AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Israel-Iran Conflict: എന്നോട്‌ മുട്ടാന്‍ ആരുണ്ടെടാ…കിം ഇറങ്ങിയാല്‍ 5 മിനിറ്റില്‍ യുദ്ധം തീരും

Kim Jong Un, North Korea Nukes Threaten Israel–Iran War: ഏകാധിപത്യ ഭരണരീതിയാണ് കിം ജോങ് ഉനിന്റേത്. നോര്‍ത്ത് കൊറിയയെ ഏകാധിപത്യ സോഷ്യലിസ്റ്റ് സ്‌റ്റേറ്റ് എന്ന് മുദ്രകുത്താന്‍ ഉനിന്റെ പ്രവര്‍ത്തനങ്ങള്‍ തന്നെ ധാരാളം. രാജ്യത്തിന്റെ പൂര്‍ണമായ അധികാരം ഒരു നേതാവിലേക്ക് ചുരുങ്ങിയതാണ് ഇവിടുത്തെ പ്രധാന പ്രശ്‌നം.

Israel-Iran Conflict: എന്നോട്‌ മുട്ടാന്‍ ആരുണ്ടെടാ…കിം ഇറങ്ങിയാല്‍ 5 മിനിറ്റില്‍ യുദ്ധം തീരും
കിം ജോങ് ഉന്‍ Image Credit source: PTI
Shiji M K
Shiji M K | Published: 02 Mar 2026 | 02:19 PM

ഇസ്രായേല്‍, യുഎസ്, ഇറാന്‍ എന്നീ മൂന്ന് രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധം കൊടുംമ്പിരികൊണ്ടിരിക്കുമ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത് ഉത്തര കൊറിയയുടെ ഭരണകക്ഷി നേതാവായ കിം ജോങ് ഉന്‍ ആണ്. അണ്ണന്‍ കളത്തിലിറങ്ങുകയാണെങ്കില്‍ യുദ്ധം സെക്കന്‍ഡുകള്‍ക്കുള്ളില്‍ അവസാനിക്കുമെന്നാണ് അഭിപ്രായങ്ങള്‍ ഉയരുന്നത്. ആയുധശേഖരം കൊണ്ടും ഭരണത്തിലെ വ്യത്യസ്തത കൊണ്ടും എപ്പോഴും ശ്രദ്ധിക്കപ്പെടുന്ന ഉത്തര കൊറിയ, മധ്യേഷയിലെ സംഘര്‍ഷങ്ങളുടെയും ഭാഗമാകുന്നു.

ഏകാധിപത്യ ഭരണരീതിയാണ് കിം ജോങ് ഉനിന്റേത്. നോര്‍ത്ത് കൊറിയയെ ഏകാധിപത്യ സോഷ്യലിസ്റ്റ് സ്‌റ്റേറ്റ് എന്ന് മുദ്രകുത്താന്‍ ഉനിന്റെ പ്രവര്‍ത്തനങ്ങള്‍ തന്നെ ധാരാളം. രാജ്യത്തിന്റെ പൂര്‍ണമായ അധികാരം ഒരു നേതാവിലേക്ക് ചുരുങ്ങിയതാണ് ഇവിടുത്തെ പ്രധാന പ്രശ്‌നം. വര്‍ക്കേഴ്‌സ് പാര്‍ട്ടി ഓഫ് കൊറിയ എന്നതാണ് രാജ്യത്തെ പ്രധാന രാഷ്ട്രീയ ശക്തിയുടെ പേര്. മറ്റേത് പാര്‍ട്ടികളുണ്ടായാലും ഭരണം, അത് വര്‍ക്കേഴ്‌സ് പാര്‍ട്ടിക്ക് തന്നെ.

രാജ്യത്തെ സൈന്യം, പാര്‍ട്ടി, സര്‍ക്കാര്‍ എല്ലാം ഉനിന്റെ തീരുമാനത്തിന് കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. വ്യക്തി ആരാധന എന്ന രീതിയും രാജ്യത്തുണ്ട്. നിങ്ങള്‍ കണ്ടിട്ടില്ലേ, ഉനിനെ കാണുമ്പോള്‍ രാജ്യത്തെ ജനങ്ങളെല്ലാം കൈയ്യടിക്കുന്നത്? ഇങ്ങനെ ചെയ്തില്ലെങ്കില്‍ തല്‍ക്ഷണം മരണം എന്നുവേണമെങ്കില്‍ പറയാം.

മിലിറ്ററി ഫസ്റ്റ് എന്ന നയമാണ് രാജ്യത്ത് ഇപ്പോഴും നിലനില്‍ക്കുന്നത്. ആണവായുധ വികനത്തിന് രാജ്യം വലിയ പ്രാധാന്യം നല്‍കുന്നു. രാജ്യത്തിന്റെ സുരക്ഷ, സൈനിക ശക്തി എന്നിവയ്‌ക്കെല്ലാം ശേഷം മാത്രമേ ജനങ്ങളുടെ ക്ഷേമം ഒരു വിഷയമാകൂ.

പാര്‍ട്ടി, സര്‍ക്കാര്‍ തുടങ്ങിയവ മാത്രമല്ല രാജ്യത്തെ മാധ്യമങ്ങളും ഉനിന്റെ നിയന്ത്രണത്തിലാണ്. രാജ്യത്തെ ഇന്റര്‍നെറ്റ് ഉപയോഗവും വളരെ പരിമിതം. സര്‍ക്കാര്‍ അല്ല ഉന്‍ എന്ത് പറയുന്നോ അതെല്ലാം അനുസരിക്കാന്‍ ജനങ്ങള്‍ ബാധ്യസ്ഥരമാണ്, മറിച്ചായാല്‍ ആണവായുധങ്ങള്‍ വേണമെങ്കില്‍ സ്വന്തം പൗരന്മാരുടെ മേല്‍ പ്രയോഗിക്കും.

