AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Mona Lisa Bhosale in Kerala: വീട്ടുകാർ തടഞ്ഞു, പക്ഷേ പ്രണയം ജയിച്ചു, കുംഭമേളയിലെ താരം മൊണാലിസയും കാമുകനും കേരളത്തിൽ അഭയം തേടി

Kumbh Mela’s Viral Star Monalisa Bhosle Seeks Police Protection: മറ്റ് സംസ്ഥാനങ്ങളിൽ തങ്ങളുടെ ബന്ധത്തിന് വലിയ രീതിയിലുള്ള ഭീഷണികളും എതിർപ്പുകളും നേരിടേണ്ടി വരുമെന്ന് ഉറപ്പുള്ളതിനാലാണ് സുരക്ഷിതമായ ഇടമെന്ന നിലയിൽ കേരളം തിരഞ്ഞെടുത്തതെന്ന് ഇരുവരും പറഞ്ഞു.

Mona Lisa Bhosale in Kerala:  വീട്ടുകാർ തടഞ്ഞു, പക്ഷേ പ്രണയം ജയിച്ചു, കുംഭമേളയിലെ താരം മൊണാലിസയും കാമുകനും കേരളത്തിൽ അഭയം തേടി
Monalisa BhosleImage Credit source: TV9 Network
Aswathy Balachandran
Aswathy Balachandran | Published: 11 Mar 2026 | 03:59 PM

തിരുവനന്തപുരം: കുംഭമേളയിലെ ചിത്രങ്ങളിലൂടെ സോഷ്യൽ മീഡിയയിൽ വൈറലായ താരം മൊണാലിസ ഭോസ്ലെ തന്റെ പ്രണയത്തിന് സംരക്ഷണം തേടി കേരളത്തിലെത്തി. വീട്ടുകാരുടെ എതിർപ്പിനെത്തുടർന്ന് കാമുകനായ ഫർമാൻ ഖാനൊപ്പമാണ് താരം തിരുവനന്തപുരം തമ്പാനൂർ പോലീസ് സ്റ്റേഷനിൽ അഭയം പ്രാപിച്ചത്. സ്വന്തം നാട്ടിൽ സുരക്ഷിതരല്ലെന്ന ബോധ്യത്തിലാണ് തങ്ങൾ കേരളം തിരഞ്ഞെടുത്തതെന്ന് ഇരുവരും പോലീസിനോട് വ്യക്തമാക്കി.

മധ്യപ്രദേശിലെ ഇൻഡോർ സ്വദേശിനിയായ മൊണാലിസയും മഹാരാഷ്ട്ര സ്വദേശിയായ ഫർമാൻ ഖാനും തമ്മിൽ ഒന്നര വർഷമായി പ്രണയത്തിലാണ്. ഫെയ്‌സ്ബുക്ക് വഴിയാണ് ഇരുവരും പരിചയപ്പെടുന്നത്. എന്നാൽ വ്യത്യസ്ത മതവിഭാഗങ്ങളിൽപ്പെട്ട ഇവരുടെ ബന്ധത്തെ മൊണാലിസയുടെ കുടുംബം ശക്തമായി എതിർത്തു. ഇതിനിടെ വീട്ടുകാർ മറ്റൊരാളുമായി മൊണാലിസയുടെ വിവാഹം നിശ്ചയിച്ചതോടെയാണ് ഇരുവരും നാടുവിടാൻ തീരുമാനിച്ചത്.

മറ്റ് സംസ്ഥാനങ്ങളിൽ തങ്ങളുടെ ബന്ധത്തിന് വലിയ രീതിയിലുള്ള ഭീഷണികളും എതിർപ്പുകളും നേരിടേണ്ടി വരുമെന്ന് ഉറപ്പുള്ളതിനാലാണ് സുരക്ഷിതമായ ഇടമെന്ന നിലയിൽ കേരളം തിരഞ്ഞെടുത്തതെന്ന് ഇരുവരും പറഞ്ഞു. സിനിമ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് പൂവാറിൽ എത്തിയപ്പോഴാണ് മൊണാലിസ സ്റ്റേഷനിലെത്തി പരാതി നൽകിയത്.

പെൺകുട്ടിയുടെ പരാതിയെത്തുടർന്ന് തമ്പാനൂർ പോലീസ് പിതാവ് ജയ് സിങ് ഭോസ്ലെയെയും സിനിമ സംഘത്തെയും സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. ഫർമാനൊപ്പം ജീവിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും ഇതിന് സംരക്ഷണം വേണമെന്നും മൊണാലിസ പോലീസിനെ അറിയിച്ചു. ഈ വിഷയത്തിൽ കൂടുതൽ അന്വേഷണങ്ങൾ നടന്നു വരികയാണ്.

Follow Us