AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

India vs Australia: പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യ, ഒപ്പമെത്താന്‍ ഓസ്‌ട്രേലിയ; അഞ്ചാം ടി20യിലെ സാധ്യതാ ഇലവന്‍

India vs Australia 5th T20: ടി20 പരമ്പരയിലെ അവസാന മത്സരം നാളെ നടക്കും. ഗാബയിലാണ് മത്സരം. 2-1ന് ഇന്ത്യ മുന്നിലാണ്. നാളത്തെ മത്സരത്തില്‍ ജയിച്ചാല്‍ ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാക്കാം. അഞ്ചാം ടി20യില്‍ ഇന്ത്യ തോറ്റാല്‍ പരമ്പര സമനിലയിലാകും

India vs Australia: പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യ, ഒപ്പമെത്താന്‍ ഓസ്‌ട്രേലിയ; അഞ്ചാം ടി20യിലെ സാധ്യതാ ഇലവന്‍
ഇന്ത്യന്‍ ടീം Image Credit source: Facebook - Indian Cricket Team
Jayadevan AM
Jayadevan AM | Published: 07 Nov 2025 | 08:11 PM

ഗാബ: ഇന്ത്യ-ഓസ്‌ട്രേലിയ ടി20 പരമ്പരയിലെ അവസാന മത്സരം നാളെ നടക്കും. ഗാബയിലാണ് മത്സരം. 2-1ന് ഇന്ത്യ മുന്നിലാണ്. നാളത്തെ മത്സരത്തില്‍ ജയിച്ചാല്‍ ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാക്കാം. അഞ്ചാം ടി20യില്‍ ഇന്ത്യ തോറ്റാല്‍ പരമ്പര സമനിലയിലാകും. ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു. രണ്ടാം ടി20യില്‍ ആതിഥേയര്‍ ജയിച്ചു. മൂന്നും നാലും മത്സരങ്ങള്‍ ജയിച്ച് ഇന്ത്യ തിരിച്ചടിച്ചു. ഗാബയില്‍ നടക്കുന്ന ടി20യില്‍ ഇന്ത്യ പ്ലേയിങ് ഇലവനില്‍ മാറ്റങ്ങള്‍ വരുത്താന്‍ സാധ്യതയുണ്ട്. നാളെ ശുഭ്മാന്‍ ഗില്ലിന് വിശ്രമം അനുവദിച്ചേക്കും. അങ്ങനെയെങ്കില്‍ സഞ്ജു സാംസണ്‍ ഓപ്പണറാകും.

ജിതേഷ് ശര്‍മ വിക്കറ്റ് കീപ്പറായി തുടരാനാണ് സാധ്യത. റിങ്കു സിങിനും നിതീഷ് കുമാര്‍ റെഡ്ഡിക്കും നാളെ അവസരം നല്‍കിയേക്കും. ശിവം ദുബെ, അക്‌സര്‍ പട്ടേല്‍, ജസ്പ്രീത് ബുംറ എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചേക്കും. ഹര്‍ഷിത് റാണ പ്ലേയിങ് ഇലവനിലേക്ക് തിരിച്ചെത്തിയേക്കും. നാളത്തെ മത്സരത്തില്‍ മഴ ഭീഷണിയുണ്ട്. എന്നാല്‍ മത്സരം കാര്യമായി തടസപ്പെടുമെന്ന് കരുതുന്നില്ല.

Also Read: Sanju Samson: സഞ്ജു സാംസണ്‍ ഓപ്പണറാകും, ഗില്‍ പുറത്തായേക്കും; അഞ്ചാം ടി20 നിര്‍ണായകം

ഇന്ത്യയുടെ സാധ്യതാ പ്ലേയിങ് ഇലവന്‍

അഭിഷേക് ശർമ്മ, സഞ്ജു സാംസണ്‍, തിലക് വർമ്മ, സൂര്യകുമാർ യാദവ്, ജിതേഷ് ശര്‍മ, നിതീഷ് കുമാർ റെഡ്ഡി, വാഷിങ്ടണ്‍ സുന്ദര്‍, റിങ്കു സിങ്‌, അർഷ്ദീപ് സിങ്, ഹർഷിത് റാണ, വരുൺ ചക്രവർത്തി.

ഓസ്‌ട്രേലിയയുടെ സാധ്യതാ ഇലവന്‍

മിച്ചൽ മാർഷ്, മാത്യു ഷോർട്ട്, ജോഷ് ഇംഗ്ലിസ്, ഗ്ലെൻ മാക്‌സ്‌വെൽ, ടിം ഡേവിഡ്, മിച്ചൽ ഓവൻ, മാർക്കസ് സ്റ്റോയിനിസ്, സേവ്യർ ബാർട്ട്‌ലെറ്റ്, നഥാൻ എല്ലിസ്, ആദം സാംപ, ബെൻ ഡ്വാർഷുയിസ്.