5 മിനിറ്റ് യുദ്ധം

ഉന്‍ കളത്തിലേക്ക് ഇറങ്ങുകയാണെങ്കില്‍ 90 ദിവസത്തെ യുദ്ധം അഞ്ച് മിനിറ്റില്‍ അവസാനിക്കും, എല്ലാ കളിപ്പാട്ടങ്ങളും ഉണ്ടായിട്ടും ആരും കളിക്കാന്‍ കൂട്ടുന്നില്ല തുടങ്ങിയ കമന്റുകള്‍ ഉത്തര കൊറിയന്‍ ഭരണാധികാരിയുമായി ബന്ധപ്പെടുത്തി സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. അങ്ങയെങ്കില്‍ ഉനിന്റെ ആയുധശേഖരം കൂടിയൊന്ന് പരിശോധിക്കാം.

ആണവായുധങ്ങള്‍

50 വാര്‍ഹെഡുകളാണ് നോര്‍ത്ത് കൊറിയക്ക് സ്വന്തമായുള്ളത്. 2005ന് ഫെബ്രുവരി 10നാണ് ആണവായുധങ്ങള്‍ ഉണ്ടെന്ന കാര്യം രാജ്യം ആദ്യമായി പുറത്തുവിടുന്നത്. ശേഷം, 2006 ഒക്ടബോര്‍ 3ന് ആദ്യത്തെ ആണവ പരീക്ഷണം നടത്തുകയും ചെയ്തും. 2017ല്‍ മിസൈല്‍ ഘടിപ്പിക്കാനാകുന്ന രീതിയില്‍ ആണവായുധങ്ങള്‍ ചെറുതാക്കാനുമുള്ള കഴിവ് നോര്‍ത്ത് കൊറിയ നേടിയിട്ടുണ്ടെന്ന് പ്രതിരോധ ഇന്റലിജന്‍സ് ഏജന്‍സി പറയുന്നു.

  • ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകള്‍ (ഐസിബിഎം): ഹ്വാസോങ്-15, ഹ്വാസോങ്-17, ഹ്വാസോങ്-18, ഹ്വാസോങ്-19
  • ഇന്റര്‍മീഡിയറ്റ് റേഞ്ച് ബാലിസ്റ്റിക് മിസൈലുകള്‍ (ഐആര്‍ബിഎംഎസ്): ഹ്വാസോങ്-12
  • മീഡിയം റേഞ്ച് ബാലിസ്റ്റിക് മിസൈലുകള്‍ (എംആര്‍ബിഎം): പുക്കുക്സോങ്-2, ഹ്വാസോങ്-7, ഹ്വാസോങ്-9
  • അന്തര്‍വാഹിനികളില്‍ നിന്ന് വിക്ഷേപിക്കാവുന്ന ബാലിസ്റ്റിക് മിസൈലുകള്‍ (എസ്എല്‍ബിഎംഎസ്): ഒന്നും പ്രവര്‍ത്തനക്ഷമമല്ലെന്ന് കരുതുന്നു (പുക്ഗുക്സോങ്-1, പുക്ഗുക്സോങ്-3 പരീക്ഷിച്ചിട്ടില്ല)
  • ക്രൂയിസ് മിസൈലുകള്‍: ഹ്വാസല്‍-1, ഹ്വാസല്‍-2

ഇതെല്ലാം നോര്‍ത്ത് കൊറിയക്ക് സ്വന്തം. മിസൈലില്‍ ഘടിപ്പിക്കാന്‍ കഴിയുന്ന വാര്‍ഹെഡ് 2016ല്‍ വികസിപ്പിച്ചതായും രാജ്യം അവകാശപ്പെടുന്നുണ്ട്.

Also Read: US Israel Iran Strike: ‘ഇറാൻ വലിയ രാജ്യം, യുദ്ധം നാലാഴ്ചയോളം നീണ്ടേക്കാം’; ട്രംപ്

ആറ് ഭൂഗര്‍ഭ ആണവ പരീക്ഷണങ്ങളാണ് രാജ്യം ഇതുവരെ നടത്തിയത്. 2006, 2009, 2013, 2016 ല്‍ രണ്ട്, 2017 എന്നീ വര്‍ഷങ്ങളിലായിരുന്നു ഇത്. 2017 ലെ പരീക്ഷണം ഏറ്റവും ഉയര്‍ന്ന സ്‌ഫോടനമായിരുന്നു. 100- 370 കിലോ ടണ്‍സ് ആയിരുന്നു അതിന്റെ വ്യാപ്തി. ഐസിബിഎമ്മുകള്‍, ഐആര്‍ബിഎമ്മുകള്‍, എസ്ആര്‍ബിഎമ്മുകള്‍, എസ്എല്‍ബിഎമ്മുകള്‍, വിവിധ ക്രൂയിസ് മിസൈലുകള്‍ എന്നിവയുള്‍പ്പെടെയുള്ള ഡെലിവറി സിസ്റ്റങ്ങളുടെ പരീക്ഷണങ്ങള്‍ ഇപ്പോഴും തുടരുകയാണ്.

  • ആയുധ-ഗ്രേഡ് പ്ലൂട്ടോണിയം 66-81 കിലോഗ്രാം നോര്‍ത്ത് കൊറിയയുടെ കൈവശമുണ്ടെന്നാണ് വിവരം
  • ഉയര്‍ന്ന അളവില്‍ സമ്പുഷ്ടമാക്കിയ യുറേനിയം- 1,000-1,800 കിലോഗ്രാം

 

 

Follow Us