vs New Zealand Second Test Day One: രണ്ടാം ടെസ്റ്റില്‍ ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ ന്യൂസിലന്ഡ് ഇന്ത്യയ്‌ക്കെതിരെ അഞ്ച് വിക്കറ്റിന് 246 എന്ന നിലയില്‍. 117 പന്തില്‍ 53 റണ്‍സുമായി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ടോം ബ്ലന്‍ഡലും, 64 പന്തില്‍ 36 റണ്‍സുമായി ഗ്ലെന്‍ ഫിലിപ്‌സുമാണ് ക്രീസില്‍. ഇന്ത്യയ്ക്ക് വേണ്ടി ആദ്യ ദിനം ആകാശ് ദീപ് രണ്ട് വിക്കറ്റ് വീഴ്ത്തി.

IND vs NZ: ആദ്യ ദിനം തന്നെ അഞ്ച് വിക്കറ്റ് കൊയ്ത് ഇന്ത്യ; ലഥാമിനും ബ്ലന്‍ഡലിനും അര്‍ധ സെഞ്ചുറി
ഗ്ലെന്‍ ഫിലിപ്‌സും, ടോം ബ്ലന്‍ഡലും Image Credit source: PTI
Jayadevan AM
Jayadevan AM | Published: 27 Nov 2026 | 11:38 AM

ക്രൈസ്റ്റ്ചര്‍ച്ച്: രണ്ടാം ടെസ്റ്റില്‍ ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ ന്യൂസിലന്ഡ് ഇന്ത്യയ്‌ക്കെതിരെ അഞ്ച് വിക്കറ്റിന് 246 എന്ന നിലയില്‍. 117 പന്തില്‍ 53 റണ്‍സുമായി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ടോം ബ്ലന്‍ഡലും, 64 പന്തില്‍ 36 റണ്‍സുമായി ഗ്ലെന്‍ ഫിലിപ്‌സുമാണ് ക്രീസില്‍. ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ ആതിഥേയരെ ബാറ്റിങിന് അയക്കുകയായിരുന്നു. ഇന്ത്യയ്ക്ക് വേണ്ടി ആദ്യ ദിനം ആകാശ് ദീപ് രണ്ട് വിക്കറ്റ് വീഴ്ത്തി. അന്‍ഷുല്‍ കാംബോജ്, ഗുര്‍നൂര്‍ ബ്രാര്‍, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.

ഓപ്പണര്‍മാരായ ക്യാപ്റ്റന്‍ ടോം ലഥാമും, ഡെവോണ്‍ കോണ്‍വെയും കീവിസിന് ഭേദപ്പെട്ട തുടക്കമാണ് നല്‍കിയത്. ആദ്യ ടെസ്റ്റിലെ രണ്ട് ഇന്നിങ്‌സിലും പൂജ്യത്തിന് പുറത്തായ ലഥാം പരമ്പരയില്‍ ഇതാദ്യമായി ഫോമിലേക്ക് എത്തി. രണ്ട് ഇന്നിങ്‌സിലും താരത്തെ ആദ്യ ഓവറില്‍ തന്നെ ജസ്പ്രീത് ബുംറ പുറത്താക്കിയിരുന്നു. എന്നാല്‍ രണ്ടാം ടെസ്റ്റില്‍ ശക്തമായ പ്രതിരോധം തീര്‍ത്ത ലഥാം 128 പന്തില്‍ 59 റണ്‍സെടുത്തു.

ലഥാമും, കോണ്‍വെയും 77 റണ്‍സിന്റെ പാര്‍ട്ണര്‍ഷിപ്പാണ് ന്യൂസിലന്‍ഡിന് സമ്മാനിച്ചത്. 79 പന്തില്‍ 31 റണ്‍സെടുത്ത കോണ്‍വെയെ പുറത്താക്കി ഗുര്‍നൂര്‍ ബ്രാറാണ് ഈ കൂട്ടുക്കെട്ട് പൊളിച്ചത്. ലഥാമിനെ ആകാശ് ദീപ് വീഴ്ത്തി. വണ്‍ ഡൗണായി ക്രീസിലെത്തിയ ഹെന്റി നിക്കോള്‍സിന് അധികനേരം തുടരാനായില്ല. 46 പന്തില്‍ 16 റണ്‍സെടുത്ത നിക്കോള്‍സ് അന്‍ഷുല്‍ കാംബോജിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി.

Also Read: Mohammed Azharuddeen: കെസിഎല്ലിലെ ഓറഞ്ച് ക്യാപ് ഉടമ; സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും കുതിപ്പ്; ഐപിഎല്ലിലെത്തുമോ അസ്ഹറുദ്ദീന്‍?

രചിന്‍ രവീന്ദ്ര അമ്പേ പരാജയമായി. ഒമ്പത് പന്ത് നേരിട്ട താരത്തെ റണ്‍സെടുക്കും മുമ്പ് ആകാശ് ദീപ് പുറത്താക്കി. പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ച ഡാരില്‍ മിച്ചലിനെ വാഷിങ്ടണ്‍ സുന്ദറാണ് വീഴ്ത്തിയത്. 74 പന്തില്‍ 31 റണ്‍സായിരുന്നു മിച്ചലിന്റെ സമ്പാദ്യം. ആദ്യ ടെസ്റ്റ് സമനിലയില്‍ കലാശിച്ചിരുന്നു. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ പ്രവേശിക്കുന്നതിന് നേരിയ സാധ്യതയെങ്കിലും നിലനിര്‍ത്താന്‍ ഇന്ത്യയ്ക്ക് ഈ മത്സരത്തില്‍ വിജയിച്ചേ മതിയാകൂ.

പ്ലേയിങ് ഇലവന്‍

ഇന്ത്യ: യശ്വസി ജയ്‌സ്വാള്‍, കെഎല്‍ രാഹുല്‍, ദേവ്ദത്ത് പടിക്കല്‍, ശുഭ്മാന്‍ ഗില്‍, ഋഷഭ് പന്ത്, വാഷിങ്ടണ്‍ സുന്ദര്‍, ധ്രുവ് ജൂറല്‍, ആകാശ് ദീപ്, അന്‍ഷുല്‍ കാംബോജ്, ഗുര്‍നൂര്‍ ബ്രാര്‍, ജസ്പ്രീത് ബുംറ.

ന്യൂസിലന്‍ഡ്: ടോം ലഥാം, ഡെവോണ്‍ കോണ്‍വെ, ഹെന്റി നിക്കോള്‍സ്, രചിന്‍ രവീന്ദ്ര, ഡാരില്‍ മിച്ചല്‍, ടോം ബ്ലന്‍ഡല്‍, ഗ്ലെന്‍ ഫിലിപ്‌സ്, നഥാന്‍ സ്മിത്ത്, കൈല്‍ ജാമിസണ്‍, മാറ്റ് ഹെന്റി, ജേക്കബ് ഡുഫി.

English Summary

New Zealand reached 246/5 against India at stumps on Day 1 of the second Test in Christchurch. After India opted to bowl, captain Tom Latham led the hosts with a solid 59. Akash Deep took two wickets, including a duck for Rachin Ravindra, to keep India in the hunt. Tom Blundell (53*) and Glenn Phillips (36*) steadied the innings with an unbeaten stand at the close of play.

Follow Us