India vs South Africa: സഞ്ജു ഇല്ല, ഋതുരാജിന് ഇടം; ദക്ഷിണാഫ്രിക്കക്കെതിരെ കെഎൽ രാഹുൽ ക്യാപ്റ്റൻ

KL Rahul To Lead India: ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിൽ കെഎൽ രാഹുൽ ഇന്ത്യൻ ടീം ക്യാപ്റ്റൻ. സഞ്ജു സാംസണ് ടീമിൽ ഇടം ലഭിച്ചില്ല.

India vs South Africa: സഞ്ജു ഇല്ല, ഋതുരാജിന് ഇടം; ദക്ഷിണാഫ്രിക്കക്കെതിരെ കെഎൽ രാഹുൽ ക്യാപ്റ്റൻ

കെഎൽ രാഹുൽ, സഞ്ജു സാംസൺ

Published: 

23 Nov 2025 17:51 PM

ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിൽ ഇന്ത്യൻ ടീമിനെ കെഎൽ രാഹുൽ നയിക്കും. മലയാളി താരം സഞ്ജു സാംസണ് ടീമിൽ ഇടം ലഭിച്ചില്ല. ഋതുരാജ് ഗെയ്ക്വാദ്, തിലക് വർമ്മ, ധ്രുവ് ജുറേൽ തുടങ്ങിയ താരങ്ങൾ ടീമിൽ ഇടം കണ്ടെത്തി. നിതീഷ് കുമാർ റെഡ്ഡി, ഹർഷിത് റാണ തുടങ്ങിയവരും ടീമിലുണ്ട്.

ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് എന്നിവർക്ക് വിശ്രമം അനുവദിച്ചു. അക്സർ പട്ടേലിനും ഹാർദിക് പാണ്ഡ്യക്കും ഇടം ലഭിച്ചില്ല. പ്രസിദ്ധ് കൃഷ്ണ, അർഷ്ദീപ് സിംഗ്, ഹർഷിത് റാണ എന്നിവരാണ് സ്പെഷ്യലിസ്റ്റ് പേസർമാരായി ടീമിലുള്ളത്. ഈ മാസം 30നാണ് മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയ്ക്ക് തുടക്കമാവുക.

Also Read: India vs South Africa: ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യയെ നയിക്കാൻ രോഹിത് ശർമ്മ?; ആരാവും ടീമിനെ നയിക്കുക എന്നതിൽ അവ്യക്തത

ഗിൽ പുറത്തിരിക്കുന്ന സാഹചര്യത്തിൽ യശസ്വി ജയ്സ്വാൾ രോഹിത് ശർമ്മയ്ക്കൊപ്പം ഇന്നിംഗ്സ് ഓപ്പൺ ചെയ്യും. വിരാട് കോലി മൂന്നാം നമ്പറിലെത്തുമ്പോൾ കെഎൽ രാഹുൽ, ഋഷഭ് പന്ത് എന്നിവരാവും അടുത്ത പൊസിഷനുകളിൽ. ആറാം നമ്പരിൽ രവീന്ദ്ര ജഡേജ. നിതീഷ് കുമാർ റെഡ്ഡി, ഹർഷിത് റാണ, അർഷ്ദീപ് സിംഗ്, കുൽദീപ് യാദവ് എന്നിങ്ങനെയാവും ഫൈനൽ ഇലവൻ.

നവംബർ 30, ഡിസംബർ 3, ഡിസംബർ 6 എന്നീ ദിവസങ്ങളിൽ റാഞ്ചി, റായ്പൂർ, വിശാഖപട്ടണം എന്നിവിടങ്ങളിലായാണ് ഏകദിന മത്സരങ്ങൾ നടക്കുക. ഏകദിന പരമ്പരയ്ക്ക് ശേഷം അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയും നടക്കും.

ഇന്ത്യയുടെ ഏകദിന സ്ക്വാഡ്: രോഹിത് ശർമ്മ, യശസ്വി ജയ്സ്വാൾ, വിരാട് കോലി, തിലക് വർമ്മ, കെഎൽ രാഹുൽ, ഋഷഭ് പന്ത്, വാഷിംഗ്ടൺ സുന്ദർ, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, നിതീഷ് കുമാർ റെഡ്ഡി, ഹർഷിത് റാണ, ഋതുരാജ് ഗെയ്ക്വാദ്, പ്രസിദ്ധ് കൃഷ്ണ, അർഷ്ദീപ് സിംഗ്, ധ്രുവ് ജുറേൽ.

 

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും