India vs New Zealand: ഋഷഭ് പന്തിന് പകരക്കാരനായി ഇഷാൻ കിഷൻ അല്ല; ധ്രുവ് ജുറേലിനെ ഏകദിന ടീമിലേക്ക് വിളിച്ച് ബിസിസിഐ

Dhruv Jurel For Rishabh Pant: ഋഷഭ് പന്തിന് പകരക്കാരനായി ധ്രുവ് ജുറേലിനെ പ്രഖ്യാപിച്ച് ബിസിസിഐ. പരിക്കേറ്റ പന്ത് ഏകദിന പരമ്പരയിൽ നിന്ന് പുറത്തായി.

India vs New Zealand: ഋഷഭ് പന്തിന് പകരക്കാരനായി ഇഷാൻ കിഷൻ അല്ല; ധ്രുവ് ജുറേലിനെ ഏകദിന ടീമിലേക്ക് വിളിച്ച് ബിസിസിഐ

ധ്രുവ് ജുറേൽ

Published: 

11 Jan 2026 | 01:03 PM

പരിക്കേറ്റ് പുറത്തായ ഋഷഭ് പന്തിന് പകരക്കാരനെ പ്രഖ്യാപിച്ച് ബിസിസിഐ. ഝാർഖണ്ഡ് വിക്കറ്റ് കീപ്പർ ഇഷാൻ കിഷനെ ടീമിൽ പരിഗണിക്കുമെന്നായിരുന്നു റിപ്പോർട്ടുകളെങ്കിലും ധ്രുവ് ജുറേലാണ് ടീമിലെത്തിയത്. ഉത്തർപ്രദേശ് വിക്കറ്റ് കീപ്പറായ ധ്രുവ് ജുറേൽ ആഭ്യന്തര സീസണിൽ ഗംഭീര ഫോമിലാണ്.

ഇപ്പോൾ നടക്കുന്ന വിജയ് ഹസാരെ ട്രോഫിയിൽ ധ്രുവ് ജുറേൽ തകർപ്പൻ ഫോമിലാണ്. ഏഴ് മത്സരങ്ങളിൽ നിന്ന് 93 ശരാശരിയും 123 സ്ട്രൈക്ക് റേറ്റും കാത്തുസൂക്ഷിച്ച ജുറേൽ ആകെ 558 റൺസാണ് നേടിയത്. താരം വിക്കറ്റ് വേട്ടക്കാരിൽ നാലാമതുണ്ട്. രണ്ട് സെഞ്ചുറിയും നാല് ഫിഫ്റ്റിയും. ഫിഫ്റ്റിയെങ്കിലും നേടാൻ കഴിയാതെ പോയത് ഒരേയൊരു കളി. ഒരു കളി പോലും തോൽക്കാതെ ഉത്തർപ്രദേശ് പ്ലേ ഓഫിലെത്തിയതിന് പിന്നിൽ ജുറേലിൻ്റെ ഫോം വലിയ ഒരു കാരണമായിരുന്നു. ഇന്ത്യൻ ടീമിൽ ഉൾപ്പെട്ടതിനാൽ ഈ മാസം 12ന് സൗരാഷ്ട്രയ്ക്കെതിരായ ക്വാർട്ടർ ഫൈനലിൽ ജുറേൽ കളിക്കില്ല.

Also Read: India vs New Zealand: പരിശീലനത്തിനിടെ പരിക്കേറ്റ ഋഷഭ് പന്ത് ഏകദിന പരമ്പരയിൽ നിന്ന് പുറത്ത്; ഇഷാൻ കിഷൻ പകരക്കാരനായേക്കും

ഏകദിന പരമ്പരയ്ക്കുള്ള മുന്നോടിയായി നെറ്റ്സിൽ പരിശീലിക്കുന്നതിനിടെയാണ് പന്തിന് പരിക്കേറ്റത്. സൈഡ് ആം സ്പെഷ്യലിസ്റ്റിൻ്റെ പന്ത് കൊണ്ട് പരിക്ക് പറ്റിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. കടുത്ത വേദന പ്രകടിപ്പിച്ച താരത്തെ ടീം ഡോക്ടർ പരിശോധിച്ചു. ഇതോടെ പരിക്ക് ഗുരുതരമാണെന്നും പരമ്പരയിൽ കളിക്കാൻ കഴിയില്ലെന്നും ഡോക്ടർ നിർദ്ദേശിച്ചു. ഇതോടെയാണ് പന്ത് ടീമിൽ നിന്ന് പുറത്തായത്.

മൂന്ന് മത്സരങ്ങളാണ് ഏകദിന പരമ്പരയിലുള്ളത്. ശുഭ്മൻ ഗിൽ ആണ് ടീം ക്യാപ്റ്റൻ. ഇന്ന് വഡോദരയിലാണ് ആദ്യ മത്സരം. ഈ മാസം 14, 18 തീയതികളിൽ രാജ്കോട്ട്, ഇൻഡോർ എന്നിവിടങ്ങളിൽ അടുത്ത മത്സരങ്ങൾ നടക്കും.

കൊതുകിനെ തുരത്താൻ ഗ്രീൻ ടീ; പറപറക്കും ഈ ട്രിക്കിൽ
സേഫ്റ്റി പിന്നിൽ ദ്വാരം എന്തിന്?
തേങ്ങാമുറി ഫ്രിജിൽ വച്ചിട്ടും കേടാകുന്നോ... ഇങ്ങനെ ചെയ്യൂ
രാഹുൽ മാങ്കൂട്ടത്തിലിന്റെ ആസ്തിയെത്ര?
വീട്ടുമുറ്റത്തിരുന്ന വയോധികയ്ക്ക് നേരെ പാഞ്ഞടുത്ത് കുരങ്ങുകള്‍; സംഭവം ഹരിയാനയില്‍
ബൈക്കുകള്‍ ആനയ്ക്ക് നിസാരം; എല്ലാം ഫുട്‌ബോളുകള്‍ പോലെ തട്ടിത്തെറിപ്പിച്ചു
അപൂർവ്വമായൊരു ബന്ധം, ഒരിടത്തും കാണില്ല
തൻ്റെ സംരക്ഷകനെ തൊഴുന്ന സൈനീകൻ