AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

SMAT 2025: സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ഇടം ലഭിക്കാതെ സച്ചിൻ ബേബി; ആഭ്യന്തര കരിയർ അവസാനിക്കുന്നു?

Sachin Baby Not Included In SMAT Team: കേരളത്തിൻ്റെ സയ്യിദ് മുഷ്താഖ് അലി ട്രോഫി ടീമിൽ സച്ചിൻ ബേബിയ്ക്ക് ഇടമില്ല. ചില പുതുമുഖങ്ങൾക്ക് ഇടം ലഭിച്ചിട്ടുണ്ട്.

SMAT 2025: സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ഇടം ലഭിക്കാതെ സച്ചിൻ ബേബി; ആഭ്യന്തര കരിയർ അവസാനിക്കുന്നു?
സച്ചിൻ ബേബിImage Credit source: Social Media
abdul-basith
Abdul Basith | Published: 23 Nov 2025 20:03 PM

സയ്യിദ് മുഷ്താഖ് അലി ട്രോഫിയ്ക്കുള്ള കേരള ടീമിൽ ഇടം ലഭിക്കാതെ മുൻ ക്യാപ്റ്റൻ സച്ചിൻ ബേബി. സഞ്ജു സാംസൺ നയിക്കുന്ന കേരള ടീമിൽ മറ്റ് പ്രധാന താരങ്ങളൊക്കെ ഇടം പിടിച്ചിട്ടുണ്ട്. എന്നാൽ, കഴിഞ്ഞ കേരള ക്രിക്കറ്റ് ലീഗിലടക്കം മികച്ച പ്രകടനങ്ങൾ നടത്തിയ സച്ചിൻ ബേബിയെ ടീമിൽ പരിഗണിച്ചില്ല. താരത്തിന് പരിക്കാണോ എന്നതിൽ വ്യക്തതയില്ലെങ്കിലും സച്ചിൻ ബേബിയുടെ ആഭ്യന്തര ടി20 കരിയർ അവസാനിക്കുന്നതായാണ് വിലയിരുത്തൽ.

സഞ്ജു സാംസൺ ക്യാപ്റ്റനാകുമ്പോൾ യുവതാരം അഹ്മദ് ഇമ്രാനാണ് വൈസ് ക്യാപ്റ്റനാവുക. കേരളം നോക്കൗട്ടിൽ പ്രവേശനം നേടുകയും സഞ്ജു സാംസൺ ദക്ഷിണാഫ്രിക്കക്കെതിരായ ടി20 ടീമിൽ ഇടം നേടുകയും ചെയ്താൽ ഇമ്രാനാവും ടീമിനെ നയിക്കുക. മുഹമ്മദ് അസ്ഹറുദ്ദീൻ, വിഷ്ണു വിനോദ്, സൽമാൻ നിസാർ, ആസിഫ് കെഎം, നിധീഷ് എംഡി, രോഹൻ കുന്നുമ്മൽ തുടങ്ങി പ്രമുഖ താരങ്ങളൊക്കെ ടീമിൽ ഇടം നേടിയപ്പോൾ സച്ചിൻ ബേബിയെ സെലക്ടർമാർ പരിഗണിച്ചില്ല. ടീം പ്രഖ്യാപിച്ച് കെസിഎ പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിൽ ആരാധകർ സച്ചിൻ ബേബിയെ ഉൾപ്പെടുത്താത്തത് ചോദ്യം ചെയ്യുന്നുണ്ട്.

Also Read: India vs South Africa: സഞ്ജു ഇല്ല, ഋതുരാജിന് ഇടം; ദക്ഷിണാഫ്രിക്കക്കെതിരെ കെഎൽ രാഹുൽ ക്യാപ്റ്റൻ

കേരളത്തിനായി 103 ടി20കൾ കളിച്ച സച്ചിൻ ബേബി 132 സ്ട്രൈക്ക് റേറ്റിൽ 2026 റൺസാണ് നേടിയിട്ടുള്ളത്. 29.79 ആണ് ശരാശരി. ടി20കളിൽ എട്ട് വിക്കറ്റും താരത്തിനുണ്ട്. കേരള ക്രിക്കറ്റ് ലീഗിൽ പ്രഥമ സീസണിലെ ജേതാക്കളായ ഏരീസ് കൊല്ലം സെയിലേഴ്സിൻ്റെ ക്യാപ്റ്റനാണ് സച്ചിൻ ബേബി.

കഴിഞ്ഞ കെസിഎലിലൂടെ ശ്രദ്ധേയനായ കൃഷ്ണ ദേവനാണ് കേരള ടീമിലെ ശ്രദ്ധേയമായ പേര്. കൂറ്റനടികളിലൂടെ പ്രശസ്തനായ താരമാണ് കൃഷ്ണ ദേവൻ. കെസിഎലിൽ തിളങ്ങിയ അഖിൽ സ്കറിയ, ബിജു നാരായണൻ, സാലി സാംസൺ, വിഗ്നേഷ് പുത്തൂർ, ഷറഫുദ്ദീൻ, സിബിൻ പി ഗിരീഷ് തുടങ്ങിയവരും ടീമിലുണ്ട്.