AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Sanju Samson: കോലിയുടെ പകരക്കാരന്‍ സഞ്ജുവോ? ഏകദിനത്തിലേക്കുള്ള തിരിച്ചുവരവിന് തടസം സ്വന്തം ‘ക്യാപ്റ്റന്‍’

Sanju Samson vs Ruturaj Gaikwad: അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ പരിക്കേറ്റ വിരാട് കോലിക്ക് പകരം സഞ്ജു സാംസണെയോ, റുതുരാജ് ഗെയ്ക്‌വാദിനെയോ പരിഗണിക്കാന്‍ സാധ്യത. 2023 ഡിസംബറിനു ശേഷം സഞ്ജു ഏകദിനത്തില്‍ കളിച്ചിട്ടില്ല. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അവരുടെ നാട്ടില്‍ നടന്ന ഈ മത്സരത്തില്‍ താരം സെഞ്ചുറി നേടിയിരുന്നു.

Sanju Samson: കോലിയുടെ പകരക്കാരന്‍ സഞ്ജുവോ? ഏകദിനത്തിലേക്കുള്ള തിരിച്ചുവരവിന് തടസം സ്വന്തം ‘ക്യാപ്റ്റന്‍’
സഞ്ജു സാംസണും റുതുരാജ് ഗെയ്‌ക്‌വാദുംImage Credit source: PTI
Jayadevan AM
Jayadevan AM | Updated On: 05 Jun 2026 | 04:05 PM

IND vs AFG: അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ പരിക്കേറ്റ വിരാട് കോലിക്ക് പകരം സഞ്ജു സാംസണെയോ, റുതുരാജ് ഗെയ്ക്‌വാദിനെയോ പരിഗണിക്കാന്‍ സാധ്യത. 2023 ഡിസംബറിനു ശേഷം സഞ്ജു ഏകദിനത്തില്‍ കളിച്ചിട്ടില്ല. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അവരുടെ നാട്ടില്‍ നടന്ന ഈ മത്സരത്തില്‍ താരം സെഞ്ചുറി നേടിയിരുന്നു. എന്നാല്‍ പിന്നീട് സഞ്ജു ബാറ്റ് ചെയ്യുന്ന ഓപ് ഓര്‍ഡറില്‍ ഒഴിവില്ലെന്ന കാരണം നിരത്തി സെലക്ഷന്‍ കമ്മിറ്റി താരത്തെ ഏകദിനത്തില്‍ നിന്നു തഴയുകയായിരുന്നു.

കിട്ടിയ അവസരങ്ങളില്‍ മികച്ച പ്രകടനം പുറത്തെടുത്തിട്ടും, പിന്നീട് കടന്നുപോയ പല പരമ്പരകളിലും താരത്തെ ഉള്‍പ്പെടുത്തിയില്ല. ഇത്തവണ കോലിയുടെ അഭാവത്തില്‍ ടോപ് ഓര്‍ഡറില്‍ ഒഴിവുണ്ട്. ഇതാണ് സഞ്ജുവിന്റെ അനുകൂല ഘടകം. എന്നാല്‍ ഐപിഎല്ലില്‍ സഞ്ജുവിന്റെ ക്യാപ്റ്റനായ റുതുരാജിനാണ് സെലക്ഷന്‍ കമ്മിറ്റി പ്രഥമ പരിഗണന നല്‍കുന്നത്. സഞ്ജുവിനെ പോലെ തന്നെ, റുതുരാജിനും ഏകദിനത്തില്‍ മികച്ച ‘ട്രാക്ക് റെക്കോഡു’ണ്ട്.

ഐപിഎൽ ഫൈനലിനിടെയാണ് കോലിക്ക്‌ ഹാംസ്ട്രിങ് പരിക്കേറ്റത്. താരത്തിന്‌ കുറഞ്ഞത് രണ്ടാഴ്ചത്തെ വിശ്രമമാണ് നിർദ്ദേശിച്ചിരിക്കുന്നതെന്നാണ് വിവരം. ജൂൺ 20ന് നടക്കുന്ന അവസാന ഏകദിന മത്സരത്തിന് മുന്നോടിയായി അദ്ദേഹം ഫിറ്റ്നസ് വീണ്ടെടുത്തേക്കാമെങ്കിലും, മൂന്ന് മത്സരങ്ങൾ മാത്രമുള്ള ഈ പരമ്പരയ്ക്കുള്ള ടീമിൽ അദ്ദേഹത്തെ ഉൾപ്പെടുത്താൻ സെലക്ടർമാർക്ക് സാധ്യതയില്ല. കോലിയുടെ പകരക്കാരന്‍ ആരാണെന്നത് സംബന്ധിച്ച് ഉടന്‍ പ്രഖ്യാപനം പ്രതീക്ഷിക്കാം.

