India vs New Zealand : ആറുച്ചാമിയും നിർഭാഗ്യവും വിളയാടി; വിശാഖപട്ടണത്ത് ഇന്ത്യക്ക് തോൽവി

50 റൺസിനായിരുന്നു ഇന്ത്യയുടെ തോൽവി. അഞ്ച് മത്സരങ്ങളുടെ പരമ്പര നേരത്തെ ഇന്ത്യ സ്വന്തമാക്കിയിരുന്നു.

India vs New Zealand : ആറുച്ചാമിയും നിർഭാഗ്യവും വിളയാടി; വിശാഖപട്ടണത്ത് ഇന്ത്യക്ക് തോൽവി

Shivam Dube

Updated On: 

28 Jan 2026 | 11:03 PM

വിശാഖപട്ടണം: ന്യൂസിലാൻഡിനെതിരെയുള്ള നാലാം ടി20യിൽ ഇന്ത്യക്ക് 50 റൺസിൻ്റെ തോൽവി. ന്യൂസിലാൻഡ് ഉയർത്തിയ 216 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 165 റൺസിന് പുറത്തായി. പൂർണമായും കൈവിട്ടു എന്ന കരുതിയ മത്സരം ഒരുഘട്ടത്തിൽ ശിവം ദൂബെ വിജയപ്രതീക്ഷ നൽകിയെങ്കിലും അവസാനം നിർഭാഗ്യം ആ പ്രതീക്ഷയും ഇല്ലാതാക്കി. ഒരു ഘട്ടത്തിൽ 82 റൺസിന് അഞ്ച് എന്ന നിലയിൽ പരുങ്ങലിൽ നിന്ന ഇന്ത്യയെ ഭേദപ്പെട്ട സ്കോറിലേക്ക് എത്തിച്ചത് ശിവം ദുബെയുടെ വെടിക്കെട്ട് പ്രകടനമായിരുന്നു.  23 പന്തിൽ 65 റൺസെടുത്താണ് ശിവം ദുബെ പുറത്തായത്.

ടോസ് നേടിയ ഇന്ത്യ സന്ദർശകരെ ആദ്യം ബാറ്റിങ്ങിനയിക്കുകയായിരുന്നു. ഓപ്പണർമാരായ ഡെവോൺ കോൺവോയുടെയും ടിം സെയ്ഫേർട്ടിൻ്റെയും ഡാരിൽ മിച്ചലിൻ്റെ വെടിക്കെട്ടിൻ്റെയും പിൻബലത്തിലാണ് കിവീസ് 215 റൺസെടുത്തത്. പരിക്കേറ്റ ഇഷാൻ കിഷന് പകരം ബോളിങ്ങിൽ ശക്തിപ്പെടുത്താൻ അർഷ്ദീപ് സിങ്ങിനെ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തിയാണ് ഇന്ത്യ വിശാഖപട്ടണത്ത് നാലാം ടി20ക്കായി ഇറങ്ങിയത്. എന്നാൽ ബോളർമാർക്ക് കണക്കിന് കിവീസ് ബാറ്റർമാരുടെ കൈയ്യിൽ നിന്നും ലഭിച്ചു. ഓരോവറിൽ ഹർഷിത് റാണ 27 റൺസ് വരെ വിട്ടുകൊടുത്തു. ഇന്ത്യക്കായി അർഷ്ദീപും കുൽദീപ് യാദവും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി. ജസ്പ്രിത് ബുമ്രയും രവി ബിഷ്നോയിയുമാണ് മറ്റ് രണ്ട് വിക്കറ്റുകൾ വീഴ്ത്തിയത്.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് തുടക്കത്തിൽ തന്നെ പിഴച്ചു. മലയാളി താരം സഞ്ജു സാംസണിന് പകരം കിവീസ് ആദ്യ ബോൾ നേരിട്ട അഭിഷേക് ശർമ ഗോൾഡൻ ഡക്കായി. പിന്നാലെ അടുത്ത ഓവറിൽ ക്യാപ്റ്റൻ സൂര്യ കുമാർ യാദവും പുറത്തായി. അതേസമയം സഞ്ജു സാംസൺ കഴിഞ്ഞ മത്സരങ്ങളെക്കാൾ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ഒരു കൂറ്റൻ സിക്സർ പറത്തി നില ഒന്ന് മെച്ചപ്പെട്ടു വന്നപ്പോൾ സഞ്ജു ബോൾഡ് ഔട്ടായി 16 പന്തിൽ 24 റൺസെടുത്താണ് മലയാളി താരം പുറത്തായത്. പിന്നാലെ ഹാർദിക് പാണ്ഡ്യയും റിങ്കു സിങ്ങും ഡ്രെസ്സിങ് റൂമിലേക്ക് മടങ്ങിയപ്പോൾ മത്സരം പൂർണമായും കൈവിട്ട് ഇന്ത്യൻ ആരാധകർ ഉറപ്പിച്ചു. തുടർന്നാണ് ആരാധകർക്ക് ശിവം ദൃശ്യം വിരുന്ന് കാണാനായത്.

