AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

India vs India A: പരിശീലന മത്സരത്തിലും നിറഞ്ഞാടി രാഹുല്‍, തകര്‍പ്പന്‍ ഫോമില്‍ ഗില്‍

India vs India A Intra-Squad Match: മികച്ച ഫോമിലുള്ള രാഹുല്‍ ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ യശ്വസി ജയ്‌സ്വാളിനൊപ്പം ഓപ്പണ്‍ ചെയ്‌തേക്കുമെന്നാണ് സൂചന. ഇരു ടീമുകളും തമ്മിലുള്ള അഞ്ച് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പര ജൂൺ 20 ന് ആരംഭിക്കും

India vs India A: പരിശീലന മത്സരത്തിലും നിറഞ്ഞാടി രാഹുല്‍, തകര്‍പ്പന്‍ ഫോമില്‍ ഗില്‍
കെഎല്‍ രാഹുലിന്റെ ബാറ്റിങ്‌ Image Credit source: facebook.com/IndianCricketTeam
jayadevan-am
Jayadevan AM | Updated On: 15 Jun 2025 09:13 AM

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യന്‍ ടീം നടത്തുന്ന പരിശീലന മത്സരത്തില്‍ തിളങ്ങി ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും, കെഎല്‍ രാഹുലും. ഇന്ത്യന്‍ ടീമിനെ ഇന്ത്യ, ഇന്ത്യ എ എന്നിങ്ങനെ രണ്ടായി വിഭജിച്ചാണ് ഇന്‍ട്രാ സ്‌ക്വാഡ് മത്സരം നടത്തുന്നത്. ബെക്കന്‍ഹാമില്‍ മൂന്ന് ദിവസം മത്സരം നടത്തും. മത്സരത്തില്‍ ഗില്ലും രാഹുലും അര്‍ധ സെഞ്ചുറി നേടി. പരിശീലന മത്സരം സംപ്രേഷണം ചെയ്യുന്നില്ല. ഗില്ലും രാഹുലും അര്‍ധ സെഞ്ചുറി നേടിയെങ്കിലും ഇരുവരും എത്ര റണ്‍സ് അടിച്ചുവെന്ന് ബിസിസിഐ വ്യക്തമാക്കിയിട്ടില്ല.

നേരത്തെ ഇംഗ്ലണ്ട് ലയണ്‍സിനെതിരെ നടന്ന രണ്ടാം പരിശീലന മത്സരത്തിലും രാഹുല്‍ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. നോർത്താംപ്ടണിൽ നടന്ന രണ്ടാം പരിശീലന മത്സരത്തിൽ ഇംഗ്ലണ്ട് ലയൺസിനെതിരെ ഇന്ത്യ എയ്ക്കു വേണ്ടി 116, 51 എന്നിങ്ങനെയാണ് രാഹുല്‍ സ്‌കോര്‍ ചെയ്തത്.

Read Also: WTC Final: കാത്തിരിപ്പിന് വിരാമിടാന്‍ ദക്ഷിണാഫ്രിക്ക; കയ്യെത്തും ദൂരെ സ്വപ്‌നകിരീടം; ഇത് 2025ന്റെ മാജിക്ക്‌

മികച്ച ഫോമിലുള്ള രാഹുല്‍ ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ യശ്വസി ജയ്‌സ്വാളിനൊപ്പം ഓപ്പണ്‍ ചെയ്‌തേക്കുമെന്നാണ് സൂചന. ഇരു ടീമുകളും തമ്മിലുള്ള അഞ്ച് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പര ജൂൺ 20 ന് ആരംഭിക്കും. ആദ്യ ടെസ്റ്റ് മത്സരം ലീഡ്സിൽ നടക്കും.