AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

India vs Australia: രോഹിതിന്റെ ക്യാപ്റ്റന്‍സി യുഗം അവസാനിച്ചു, ഏകദിനത്തിലും ഗില്‍ ക്യാപ്റ്റന്‍; സഞ്ജുവിനെ കടത്തിവെട്ടി ജൂറല്‍

Shubman Gill replaces Rohit Sharma as ODI captain: ടി20 ടീമില്‍ സ്ഥാനം നിലനിര്‍ത്തിയെങ്കിലും, ഏകദിന ടീമിലേക്ക് തിരിച്ചുവരാന്‍ സഞ്ജു സാംസണ് സാധിച്ചില്ല. സഞ്ജുവിന് പകരം ധ്രുവ് ജൂറലിനെയാണ് ഏകദിനത്തില്‍ ബാക്ക് അപ്പ് കീപ്പറായി പരിഗണിച്ചത്. കെഎല്‍ രാഹുലാണ് പ്രധാന കീപ്പര്‍

India vs Australia: രോഹിതിന്റെ ക്യാപ്റ്റന്‍സി യുഗം അവസാനിച്ചു, ഏകദിനത്തിലും ഗില്‍ ക്യാപ്റ്റന്‍; സഞ്ജുവിനെ കടത്തിവെട്ടി ജൂറല്‍
ശുഭ്മാന്‍ ഗില്‍ Image Credit source: PTI
jayadevan-am
Jayadevan AM | Updated On: 04 Oct 2025 15:13 PM

സ്‌ട്രേലിയക്കെതിരായ ഏകദിന, ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ഏകദിനത്തില്‍ ശുഭ്മാന്‍ ഗില്ലിനെ ക്യാപ്റ്റനായി നിയമിച്ചു. രോഹിത് ശര്‍മയും, വിരാട് കോഹ്ലിയും ടീമിലുണ്ട്. രോഹിതിനെ ക്യാപ്റ്റന്‍സിയില്‍ നിന്ന് നീക്കം ചെയ്യുമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു. ഓസ്‌ട്രേലിയക്കെതിരായ ഏകദിന, ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ഏകദിനത്തില്‍ ശുഭ്മാന്‍ ഗില്ലിനെ ക്യാപ്റ്റനായി നിയമിച്ചു. ശ്രേയസ് അയ്യരാണ് വൈസ് ക്യാപ്റ്റന്‍. രോഹിത് ശര്‍മയും, വിരാട് കോഹ്ലിയും ടീമിലുണ്ട്. രോഹിതിനെ ക്യാപ്റ്റന്‍സിയില്‍ നിന്ന് നീക്കം ചെയ്യുമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു.

ടി20 ടീമില്‍ സ്ഥാനം നിലനിര്‍ത്തിയെങ്കിലും, ഏകദിന ടീമിലേക്ക് തിരിച്ചുവരാന്‍ സഞ്ജു സാംസണ് സാധിച്ചില്ല. സഞ്ജുവിന് പകരം ധ്രുവ് ജൂറലിനെയാണ് ഏകദിനത്തില്‍ ബാക്ക് അപ്പ് കീപ്പറായി പരിഗണിച്ചത്. കെഎല്‍ രാഹുലാണ് പ്രധാന കീപ്പര്‍. പരിക്കേറ്റ ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്ക് പകരം നിതീഷ് കുമാര്‍ റെഡ്ഡി ഏകദിന, ടി20 ടീമുകളില്‍ ഇടം നേടി.

ഏകദിന ടീം: ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), ശ്രേയസ് അയ്യര്‍ (വൈസ് ക്യാപ്റ്റന്‍), രോഹിത് ശര്‍മ, വിരാട് കോഹ്ലി, അക്‌സര്‍ പട്ടേല്‍, കെഎല്‍ രാഹുല്‍, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, ഹര്‍ഷിത് റാണ, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിങ്, പ്രസിദ്ധ് കൃഷ്ണ, ധ്രുവ് ജൂറല്‍, യശ്വസി ജയ്‌സ്വാള്‍.

ടി20യില്‍ സൂര്യ തുടരും

ടി20 ടീമിന്റെ ക്യാപ്റ്റനായി സൂര്യകുമാര്‍ യാദവ് തുടരും. ഗില്ലാണ് വൈസ് ക്യാപ്റ്റന്‍. സഞ്ജുവിനെ രണ്ടാം വിക്കറ്റ് കീപ്പറായാണ് പ്രഖ്യാപിച്ചത്. ഏഷ്യാ കപ്പിലും ഇതേ രീതിയിലായിരുന്നു പ്രഖ്യാപനമെങ്കിലും മുഴുവന്‍ മത്സരങ്ങളിലും സഞ്ജു കളിച്ചു.

ടി20 ടീം: സൂര്യകുമാര്‍ യാദവ്, ശുഭ്മാന്‍ ഗില്‍, അഭിഷേക് ശര്‍മ, തിലക് വര്‍മ, നിതീഷ് കുമാര്‍ റെഡ്ഡി, ശിവം ദുബെ, അക്‌സര്‍ പട്ടേല്‍, ജിതേഷ് ശര്‍മ, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്, കുല്‍ദീപ് യാദവ്, ഹര്‍ഷിത് റാണ, സഞ്ജു സാംസണ്‍, റിങ്കു സിങ്, വാഷിങ്ടണ്‍ സുന്ദര്‍.