Also Read: Sanju Samson: ക്യാപ്റ്റന്‍സി മോഹങ്ങള്‍ സഞ്ജുവിന് ഉപേക്ഷിക്കാം; ബിസിസിഐയുടെ പ്ലാനില്‍ മലയാളി താരമില്ല?

നേരത്തെ ശ്രീലങ്കയില്‍ നടക്കുന്ന ത്രിരാഷ്ട്ര പരമ്പരയ്ക്കുള്ള ഇന്ത്യ എ ടീമില്‍ പരിക്കേറ്റ റിയാന്‍ പരാഗിന് പകരം റുതുരാജിനെ ഉള്‍പ്പെടുത്തിയിരുന്നു. റുതുരാജിനെ വൈസ് ക്യാപ്റ്റനായാണ് ഉള്‍പ്പെടുത്തിയത്. താരം ഇന്ത്യയുടെ എ ടീമിനൊപ്പം പരമ്പരയ്ക്കായി പുറപ്പെടുകയും ചെയ്തു. അതുകൊണ്ട് തന്നെ, ഇത്തരമൊരു ഘട്ടത്തില്‍ റുതുരാജിനെ അഫ്ഗാനെതിരായ പരമ്പരയില്‍ പരിഗണിക്കുമോയെന്ന് വ്യക്തമല്ല.

ത്രിരാഷ്ട്ര പരമ്പരയ്ക്കുള്ള ഇന്ത്യ എ ടീം: തിലക് വർമ്മ (ക്യാപ്റ്റൻ), റുതുരാജ് ഗെയ്‌ക്‌വാദ് (വൈസ് ക്യാപ്റ്റൻ), പ്രിയാൻഷ് ആര്യ, വൈഭവ് സൂര്യവൻഷി, ആയുഷ് ബഡോണി, നിശാന്ത് സിന്ധു, സൂര്യൻഷ് ഷെഡ്‌ഗെ, പ്രഭ്സിമ്രാൻ സിംഗ്, കുമാർ കുശാഗ്ര, വിപ്രജ് നിഗം, യാഷ് താക്കൂർ, യുധ്വീർ സിംഗ്, അൻഷുൽ കംബോജ്, അർഷാദ് ഖാൻ, അനുകുൽ റോയ്.

ഇന്ത്യ-അഫ്ഗാനിസ്ഥാന്‍

ജൂണ്‍ 13, 17, 20 തീയതികളിലാണ് ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ഏകദിന പരമ്പര നടക്കുന്നത്. ഇന്ത്യൻ ഏകദിന ടീം: ശുഭ്മാൻ ഗിൽ, രോഹിത് ശർമ്മ, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), ഹാർദിക് പാണ്ഡ്യ, നിതീഷ് കുമാർ റെഡ്ഡി, വാഷിംഗ്ടൺ സുന്ദർ, കുൽദീപ് യാദവ്, അർഷ്ദീപ് സിംഗ്, പ്രസിദ് കൃഷ്ണ, പ്രിൻസ് യാദവ്, ഗുർനൂർ ബ്രാർ, ഹർഷ് ദുബെ.ടെസ്റ്റ് മത്സരം നാളെ ആരംഭിക്കും. രാവിലെ 9.30 മുതലാണ് മത്സരം. മൊഹാലിയിലാണ് ടെസ്റ്റ് മത്സരം നടക്കുന്നത്.

English Summary

Ruturaj Gaikwad and Sanju Samson are top contenders to replace the injured Virat Kohli. Kohli was ruled out of the Afghanistan ODI series after suffering a hamstring injury during the IPL final.Although Samson has a great track record, Gaikwad remains the first choice for the selection committee. However, Gaikwad’s availability is uncertain as he was recently added to the India A squad.

Follow Us