AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

India vs West Indies: വെസ്റ്റ് ഇന്‍ഡീസിനെ 162ന് എറിഞ്ഞിട്ട് ഇന്ത്യ, സിറാജിന് നാല് വിക്കറ്റ്‌

India vs West Indies First Test: നാല് വിക്കറ്റെടുത്ത മുഹമ്മദ് സിറാജ്, മൂന്ന് വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറ, രണ്ട് വിക്കറ്റ് സ്വന്തമാക്കിയ കുല്‍ദീപ് യാദവ്, ഒരു വിക്കറ്റ് നേടിയ വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരാണ് കരീബിയന്‍സിനെ എറിഞ്ഞുവീഴ്ത്തിയത്

India vs West Indies: വെസ്റ്റ് ഇന്‍ഡീസിനെ 162ന് എറിഞ്ഞിട്ട് ഇന്ത്യ, സിറാജിന് നാല് വിക്കറ്റ്‌
India vs West IndiesImage Credit source: PTI
jayadevan-am
Jayadevan AM | Published: 02 Oct 2025 14:32 PM

അഹമ്മദാബാദ്: ഒന്നാം ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സില്‍ വെസ്റ്റ് ഇന്‍ഡീസിനെ ഇന്ത്യ 162 റണ്‍സിന് ഓള്‍ ഔട്ടാക്കി. നാല് വിക്കറ്റെടുത്ത മുഹമ്മദ് സിറാജ്, മൂന്ന് വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറ, രണ്ട് വിക്കറ്റ് സ്വന്തമാക്കിയ കുല്‍ദീപ് യാദവ്, ഒരു വിക്കറ്റ് നേടിയ വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരാണ് കരീബിയന്‍സിനെ എറിഞ്ഞുവീഴ്ത്തിയത്. വെസ്റ്റ് ഇന്‍ഡീസിന്റെ ഒരു ബാറ്റര്‍ക്ക് പോലും അര്‍ധ ശതകം നേടാനായില്ല. 48 പന്തില്‍ 32 റണ്‍സെടുത്ത ജസ്റ്റിന് ഗ്രീവ്‌സ് ആണ് ടോപ് സ്‌കോറര്‍.

നാലാം ഓവറില്‍ വെസ്റ്റ് ഇന്‍ഡീസിന് ആദ്യ വിക്കറ്റ് നഷ്ടമായി. റണ്‍സെടുക്കുന്നതിന് മുമ്പ് ടി ചന്ദര്‍പോളിനെ മുഹമ്മദ് സിറാജ് എല്‍ബിഡബ്ല്യുവിലൂടെ വീഴ്ത്തി. ഏഴാം ഓവറില്‍ എട്ട് റണ്‍സെടുത്ത ജോണ്‍ കേമ്പലിനെ ജസ്പ്രീത് ബുംറ പുറത്താക്കിയതോടെ വെസ്റ്റ് ഇന്‍ഡീസിന് രണ്ട് ഓപ്പണര്‍മാരെയും നഷ്ടമായി.

തുടര്‍ന്നത്തെത്തിയ ബാറ്റര്‍മാര്‍ ചെറുത്തുനില്‍പിന് ശ്രമിച്ചെങ്കിലും നിലയുറപ്പിക്കാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ അനുവദിച്ചില്ല. അലിക്ക് അത്തനാസെ (24 പന്തില്‍ 12), ബ്രാഡന്‍ കിങ് (15 പന്തില്‍ 13), ക്യാപ്റ്റന്‍ റോസ്റ്റ്ന്‍ ചേസ് (43 പന്തില്‍ 24) എന്നിവരെ കൂടി സിറാജ് വീഴ്ത്തിയതോടെ വിന്‍ഡീസിന്റെ ടോപ് ഓര്‍ഡറിന്റെയും, മധ്യനിരയുടെയും പതനം പൂര്‍ത്തിയായി.

Also Read: Womens ODI World Cup: വനിതാ ലോകകപ്പിലും പാകിസ്താന് കൈകൊടുക്കില്ല; ടീമിന് ബിസിസിഐ നിർദ്ദേശം നൽകിയെന്ന് റിപ്പോർട്ട്

എങ്കിലും ഷായ് ഹോപ്പ് ക്രീസിലുള്ളത് മാത്രമായിരുന്നു കരീബിയന്‍സിന്റെ ഏക് പ്രതീക്ഷ. എന്നാല്‍ 36 പന്തില്‍ 26 റണ്‍സെടുത്ത ഹോപ്പിനെ കുല്‍ദീപ് യാദവ് ക്ലീന്‍ ബൗള്‍ ചെയ്തതോടെ വിന്‍ഡീസിന്റെ നില പരുങ്ങലിലായി. 16 പന്തില്‍ എട്ട് റണ്‍സെടുത്ത ജോമല്‍ വരിക്കാനെയെയും കുല്‍ദീപ് വീഴ്ത്തി. നാല് പന്തില്‍ ഒരു റണ്‍സെടുത്ത ജൊഹാന്‍ ലെയ്ന്‍ ബുംറയ്ക്കും, ഖാരി പിയറി (34 പന്തില്‍ 11) വാഷിങ്ടണും വിക്കറ്റ് സമ്മാനിച്ച് മടങ്ങി.