India vs New Zealand: പന്തിന് പിന്നാലെ വാഷിംഗ്ടൺ സുന്ദറും ഇന്ത്യൻ ടീമിൽ നിന്ന് പുറത്ത്; ടി20 ലോകകപ്പിൽ കളിക്കാാനാകുമോ എന്ന് സംശയം

Washington Sundar Injury: ന്യൂസീലൻഡ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ നിന്ന് വാഷിംഗ്ടൺ സുന്ദർ പുറത്ത്. പരിക്കേറ്റാണ് താരം പുറത്തായത്.

India vs New Zealand: പന്തിന് പിന്നാലെ വാഷിംഗ്ടൺ സുന്ദറും ഇന്ത്യൻ ടീമിൽ നിന്ന് പുറത്ത്; ടി20 ലോകകപ്പിൽ കളിക്കാാനാകുമോ എന്ന് സംശയം

വാഷിംഗ്ടൺ സുന്ദർ

Published: 

12 Jan 2026 | 01:27 PM

ഋഷഭ് പന്തിന് പിന്നാലെ വാഷിംഗ്ടൺ സുന്ദറും ന്യൂസീലൻഡിനെതിരായ ഇന്ത്യൻ ഏകദിന ടീമിൽ നിന്ന് പുറത്ത്. ആദ്യ ഏകദിന മത്സരത്തിൽ കളിക്കെ പരിക്കേറ്റാണ് താരം മടങ്ങിയത്. വയറ്റിലെ പേശിക്ക് പരിക്കേറ്റ താരത്തിനെ പിന്നീട് സ്കാനിങിന് വിധേയനാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വാഷിംഗ്ടൺ സുന്ദറെ ഏകദിന ടീമിൽ നിന്ന് മാറ്റിയത്.

ന്യൂസീലൻഡ് ഇന്നിംഗ്സിനിടെയാണ് സുന്ദറിന് പരിക്കേറ്റത്. അഞ്ച് ഓവർ മാത്രം എറിഞ്ഞ താരം ഇന്ത്യൻ ഇന്നിംഗ്സിൽ എട്ടാം നമ്പരിലാണ് ബാറ്റ് ചെയ്യാനിറങ്ങിയത്. വിക്കറ്റിനിടയിൽ ഓടാൻ ഏറെ ബുദ്ധിമുട്ടിയെങ്കിലും താരം ഏഴ് പന്തുകൾ നേരിട്ട് ഏഴ് റൺസുമായി പുറത്താവാതെ നിന്നു. കെഎൽ രാഹുൽ ഇന്ത്യയെ വിജയിപ്പിക്കുകയും ചെയ്തു.

Also Read: India vs New Zealand: ‘ആരാധകരുടെ പ്രവൃത്തി ശരിയായി തോന്നിയിട്ടില്ല’; ധോണിയുടെ കാര്യത്തിലും ഈ പ്രവണത ഉണ്ടായിട്ടുണ്ടെന്ന് കോലി

വൈദ്യപരിശോധനയിൽ താരത്തിന് ഏതാനും ആഴ്ചകൾ വിശ്രമം വേണമെന്നാണ് നിർദ്ദേശം. സുന്ദർ ഉടൻ തന്നെ വീട്ടിലേക്ക് മടങ്ങുകയും ശേഷം സെൻ്റർ ഓഫ് എക്സലൻസിലേക്ക് പോവുകയും ചെയ്യും. ഇന്ത്യക്കെതിരായ ടി20 പരമ്പരയിലും ടി20 ലോകകപ്പ് ടീമിലും ഉൾപ്പെട്ടിരുന്ന താരമാണ് വാഷിംഗ്ടൺ സുന്ദർ. ടി20 പരമ്പരയിൽ താരം കളിച്ചേക്കില്ല. ടി20 ലോകകപ്പിൽ കളിക്കാൻ കഴിയുമോ എന്നതിലും വ്യക്തതയില്ല. സുന്ദറിന് പകരക്കാരനെ ബിസിസിഐ പ്രഖ്യാപിച്ചിട്ടില്ല.

ഫെബ്രുവരി ഏഴിനാണ് ടി20 ലോകകപ്പ് ആരംഭിക്കുക. മാർച്ച് എട്ടിന് അവസാനിക്കും. യുഎസ്എ, നമീബിയ, പാകിസ്താൻ, നെതർലൻഡ്സ് എന്നീ ടീമുകൾക്കൊപ്പം ഗ്രൂപ്പ് എയിലാണ് ഇന്ത്യ ഉൾപ്പെട്ടിരിക്കുന്നത്. ഫെബ്രുവരി ഏഴിന് അമേരിക്കക്കെതിരെയാണ് ഇന്ത്യ ആദ്യ മത്സരം. ഫെബ്രുവരി 12ന് നമീബിയ, 15ന് പാകിസ്താൻ, 18ന് നെതർലൻഡ്സ് എന്നിവരാണ് ഇന്ത്യയുടെ അടുത്ത എതിരാളികൾ. സൂര്യകുമാർ യാദവിൻ്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീമിൽ മലയാളി വിക്കറ്റ് കീപ്പർ സഞ്ജു സാംസണും ഉൾപ്പെട്ടിട്ടുണ്ട്.

പൊങ്കല്‍ ജനുവരി 13-നോ 14-നോ?
ദോശമാവിന്റെ പുളി കൂടാതിരിക്കാൻ ശ്രദ്ധിക്കേണ്ടത് ഇക്കാര്യം
കരൾ മുതൽ തലച്ചോർ വരെ, ബീറ്റ്‌റൂട്ട് കൊണ്ടുള്ള ഗുണങ്ങൾ
പാത്രങ്ങളിലെ മഞ്ഞൾക്കറ മാറുന്നില്ലേ; ഇതാ എളുപ്പവഴി
ഇളയ ദളപതി ഡൽഹിയിലേക്ക്
വീട്ടുമുറ്റത്തിരുന്ന വയോധികയ്ക്ക് നേരെ പാഞ്ഞടുത്ത് കുരങ്ങുകള്‍; സംഭവം ഹരിയാനയില്‍
ബൈക്കുകള്‍ ആനയ്ക്ക് നിസാരം; എല്ലാം ഫുട്‌ബോളുകള്‍ പോലെ തട്ടിത്തെറിപ്പിച്ചു
അപൂർവ്വമായൊരു ബന്ധം, ഒരിടത്തും കാണില്ല