ടീം സമ്മർദ്ദത്തിൽ നിൽക്കുമ്പോൾ തുടരെ സിക്സറുകൾ പായിച്ച് എതിർ ടീമിൻ്റെ ആത്മവിശ്വാസത്തെ തകർക്കുകയായിരുന്നു ശിവം ദുബെ. 15 പന്തിൽ അർധ സെഞ്ചുറി നേടിയ താരം ഇന്ത്യക്ക് ത്രസിപ്പിക്കുന്ന ജയം സമ്മാനിക്കുമെന്ന് എല്ലാവരും കരുതി. ഇഷ് സോദിയുടെ ഒരോവറിൽ 29 റൺസാണ് താരം അടിച്ചുകൂട്ടി സമ്മർദ്ദം തിരികെ കിവീസിന് നൽകി. എന്നാൽ അവിടെ നിർഭാഗ്യം ശിവം ദുബെയെ വീഴ്ത്തി. ഹർഷിത് റാണ അടിച്ച പന്ത് ബോളറുടെ കൈയ്യിൽ നോൺ സ്ട്രൈക്കേഴ്സ് എൻഡിലെ സ്റ്റമ്പിൽ തട്ടിയപ്പോൾ, ശിവം ദുബെ ക്രീസിന് പുറത്തായിരുന്നു. അതോടെ ന്യൂസിലാൻഡ് ക്യാമ്പിൽ വിജയാഘോഷം തുടങ്ങി. ശേഷമെത്തിയ വാലറ്റത്താരങ്ങൾക്ക് ഒന്നും ചെയ്യാനാകാതെ വന്നപ്പോൾ ഇന്ത്യ 165 റൺസിന് പുറത്തായി.  ക്യാപ്റ്റൻ മിച്ചൽ സാൻ്റനെർ കിവീസിനായി മൂന്ന് വിക്കറ്റുകൾ നേടി. പേസർ ജേക്കബ് ഡഫ്ഫിയും സ്പിന്നർ ഇഷ് സോദിയും രണ്ട് വീതവും വിക്കറ്റുകൾ വീഴ്ത്തി. മാറ്റ് ഹെൻറിയും സക്കാറി ഫോക്ക്സുമാണ് മറ്റ് വിക്കറ്റുകൾ സ്വന്തമാക്കിയത്.

ആദ്യ മൂന്ന് മത്സരങ്ങൾ ജയം നേടി അഞ്ച് മത്സരങ്ങളുടെ പരമ്പര ഇന്ത്യ നേരത്തെ സ്വന്തമാക്കിയിരുന്നു. തിരുവനന്തപുരത്ത് വെച്ചാണ് പരമ്പരയിലെ അവസാനം മത്സരം. വ്യാഴാഴ്ചയോടെ താരങ്ങൾ തിരുവനന്തപുരത്തെത്തും. സഞ്ജു സാംസൺ ആദ്യമായി ഇന്ത്യക്ക് വേണ്ടി തിരുവനന്തപുരത്ത് കളിക്കാൻ ഇറങ്ങുന്നത് കാണാൻ കാത്തിരിക്കുകയാണ് ആരാധകർ.

തൈര് ദിവസങ്ങളോളം പുളിക്കാതിരിക്കും, വഴിയിതാ
ഒരു ഗ്ലാസ് വെള്ളം, ഒരു സ്പൂൺ നെയ്യ്; ഗുണങ്ങൾ കേട്ടാൽ ഞെട്ടും
സമൂസയുടെ ത്രികോണാകൃതിക്ക് കാരണമെന്ത്?
ഇത് ചെയ്താൽ ഫ്രീസറിൽ ഐസ് കട്ടപിടിക്കില്ല
വാൽപ്പാറയിൽ ഇറങ്ങിയ കാട്ടാനക്കൂട്ടത്തിൻ്റെ മനോഹരമായ ദൃശ്യങ്ങൾ
എംപിമാരുടെ ഫണ്ട് വിനയോഗം എങ്ങനെ? വിശദീകരിച്ച് ഷാഫി പറമ്പിൽ
Viral Video | ജിറാഫിൻ്റെ നാക്ക് കണ്ടിട്ടുണ്ടോ?
അയാളെ അനുകരിച്ച് ആനക്കുട്ടി, ക്യൂട്ട് വീഡിയോ