Sanju Samson: സഞ്ജു സാംസണ്‍ ഉള്‍പ്പെടെയുള്ളവര്‍ നാഗ്പൂരില്‍; ടി20 പരമ്പരയ്‌ക്കൊരുങ്ങി ഇന്ത്യ

Sanju Samson arrives in Nagpur for T20 series: സഞ്ജു സാംസണ്‍ ഉള്‍പ്പെടെയുള്ള ചില താരങ്ങളാണ് ആദ്യം നാഗ്പൂരിലെത്തിയത്. ജനുവരി 21 ന് നാഗ്പൂരിലെ വിസിഎ സ്റ്റേഡിയത്തിലാണ് പരമ്പരയിലെ ആദ്യ മത്സരം നടക്കുന്നത്. ഏകദിന പരമ്പരയിലെ അവസാന മത്സരത്തിന് ശേഷം, 19 ന്‌ ചാർട്ടേഡ് വിമാനത്തിൽ മറ്റ് താരങ്ങളും സപ്പോര്‍ട്ട് സ്റ്റാഫും മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീറും നാഗ്പൂരിലെത്തും.

Sanju Samson: സഞ്ജു സാംസണ്‍ ഉള്‍പ്പെടെയുള്ളവര്‍ നാഗ്പൂരില്‍; ടി20 പരമ്പരയ്‌ക്കൊരുങ്ങി ഇന്ത്യ

Sanju Samson

Published: 

18 Jan 2026 | 04:51 PM

നാഗ്പുര്‍: ഇന്ത്യ-ന്യൂസിലന്‍ഡ് ടി20 പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യന്‍ ടീമിലെ മിക്ക താരങ്ങളും ആദ്യ മത്സരം നടക്കുന്ന നാഗ്പൂരിലെത്തി. ഏകദിന പരമ്പരയില്‍ കളിക്കുന്ന ചില താരങ്ങള്‍ മാത്രമാണ് ഇനി എത്താനുള്ളത്. മലയാളി താരം സഞ്ജു സാംസണ്‍ ഉള്‍പ്പെടെയുള്ള ചില താരങ്ങളാണ് ആദ്യം നാഗ്പൂരിലെത്തിയത്. ജനുവരി 21 ന് നാഗ്പൂരിലെ വിസിഎ സ്റ്റേഡിയത്തിലാണ് പരമ്പരയിലെ ആദ്യ മത്സരം നടക്കുന്നത്.

താരങ്ങള്‍ ഒരുമിച്ചല്ല നാഗ്പൂരിലെത്തിയത്. സഞ്ജു സാംസൺ, രവി ബിഷ്‌ണോയ്, റിങ്കു സിംഗ്, ഇഷാൻ കിഷൻ എന്നിവർ വൈകുന്നേരം 6 നും 6:30 നും ഇടയിൽ നാഗ്പൂരിലെത്തി. റിങ്കുവാണ് ആദ്യം നാഗ്പൂരിലെത്തിയത്. ഡല്‍ഹിയില്‍ നിന്നായിരുന്നു താരത്തിന്റെ വരവ്.

വിക്കറ്റ് കീപ്പര്‍മാരായ സഞ്ജുവും, ഇഷാനും ബെംഗളൂരുവില്‍ നിന്ന് ഒരുമിച്ചാണ് നാഗ്പൂരിലെത്തിയത് എന്നാണ് റിപ്പോര്‍ട്ട്. സൂര്യകുമാർ യാദവ്, അഭിഷേക് ശർമ്മ, വരുൺ ചക്രവർത്തി, ജസ്പ്രീത് ബുംറ, അക്ഷർ പട്ടേൽ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ എന്നിവര്‍ രാത്രി 8:40 നും 9:40 നും ഇടയിലാണ് നാഗ്പൂരിലെത്തിയത്.

Also Read: Sanju Samson: ടി20 ലോകകപ്പില്‍ ആ സ്ഥാനം സഞ്ജു സാംസണ്‍ ഉറപ്പിച്ചു, വെല്ലുവിളി ഒഴിഞ്ഞു

എല്ലാ കളിക്കാരെയും കർശന സുരക്ഷയിൽ ഹോട്ടൽ റാഡിസൺ ബ്ലൂവിലേക്ക് കൊണ്ടുപോയി. സപ്പോർട്ട് സ്റ്റാഫ് അംഗങ്ങളായ ടി. ദിലീപ്, ദയാനന്ദ് ഗരാനി, യോഗേഷ് പർമാർ എന്നിവർ രാത്രി 9:40 ന് നാഗ്പൂരിലെത്തി. താരങ്ങളെ ഒരു നോക്ക് കാണുന്നതിനായി വിമാനത്താവളത്തിൽ നിന്ന് ഹോട്ടലിലേക്കുള്ള വഴിയിൽ ആരാധകര്‍ തടിച്ചുകൂടി.

ഇന്ന് നടക്കുന്ന ഏകദിന പരമ്പരയിലെ അവസാന മത്സരത്തിന് ശേഷം, 19 ന്‌ ചാർട്ടേഡ് വിമാനത്തിൽ മറ്റ് താരങ്ങളും സപ്പോര്‍ട്ട് സ്റ്റാഫും മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീറും നാഗ്പൂരിലെത്തും. ന്യൂസിലൻഡ് ടീമും അതേ ദിവസം തന്നെ നാഗ്പൂരിൽ എത്തും.

നിലവിൽ, ശ്രേയസ് അയ്യർ, ഹർഷിത് റാണ, കുൽദീപ് യാദവ്, അർഷ്ദീപ് സിംഗ് എന്നീ ചുരുക്കം ചില താരങ്ങള്‍ മാത്രമാണ് ന്യൂസിലന്‍ഡിനെതിരായ ടി20യിലും ഏകദിനത്തിലും കളിക്കുന്നത്. 23, 25, 28, 31 തീയതികളിലാണ് പരമ്പരയിലെ മറ്റ് മത്സരങ്ങള്‍. പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരത്തില്‍ തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയത്തില്‍ നടക്കും.

ക്യാരറ്റ് വാടി പോയോ? നാരങ്ങ നീര് മതി ഫ്രഷാക്കാം
തേങ്ങാപ്പാൽ ഫ്രിഡ്ജിൽ എത്ര നാള്‍ സൂക്ഷിക്കാം?
പച്ച വെളുത്തുള്ളി കഴിച്ചാൽ ഗുണങ്ങൾ പലതുണ്ട്
വിവാദ ചിത്രം ടോക്സിക്കിൽ യഷിൻ്റെ പ്രതിഫലം!
കേരളത്തിൽ കുംഭമേള നടക്കുന്നത് ഇവിടെ
ബസിനെ ഓടി തോൽപ്പിച്ചയാൾ, ക്യാമറാമാൻ ആണോ വിജയി
മത്സരിക്കുമോ? ബിജെപിയിലെത്തിയ മുൻ സിപിഎം എംഎൽഎ എസ് രാജേന്ദ്രൻ
കഞ്ചാവ് ഉണക്കാനിട്ട ശേഷം കോഴിക്കോട് ബീച്ചില്‍ കിടന്നുറങ്ങുന്ന യുവാവ്‌