AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

India vs Bangladesh Women’s T20 WC Live Score: ബംഗ്ലാദേശിനെ തകര്‍ത്തു, ഇന്ത്യയ്ക്ക് 5 വിക്കറ്റ് ജയം

India vs Bangladesh, Women’s T20 World Cup 2026 Live Score Updates: വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യയ്ക്ക് ഇന്ന് നിര്‍ണായക പോരാട്ടം. ബംഗ്ലാദേശാണ് എതിരാളികള്‍. ആദ്യ മത്സരത്തില്‍ പാകിസ്ഥാനെയും, രണ്ടാമത്തേതില്‍ നെതര്‍ലന്‍ഡ്‌സിനെയും ഇന്ത്യ തോല്‍പിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയോട് തോറ്റത് തിരിച്ചടിയായി.

Jayadevan AM
Jayadevan AM | Updated On: 25 Jun 2026 | 10:27 PM
India vs Bangladesh Women’s T20 WC Live Score: ബംഗ്ലാദേശിനെ തകര്‍ത്തു, ഇന്ത്യയ്ക്ക് 5 വിക്കറ്റ് ജയം
India W vs Bangladesh W

ബംഗ്ലാദേശിനെ തകര്‍ത്തു, ഇന്ത്യയ്ക്ക് 5 വിക്കറ്റ് ജയംവനിതാ ടി20 ലോകകപ്പില്‍ ഇന്ത്യയ്ക്ക് ഇന്ന് നിര്‍ണായക പോരാട്ടം. ഇന്ന് വൈകിട്ട് ഏഴിന് ഓള്‍ഡ് ട്രാഫോര്‍ഡ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ ബംഗ്ലാദേശാണ് എതിരാളികള്‍. വൈകിട്ട് 6.30-ന് ടോസിടും. ആദ്യ മത്സരത്തില്‍ പാകിസ്ഥാനെയും, രണ്ടാമത്തേതില്‍ നെതര്‍ലന്‍ഡ്‌സിനെയും ഇന്ത്യ തോല്‍പിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയോട് തോറ്റത് തിരിച്ചടിയായി. സെമി സാധ്യതകള്‍ നിലനിര്‍ത്തണമെങ്കില്‍ ഇന്നത്തെ മത്സരത്തില്‍ ജയിച്ചേ തീരൂ.

ബംഗ്ലാദേശ് ആദ്യ മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സിനെ തോല്‍പിച്ചു. എന്നാല്‍ രണ്ടാം മത്സരത്തില്‍ ഓസ്‌ട്രേലിയയോട് തോറ്റു. മൂന്നാം മത്സരത്തില്‍ പാകിസ്ഥാനെ തോല്‍പിച്ചു. ബംഗ്ലാദേശിനും ഇന്ന് നിര്‍ണായക മത്സരമാണ്. മത്സരത്തിന്റെ തത്സമയ അപ്‌ഡേറ്റുകള്‍ ടിവി 9 മലയാളത്തില്‍ വായിക്കാം.

English Summary

India will face Bangladesh today in a crucial Women’s T20 World Cup match. The match will start at 7 PM at Old Trafford, with the toss at 6:30 PM. India has won two matches against Pakistan and Netherlands, but lost to South Africa. Bangladesh has also won two matches against Netherlands and Pakistan, but lost to Australia.

LIVE NEWS & UPDATES

The liveblog has ended.
  • 25 Jun 2026 10:11 PM (IST)

    India W beat Bangladesh W: ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം

    വനിതാ ടി20 ലോകകപ്പിലെ നിര്‍ണായക മത്സരത്തില്‍ ഇന്ത്യ ബംഗ്ലാദേശിനെ അഞ്ച് വിക്കറ്റിന് തോല്‍പിച്ചു Read More

  • 25 Jun 2026 09:57 PM (IST)

    ഇന്ത്യയ്ക്ക് നാലു വിക്കറ്റുകള്‍ നഷ്ടം

    തുടരെ തുടരെ വിക്കറ്റുകള്‍ വലിച്ചെറിഞ്ഞ് ഇന്ത്യ. യാസ്തിക ഭാട്ടിയയും, റിച്ച ഘോഷും പൂര്‍ത്തിയായി. 14 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ നാലു വിക്കറ്റിന് 104 എന്ന നിലയില്‍.

