India vs England: 90 ഓവർ, 10 വിക്കറ്റ്, 350 റൺസ്; ഇന്ത്യ – ഇംഗ്ലണ്ട് ഒന്നാം ടെസ്റ്റ് ത്രില്ലിങ് എൻഡിലേക്ക്

India vs England Test Thrilling Finish: ഇന്ത്യക്കെതിരായ ഒന്നാം ടെസ്റ്റിൻ്റെ അവസാന ദിവസം ഇംഗ്ലണ്ടിന് വിജയിക്കാൻ വേണ്ടത് 350 റൺസ്. 10 വിക്കറ്റ് ബാക്കിനിൽക്കെ കളി ത്രില്ലിങ് എൻഡിലേക്ക് നീങ്ങുകയാണ്.

India vs England: 90 ഓവർ, 10 വിക്കറ്റ്, 350 റൺസ്; ഇന്ത്യ - ഇംഗ്ലണ്ട് ഒന്നാം ടെസ്റ്റ് ത്രില്ലിങ് എൻഡിലേക്ക്

ഇന്ത്യ - ഇംഗ്ലണ്ട്

Published: 

24 Jun 2025 07:14 AM

ഇംഗ്ലണ്ടും ഇന്ത്യയും തമ്മിലുള്ള ഒന്നാം ടെസ്റ്റ് ത്രില്ലിങ് എൻഡിലേക്ക്. ഇന്ത്യ മുന്നോട്ടുവച്ച 371 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ട് നാലാം ദിവസം അവസാനിക്കുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ 21 റൺസെന്ന നിലയിലാണ്. ഒരു മുഴുവൻ ദിവസവും 90 ഓവറും 10 വിക്കറ്റും ബാക്കിനിൽക്കെ 350 റൺസാണ് ഇംഗ്ലണ്ടിന് വേണ്ടത്. മത്സരത്തിൽ മൂന്ന് റിസൽട്ടിനും സാധ്യതയുണ്ട്. മോർണിങ് സെഷനിലെ പ്രകടനം ഇരു ടീമുകളുടെയും വിജയത്തിൽ നിർണായകമാവും.

ആദ്യ ഇന്നിംഗ്സിലെ പോലെ രണ്ടാം ഇന്നിംഗ്സിലും ഇന്ത്യക്ക് ബാറ്റിംഗ് തകർച്ച നേരിട്ടിരുന്നു. നാല് വിക്കറ്റ് നഷ്ടത്തിൽ 287 റൺസെന്ന നിലയിൽ നിന്നാണ് ഇന്ത്യ 364 റൺസിന് ഓൾ ഔട്ടായത്. വാലറ്റം ചെറുത്തുനിൽപ്പില്ലാതെ കീഴടങ്ങി. ഒരു ഓവറിൽ ശാർദുൽ താക്കൂറിനെയും മുഹമ്മദ് സിറാജിനെയും ജസ്പ്രീത് ബുംറയെയും മടക്കിയ ജോഷ് ടോങ് ആണ് ഇന്ത്യൻ തകർച്ചയുടെ പതാകവാഹകൻ. 137 റൺസ് നേടിയ കെഎൽ രാഹുൽ ആണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. രണ്ടാം ഇന്നിംഗ്സിലും ഋഷഭ് പന്ത് (118) ഇന്ത്യക്കായി സെഞ്ചുറി നേടി. മറ്റാർക്കും ഫിഫ്റ്റി പോലും നേടാൻ കഴിഞ്ഞില്ല. ഇന്ത്യൻ നിരയിൽ ആറ് താരങ്ങൾ ഒറ്റയക്കത്തിനും മൂന്ന് പേർ പൂജ്യത്തിനും മടങ്ങി. സായ് സുദർശൻ (30), രവീന്ദ്ര ജഡേജ (25 നോട്ടൗട്ട്), കരുൺ നായർ (20) എന്നിവർക്ക് തുടക്കം കിട്ടിയെങ്കിലും മുതലെടുക്കാനായില്ല. പങ്കാളില്ലാതായതാണ് ജഡേജയ്ക്ക് തിരിച്ചടിയായത്. ഇംഗ്ലണ്ടിനായി ബ്രൈഡൻ കാഴ്സും ജോഷ് ടോങും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.

Also Read: India vs England: സച്ചിൻ പറഞ്ഞത് കേട്ടു? രണ്ടാം ഇന്നിങ്‌സിലും പന്തിന് സെഞ്ചുറി, ഇത് പ്രവണതയിലെ മാറ്റം

നാലാം ദിനം ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിന് കാര്യങ്ങൾ എളുപ്പമായിരുന്നില്ല. പിച്ചിലെ അൺ ഈവൻ ബൗൺസും ആദ്യ ഇന്നിംഗ്സിനെക്കാൾ മെച്ചപ്പെട്ട രീതിയിൽ പന്തെറിഞ്ഞ ഇന്ത്യൻ ബൗളർമാരും ബാറ്റർമാർക്ക് ബുദ്ധിമുട്ടുണ്ടാക്കി. അഞ്ചാം ദിവസം പിച്ച് വീണ്ടും ബൗളർമാർക്ക് അനുകൂലമാവും. പിച്ചിൽ ക്രാക്കുകൾ വന്നതിനാൽ രവീന്ദ്ര ജഡേജയുടെ പ്രകടനം ഇന്ത്യയുടെ വിജയത്തിനും പരാജയത്തിനുമിടയിൽ നിർണായകമാവും. അതേ കാരണം കൊണ്ട് തന്നെ ജോ റൂട്ടിൻ്റെ പ്രകടനം ഇംഗ്ലണ്ടിനും നിർണായകമാവും.

 

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