AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

India vs West Indies: കരീബിയന്‍സിന്റെ കഥ കഴിഞ്ഞു; ഇന്ത്യയ്ക്ക് ഇന്നിങ്‌സ് ജയം

IND won by an innings and 140 runs: നാല് വിക്കറ്റെടുത്ത രവീന്ദ്ര ജഡേജയും, മൂന്ന് വിക്കറ്റെടുത്ത മുഹമ്മദ് സിറാജും, രണ്ട് വിക്കറ്റെടുത്ത കുല്‍ദീപ് യാദവും, ഒരു വിക്കറ്റെടുത്ത വാഷിങ്ടണ്‍ സുന്ദറുമാണ് രണ്ടാം ഇന്നിങ്‌സില്‍ വിന്‍ഡീസ് ബാറ്റിങ് നിരയെ തകര്‍ത്തെറിഞ്ഞത്

India vs West Indies: കരീബിയന്‍സിന്റെ കഥ കഴിഞ്ഞു; ഇന്ത്യയ്ക്ക് ഇന്നിങ്‌സ് ജയം
ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് മത്സരം Image Credit source: PTI
jayadevan-am
Jayadevan AM | Published: 04 Oct 2025 14:23 PM

വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ഇന്നിങ്‌സ് ജയം. ഇന്നിങ്‌സിനും 140 റണ്‍സിനുമാണ് ഇന്ത്യ ജയിച്ചത്. സ്‌കോര്‍: വെസ്റ്റ് ഇന്‍ഡീസ്-162, 146, ഇന്ത്യ-അഞ്ച് വിക്കറ്റിന് 448 ഡിക്ലയേര്‍ഡ്. നാല് വിക്കറ്റെടുത്ത രവീന്ദ്ര ജഡേജയും, മൂന്ന് വിക്കറ്റെടുത്ത മുഹമ്മദ് സിറാജും, രണ്ട് വിക്കറ്റെടുത്ത കുല്‍ദീപ് യാദവും, ഒരു വിക്കറ്റെടുത്ത വാഷിങ്ടണ്‍ സുന്ദറുമാണ് രണ്ടാം ഇന്നിങ്‌സില്‍ വിന്‍ഡീസ് ബാറ്റിങ് നിരയെ തകര്‍ത്തെറിഞ്ഞത്. ആറോവര്‍ എറിഞ്ഞ ജസ്പ്രീത് ബുംറയ്ക്ക് മാത്രം വിക്കറ്റൊന്നും ലഭിച്ചില്ല.

രണ്ടാം ഇന്നിങ്‌സിലും ഒരു വെസ്റ്റ് ഇന്‍ഡീസ് ബാറ്റര്‍ക്ക് പോലും അര്‍ധ ശതകം നേടാനായില്ല. 74 പന്തില്‍ 38 റണ്‍സെടുത്ത അലിക് അത്തനാസിയാണ് ടോപ് സ്‌കോറര്‍. ജോണ്‍ കേമ്പല്‍-14, ടി ചന്ദര്‍പോള്‍-8, ബ്രാണ്ടന്‍ കിങ്-5, റോസ്റ്റണ്‍ ചേസ്-1, ഷായ് ഹോപ്-1, ജസ്റ്റിന്‍ ഗ്രീവ്‌സ്-25, ഖാരി പിയറി-13 നോട്ടൗട്ട്, ജോമല്‍ വാരിക്കന്‍-0, ജൊഹാന്‍ ലെയ്ന്‍-14, ജെയ്ഡന്‍ സീല്‍സ്-22 എന്നിങ്ങനെയാണ് മറ്റ് ബാറ്റര്‍മാരുടെ സ്‌കോറുകള്‍.

Also Read: India ve West Indies: ഫീൽഡിൽ പറന്ന് ജയ്സ്വാളും നിതീഷും; വെസ്റ്റ് ഇൻഡീസിനെതിരെ തകർപ്പൻ ക്യാച്ചുകൾ

സെഞ്ചുറി നേടിയ ധ്രൂവ് ജൂറല്‍-210 പന്തില്‍ 125 റണ്‍സ്, രവീന്ദ്ര ജഡേജ-176 പന്തില്‍ 104, കെഎല്‍ രാഹുല്‍-197 പന്തില്‍ 100 എന്നിവരുടെ ബാറ്റിങ് മികവിലാണ് ഇന്ത്യന്‍ കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയത്. രണ്ടാം ടെസ്റ്റ് ഒക്ടോബര്‍ 10ന് ആരംഭിക്കും.