  • 25 Jun 2026 09:28 PM (IST)

    ഷഫാലി പൊളിച്ചടുക്കി, കിടിലന്‍ അര്‍ധ സെഞ്ചുറി

    ഓപ്പണര്‍ ഷഫാലി വര്‍മ്മയ്ക്ക് മിന്നും അര്‍ധ സെഞ്ചുറി. 29 പന്തിലാണ് താരം അര്‍ധ സെഞ്ചുറി തികച്ചത്.

  • 25 Jun 2026 09:07 PM (IST)

    സ്മൃതി മന്ദാന പുറത്ത്‌

    ആറു പന്തില്‍ എട്ട് റണ്‍സെടുത്ത ഓപ്പണര്‍ സ്മൃതി മന്ദാനയെ മറൂഫ അക്തര്‍ പുറത്താക്കി. ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടം

  • 25 Jun 2026 08:56 PM (IST)

    Shafali Verma: തകര്‍ത്തടിച്ച് ഷഫാലി വര്‍മ്മ

    ഇന്ത്യയ്ക്ക് മികച്ച തുടക്കം. രണ്ടോവര്‍ പിന്നിടുമ്പോള്‍ വിക്കറ്റ് നഷ്ടപ്പെടാതെ 23 റണ്‍സ്. 10 പന്തില്‍ 21 റണ്‍സുമായി ഷഫാലി വര്‍മ്മയും, ഒരു പന്തില്‍ ഒരു റണ്‍സുമായി സ്മൃതി മന്ദാനയും ക്രീസില്‍.

  • 25 Jun 2026 08:33 PM (IST)

    ബംഗ്ലാദേശ് നേടിയത് 136 റണ്‍സ്‌

    ബംഗ്ലാദേശ് 20 ഓവറില്‍ എട്ട് വിക്കറ്റിന് 136 റണ്‍സെടുത്തു. രാധാ യാദവ് മൂന്ന് വിക്കറ്റെടുത്തു. ശ്രീ ചരണി അവസാന ഓവറില്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. രേണുക സിംഗും, നന്ദനി ശര്‍മ്മയും ഓരോ വിക്കറ്റ് വീതം നേടി. 33 റണ്‍സെടുത്ത ജുവൈരിയ ഫെർദോസ് ആണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറര്‍.

  • 25 Jun 2026 08:14 PM (IST)

    Radha Yadav: വീണ്ടും ആഞ്ഞടിച്ച് രാധാ യാദവ്‌

    രാധാ യാദവിന് രണ്ടാം വിക്കറ്റ്. 27 പന്തില്‍ 32 റണ്‍സെടുത്ത നിഗര്‍ സുല്‍ത്താനയെ പുറത്താക്കി.

  • 25 Jun 2026 08:03 PM (IST)

    ബംഗ്ലാദേശിന് മൂന്നാം വിക്കറ്റും പോയി

    26 പന്തില്‍ 22 റണ്‍സെടുത്ത ശോഭന മോസ്തരിയെ രാധാ യാദവ് പുറത്താക്കി. 14 ഓവര്‍ പിന്നിടുമ്പോള്‍ ബംഗ്ലാദേശ് മൂന്ന് വിക്കറ്റിന് 96 എന്ന നിലയില്‍.

  • 25 Jun 2026 07:44 PM (IST)

    ബംഗ്ലാദേശിന് രണ്ടാം വിക്കറ്റ് നഷ്ടം

    31 പന്തില്‍ 33 റണ്‍സെടുത്ത ജുവൈരിയ ഫെർദോസിനെ നന്ദനി ശര്‍മ്മ പുറത്താക്കി. ബംഗ്ലാദേശിന് രണ്ട് ഓപ്പണര്‍മാരെയും നഷ്ടപ്പെട്ടു.

  • 25 Jun 2026 07:28 PM (IST)

    ഡ്രിങ്ക്‌സിന് പിരിയുമ്പോള്‍ ബംഗ്ലാദേശ് ഭേദപ്പെട്ട നിലയില്‍

    ഡ്രിങ്ക്‌സിന് പിരിയുമ്പോള്‍ ബംഗ്ലാദേശ് ആറോവറില്‍ ഒരു വിക്കറ്റിന് 40 എന്ന നിലയിലാണ്. ഫീല്‍ഡര്‍മാര്‍ ക്യാച്ചുകള്‍ കൈവിട്ടത് തിരിച്ചടിയായി.

  • 25 Jun 2026 07:21 PM (IST)

    ബംഗ്ലാദേശിന് ആദ്യ വിക്കറ്റ് നഷ്ടം

    എട്ട് പന്തില്‍ നാലു റണ്‍സെടുത്ത ഓപ്പണര്‍ ദിലാര അക്തറിനെ രേണുക സിംഗ് പുറത്താക്കി. അഞ്ചോവര്‍ പിന്നിടുമ്പോള്‍ ബംഗ്ലാദേശ് ഒരു വിക്കറ്റിന് 32 എന്ന നിലയില്‍.

  • 25 Jun 2026 06:40 PM (IST)

    Bangladesh Women Playing XI: ബംഗ്ലാദേശിന്റെ പ്ലേയിങ് ഇലവന്‍ ഇങ്ങനെ

    ജുവൈരിയ ഫെർദോസ്, ദിലാര അക്തർ, ഷർമിൻ അക്തർ, നിഗർ സുൽത്താന, ശോഭന മോസ്തരി, ഷൊർണ അക്തർ, റിതു മോനി, നഹിദ അക്തർ, റബീയ ഖാൻ, മരുഫ അക്തർ, സഞ്ജിദ അക്തർ മേഘ്‌ല.

  • 25 Jun 2026 06:38 PM (IST)

    India Women Playing XI: ഇന്ത്യയുടെ പ്ലേയിങ് ഇലവന്‍ പരിശോധിക്കാം

    സ്മൃതി മന്ദാന, ഷഫാലി വർമ, യാസ്തിക ഭാട്ടിയ, ജെമിമ റോഡ്രിഗസ്, ഹർമൻപ്രീത് കൗർ, റിച്ച ഘോഷ്, ദീപ്തി ശർമ്മ, രാധാ യാദവ്, ശ്രീ ചരണി, നന്ദിനി ശർമ്മ, രേണുക സിംഗ് താക്കൂർ

  • 25 Jun 2026 06:33 PM (IST)

    IND W vs BAN W Toss Update: ബംഗ്ലാദേശ് ബാറ്റിങ് തിരഞ്ഞെടുത്തു

    ടോസ് നേടിയ ബംഗ്ലാദേശ് ബാറ്റിങ് തിരഞ്ഞെടുത്തു

  • 25 Jun 2026 06:17 PM (IST)

    വമ്പന്‍ നേട്ടത്തിനരികെ ഹര്‍മന്‍പ്രീതും ദീപ്തിയും

    ബംഗ്ലാദേശിനെതിരെ 500 ടി20 റൺസ് നേടുന്ന ആദ്യ ഇന്ത്യൻ ബാറ്ററാകാന്‍ ഹര്‍മന്‍പ്രീത് കൗറിന്‌ 17 റൺസ് മാത്രം മതി. വനിതാ അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇന്ത്യയുടെ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന താരമാകാൻ ദീപ്തി ശർമ്മയ്ക്ക് ഒരു വിക്കറ്റ് മാത്രം മതി.

  • 25 Jun 2026 06:09 PM (IST)

    നിര്‍ണായക മത്സരമാണെന്ന് അറിയാമെന്ന് ഷഫാലി വര്‍മ്മ

    ബംഗ്ലാദേശിനെതിരായ മത്സരം നിര്‍ണായകമാണെന്ന് അറിയാമെന്ന് ഇന്ത്യന്‍ ഓപ്പണര്‍ ഷഫാലി വര്‍മ്മ. ഒരു ടീമെന്ന നിലയിൽ മോശം ദിവസം വരുമ്പോഴെല്ലാം, മുഴുവൻ ടീമിന്റെയും മനോവീര്യം തകരുമെന്ന് അറിയാം. പരസ്പരം പ്രചോദിപ്പിക്കണമെന്നും അറിയാം. മത്സരത്തെക്കുറിച്ച് ടീം സംസാരിച്ചു. നിര്‍ണായക മത്സരമാണെന്ന് അറിയാം. പരസ്പരം പിന്തുണയ്ക്കും. കഴിവിന്റെ പരമാവധി ശ്രമിക്കുമെന്നും താരം വ്യക്തമാക്കി.

Published On - Jun 25,2026 4:54 PM

Follow Us